ഇന്ന് മുതൽ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ ഡിബിഎസ് ബാങ്കായി പ്രവർത്തിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മി വിലാസ് ബാങ്കിന്റെ (എൽവിബി) എല്ലാ ശാഖകളും ഇന്ന് മുതൽ സിംഗപ്പൂർ ആസ്ഥാനമായുള്ള ഡിബിഎസ് ബാങ്കിന്റെ ഇന്ത്യൻ വിഭാഗത്തിന്റെ ശാഖകളായി പ്രവർത്തിക്കാൻ തുടങ്ങും. ഇതോടെ 25,000 രൂപ പിൻവലിക്കൽ പരിധി ഉൾപ്പെടെയുള്ള ലക്ഷ്മി വിലാസ് ബാങ്കിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യും. മൊറട്ടോറിയത്തിൽ ഉൾപ്പെടുത്തിയതിന് ശേഷം നവംബർ 17 ന് റിസർവ് ബാങ്ക് എൽ‌വിബിയുടെ ബോർഡ് അസാധുവാക്കിയിരുന്നു.

 

ഇന്ന് മുതൽ

ഇന്ന് മുതൽ

2020 നവംബർ 27 മുതൽ പ്രാബല്യത്തിൽ വരുന്ന കരാ‍ർ അനുസരിച്ച് ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റെ ഉപഭോക്താക്കളായി അവരുടെ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് എൽവിബി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇതോടെ ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന് ഏ‍‍ർപ്പെടുത്തിയ മൊറട്ടോറിയവും അവസാനിപ്പിക്കും.

94 വ‍ർഷം പഴക്കമുള്ള ലക്ഷ്മി വിലാസ് ബാങ്കിന്റെ ചരിത്രം; ഉയർച്ചയും തകർച്ചയും ഇങ്ങനെ

ലയനം

ലയനം

പതിവ് പോലെ ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ എൽ‌വി‌ബിയുടെ ഡി‌ബി‌എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായുള്ള (ഡി‌ബി‌എൽ) ലയനത്തിന് അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് ലയന തീയതി ആർ‌ബി‌ഐ അറിയിച്ചത്.

ലക്ഷ്മി വിലാസ് ബാങ്ക്: പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് ലക്ഷം വരെ പിൻവലിക്കാൻ അനുമതി!!

ആർബിഐ പ്രസ്താവന

ആർബിഐ പ്രസ്താവന

ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് 2020 നവംബർ 27 മുതൽ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിന്റെ (ഡിബിഎൽ) ഉപഭോക്താക്കളായി അവരുടെ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും തൽഫലമായി ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിലെ മൊറട്ടോറിയം അവസാനിപ്പിക്കുമെന്നും ആ‍ർബിഐ അറിയിച്ചു. എൽ‌വി‌ബി ഉപഭോക്താക്കൾ‌ക്ക് പതിവുപോലെ സേവനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡി‌ബി‌എൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്ന് സെൻ‌ട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.

ഡിബിഎസിന് നേട്ടം

ഡിബിഎസിന് നേട്ടം

പുതിയ സാഹചര്യത്തില്‍ ഡിബിഎസ് ഇന്ത്യയുടെ ഉപഭോക്തൃ നിക്ഷേപവും അറ്റ വായ്പയും 50 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പ്രവചിക്കുന്നു. നിലവില്‍ 500 ഓളം ശാഖകള്‍ ലക്ഷ്മി വിലാസ് ബാങ്കിന് ഇന്ത്യയിലുടനീളമുണ്ട്. ഇവ ഡിബിഎസിലേക്ക് വന്നുചേരും. പറഞ്ഞുവരുമ്പോള്‍ 27 ശാഖകള്‍ മാത്രമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയെ സുപ്രധാന വിപണിയായാണ് ഡിബിഎസ് ഉറ്റുനോക്കുന്നത്.

കേന്ദ്രമന്ത്രിസഭാ യോഗം: ബാങ്കുകളുടെ ലയനം ഉടൻ,എയർ ഇന്ത്യയിൽ പ്രവാസികൾക്ക് 100 ശതമാനം നിക്ഷേപം നടത്താം

English summary

From Today, Lakshmi Vilas Bank Branches Will Operate As DBS Bank | ഇന്ന് മുതൽ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ ഡിബിഎസ് ബാങ്കായി പ്രവർത്തിക്കും

DBS Bank is making the necessary arrangements to provide services to LVB customers. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X