2020 ഒരു വെല്ലുവിളി നിറഞ്ഞ വർഷമാണ്. പ്രത്യേകിച്ച് ഇന്ത്യൻ സംരംഭകർക്ക്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ സാമ്പത്തിക പ്രവർത്തനങ്ങൾ മാസങ്ങളോളം നിർത്തിവച്ചു. ഇതിനിടയിലും, ഐഎസ്‌എൽ വെൽത്ത് ഹുറൻ ഇന്ത്യ റിച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ചില വ്യവസായങ്ങളുടെ വിപണി മൂല്യം ഇരട്ടി വേഗത്തിൽ വളർന്നു. ഈ വർഷത്തെ മൊത്തം സമ്പത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% വർദ്ധിച്ചു. ശരാശരി സമ്പത്ത് 9% വർദ്ധിച്ചുവെന്നാണ് റിപ്പോർട്ട്.
മുകേഷ് അംബാനി
കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തുടർച്ചയായ ഒമ്പതാം വർഷവും ഹുറൻ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മാർച്ചിലെ ലോക്ക്ഡൗൺ മുതൽ ഓരോ ഒരു മണിക്കൂറിലും 90 കോടി രൂപയാണ് അദ്ദേഹം സമ്പാദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അംബാനിയുടെ സ്വത്ത് ഈ വർഷം ആദ്യം 28 ശതമാനം കുറഞ്ഞ് 3,50,000 കോടി രൂപയിലെത്തിയിരുന്നു. തുടർന്ന് ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയിൽ നിന്നുള്ള ഫണ്ട് ശേഖരണത്തിന്റെയും തന്ത്രപരമായ നിക്ഷേപത്തിന്റെയും പിന്തുണയോടെ അംബാനി നഷ്ടം നികത്തി.
ഹിന്ദുജ സഹോദരന്മാർ
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം 10 ലക്ഷം കോടി കടന്ന് ഈ വർഷം അംബാനിയുടെ സമ്പത്തിൽ 73% വർദ്ധനവ് രേഖപ്പെടുത്തി.
1,43,700 കോടി രൂപയുടെ ആസ്തിയുള്ള അംബാനിയ്ക്ക് ശേഷം ഹിന്ദുജ സഹോദരന്മാരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. എച്ച്സിഎല്ലിന്റെ സ്ഥാപകനായ ശിവ് നാടാർ 1,41,700 കോടി രൂപയുടെ സമ്പത്തുമായി മൂന്നാം സ്ഥാനത്തുണ്ട്. എച്ച്‌സിഎല്ലിന്റെ ഓഹരി വിലയിൽ 37% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗൌതം അദാനി
1,40,200 കോടി രൂപയുടെ സമ്പാദ്യവുമായി ഗൗതം അദാനി ഹൂറൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലെ നാലാം സ്ഥാനത്തെത്തി. ഗൗതം അദാനിയുടെ സമ്പത്ത് ഈ വർഷം 48% വർദ്ധിച്ചു. 1,14,400 കോടി രൂപയുടെ ആസ്തിയുമായി അസിം പ്രേംജി അഞ്ചാം സ്ഥാനത്തെത്തി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സൈറസ് എസ് പൂനവല്ലയാണ് ആറാം സ്ഥാനക്കാരൻ. അദ്ദേഹത്തിന്റെ ആസ്തി 94,300 കോടി രൂപയാണ്. കൊവിഡ്-19 വാക്സിൻ നിർമ്മിക്കാനും വിതരണം ചെയ്യാനും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) ഓക്സ്ഫോർഡ് സർവകലാശാലയുമായും ഒന്നിലധികം സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
രാധാകിഷൻ ദമാനി
87,200 കോടി ഡോളർ ആസ്തിയോടെ അവന്യൂ സൂപ്പർമാർട്ടിന്റെ സ്ഥാപകനായ രാധാകിഷൻ ദമാനി ഐഐഎഫ്‌എൽ വെൽത്ത് ഹുറൻ ഇന്ത്യ റിച്ച് ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി. 2017 ലെ ഐപിഒ മുതൽ, അവന്യൂ സൂപ്പർമാർട്ട്സിന്റെ ഓഹരി വില 250 ശതമാനത്തിലധികം വർദ്ധിച്ചു, പട്ടികയിൽ അദ്ദേഹത്തിന്റെ റാങ്ക് 23 സ്ഥാനങ്ങൾ വർദ്ധിച്ചു.
ഉദയ് കൊട്ടക്
ഐഐഎഫ്‌എൽ വെൽത്ത് ഹൂറൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 ൽ ഉദയ് കൊട്ടക് എട്ടാം സ്ഥാനത്താണ്. 87,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ദിലീപ് ഷാങ്‌വി ഒമ്പതാം സ്ഥാനം നേടി. അദ്ദേഹത്തിന്റെ മൊത്തം സ്വത്ത് 84,000 കോടി രൂപയാണ്. പട്ടികയിലെ പത്താം സ്ഥാനം പല്ലോഞ്ചി സഹോദരന്മാരായ സൈറസും ഷാപൂർ പല്ലോഞ്ചിയും പങ്കിട്ടു. പട്ടികയിലെ ശരാശരി സ്വത്ത് 7,300 കോടി രൂപയും ശരാശരി പ്രായം 63 ഉം ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
