നിക്ഷേപകര്‍ക്ക് സ്വപ്‌നനേട്ടം, തേരോട്ടം തുടര്‍ന്ന് ഗാല കോയിന്‍ — 1 ഡോളറിന് അരികെ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ വിപണിയില്‍ ഗാല കോയിന്‍ വിജയഗാഥ തുടരുകയാണ് (CRYPTO: GALA). സമീപകാലം വരെ ഏറെയൊന്നും അറിയപ്പെടാതിരുന്ന ഈ കുഞ്ഞന്‍ ക്രിപ്‌റ്റോകറന്‍സിയിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ശതമാനത്തിലേറെ നേട്ടം കൈവരിച്ച ഗാല, 0.84 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന നില വെള്ളിയാഴ്ച്ച രാവിലെ കുറിച്ചു.

 

1 ഡോളറിന് അരികെ

കഴിഞ്ഞവാരം മാത്രം 215 ശതമാനം നേട്ടമാണ് ഈ ഡിജിറ്റല്‍ കോയിന്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 10 ദിവസം മുന്‍പ് 0.10 ഡോളറില്‍ താഴെയായിരുന്നു ഗാല ടോക്കണുകളുടെ വില. ഇപ്പോഴാകട്ടെ, 0.81 ഡോളറില്‍ ഗാല കോയിനുകള്‍ താളം പിടിക്കുകയാണ്. ഗാല കോയിന്‍ ഒരു ഡോളര്‍ മാര്‍ക്ക് പിന്നിടുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ പ്രവചനം.

Also Read: 6 മാസത്തിനുള്ളില്‍ 20% നേട്ടം; ജനങ്ങള്‍ പ്രമോട്ടര്‍മാരായ കമ്പനിയെ കുറിച്ച് അറിയാം

എന്താണ് ഗാല കോയിന്‍?

എന്താണ് ഗാല കോയിന്‍?

ഗെയിമിങ് കമ്പനിയായ ഗാല ഗെയിംസിന്റെ ഡിജിറ്റല്‍ ടോക്കണാണ് ഗാല. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത ഗെയിമുകള്‍ വികസിപ്പിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. ഉപയോക്താക്കള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോക്ക്‌ചെയിന്‍ ഗെയിമുകളുണ്ടാക്കുക എന്ന ദൗത്യമാണ് ഗാല ഗെയിംസ് മുറുക്കെപ്പിടിക്കുന്നത്. 2019 -ല്‍ കമ്പനി സ്ഥാപിതമായി. മൊബൈല്‍ ഗെയിം കമ്പനിയായ സിംഗയുടെ സഹസ്ഥാപകന്‍ എറിക് ഷിയര്‍മെയറാണ് ഗാല ഗെയിംസിന് പിന്നില്‍. സിംഗ പുറത്തിറക്കിയ മാഫിയ വാര്‍സ്, ഫാംവില്ലെ പോലുള്ള ഗെയിമുകള്‍ക്ക് ഡിജിറ്റല്‍ ലോകത്ത് വന്‍പ്രചാരമുണ്ട്.

നിയന്ത്രണം

നിലവില്‍ പ്രതിമാസം 1.3 മില്യണ്‍ സജീവ ഉപയോക്താക്കളാണ് ഗാല ഗെയിംസിനുള്ളത്. അതായത് ഇത്രയും ആളുകള്‍ ഗാലയുടെ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത ഗെയിമുകള്‍ ഓരോ മാസവും കളിക്കുന്നുണ്ട്. ഈ ഉപയോക്താക്കള്‍ക്ക് ഗെയിമുകളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുകയാണ് ഗാല ഗെയിംസിന്റെ പ്രഥമ ഉദ്ദേശ്യം. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗെയിമുകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ കമ്പനിക്ക് സാധിക്കുന്നു.

Also Read: എന്താണ് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍? ബിറ്റ്‌കോയിനും ഈഥറും എങ്ങനെ വ്യത്യാസപ്പെടും?

എൻഎഫ്ടികൾ

ഗെയിമുകള്‍ എങ്ങനെ മെച്ചപ്പെടുത്താം, പുതിയ ഏതൊക്കെ ഗെയിമുകള്‍ അവതരിപ്പിക്കണം തുടങ്ങിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഗാല ഗെയിംസ് ഉപയോക്താക്കള്‍ക്കായി ആവിഷ്‌കരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി) ആവശ്യമാണ്. ഗാല കോയിനുകള്‍ കൊടുത്ത് നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍ വാങ്ങാം. ഗെയിമിനകത്തെ പര്‍ച്ചേസുകള്‍ക്കും ഗാല കോയിനുകള്‍ ഉപയോഗിക്കാം.

അടുത്തിടെ കമ്പനി അവതരിപ്പിച്ച ടൗണ്‍ സ്റ്റാര്‍ ഗെയിം വലിയ പ്രചാരം നേടുന്നുണ്ട്. പ്രസിദ്ധമായ സിം സിറ്റി ഗെയിമുമായി ടൗണ്‍ സ്റ്റാറിന് സാദൃശ്യമുണ്ട്. നിലവില്‍ ആറോളം പുതിയ ഗെയിമുകള്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ഗാല ഗെയിംസ്.

എന്തുകൊണ്ട് ഗാല ഉയരുന്നു?

എന്തുകൊണ്ട് ഗാല ഉയരുന്നു?

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സില്‍ അരങ്ങേറ്റം കുറിച്ചതിനെത്തുടര്‍ന്നാണ് ഗാല കോയിന്‍ തേരോട്ടം ആരംഭിച്ചത്. ബിറ്റ്മാര്‍ട്ട്, ബിറ്റ്ട്രൂ, ബിറ്റ്‌സി, ബൈബിറ്റ്, കോയിന്‍ഇഎക്‌സ്, കോയിന്‍ബേസ്, കോയിന്‍ബേസ് പ്രോ, ക്രിപ്‌റ്റോ.കോം, ഡികോയിന്‍, ഗേറ്റ്.ഐഓ, ഹൂ, ഹോട്ട്ബിറ്റ്, ഹുവോബി, കൂകോയിന്‍, എല്‍ബാങ്ക്, എംഇഎക്‌സ്‌സി ഗ്ലോബല്‍, ഓകെഎക്‌സ്, പോളോണിയക്‌സ്, പോളിയന്റ് ഡെക്‌സ്, സുഷി സ്വാപ്പ്, യുണിസ്വാപ്പ് എക്‌സ്‌ചേഞ്ചുകളിലും ഗാല കോയിന്‍ വ്യാപാരം നടത്തുന്നുണ്ട്.

Also Read: 1 മാസത്തിനുള്ളിൽ 17% നേട്ടം; ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ഐസിഐസിഐ ഡയറക്ട്

ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാമോ?

2025 ആകുമ്പോഴേക്കും ആഗോള ഗെയിമിങ് വ്യവസായം 125.6 ബില്യണ്‍ ഡോളര്‍ മൂല്യം തൊടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ പശ്ചാത്തലം ഗാല ഗെയിംസിന് വലിയ സാധ്യതകള്‍ തുറന്നുനല്‍കുന്നു. വൈകാതെ ഗാല കോയിന്‍ 1 ഡോളര്‍ മാര്‍ക്ക് പിന്നിടുമെന്ന പ്രവചനങ്ങളും ഇപ്പോള്‍ അതിശക്തം.

ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാമോ?

നിലവില്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ നവംബര്‍ 29 -ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്‌റ്റോകറന്‍സി ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.

വിലപ്പട്ടിക

സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ പൂര്‍ണമായും നിരോധിക്കുന്നതാണ് ബില്‍. ഇതേസമയം, സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ല. എന്തായാലും ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഡിജിറ്റല്‍ ടോക്കണുകളുടെ വ്യാപാരത്തില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ പതിവാണ്. ഈ അവസരത്തില്‍ ലോകത്തെ പ്രമുഖ ക്രിപറ്റോകറന്‍സികളുടെ വില ചുവടെ കാണാം (വെള്ളി, രാവിലെ 8:10 സമയം).

വിലനിലവാരം
 • ബിറ്റ്‌കോയിന്‍ - 58,387.98 ഡോളര്‍ (1.40 ശതമാനം നേട്ടം)
 • ഈഥര്‍ - 4,494.62 ഡോളര്‍ (4.50 ശതമാനം നേട്ടം)
 • ബൈനാന്‍സ് കോയിന്‍ - 653.50 ഡോളര്‍ (9.03 ശതമാനം നേട്ടം)
 • ടെതര്‍ യുഎസ് - 1.00 ഡോളര്‍ (0.1 ശതമാനം നേട്ടം)
 • സോളാന - 207.38 ഡോളര്‍ (0.31 ശതമാനം ഇടിവ്)
 • കാര്‍ഡാനോ - 1.66 ഡോളര്‍ (0.01 ശതമാനം നേട്ടം)
 • റിപ്പിള്‍ - 1.04 ഡോളര്‍ (0.41 ശതമാനം നേട്ടം)
 • പോള്‍ക്കഡോട്ട് - 39.04 ഡോളര്‍ (0.31 ശതമാനം നേട്ടം)
 • യുഎസ്ഡി കോയിന്‍ - 0.99 ഡോളര്‍ (0.03 ശതമാനം ഇടിവ്)
മറ്റു പ്രമുഖർ
 • ഡോജ്‌കോയിന്‍ - 0.21 ഡോളര്‍ (0.55 ശതമാനം നേട്ടം)
 • അവലാഞ്ചെ - 116.46 ഡോളര്‍ (4.23 ശതമാനം ഇടിവ്)
 • ഷിബ ഇനു - 0.00004110 ഡോളര്‍ (0.51 ശതമാനം നേട്ടം)
 • ടെറ ലൂണ - 44.05 ഡോളര്‍ (12.52 ശതമാനം നേട്ടം)
 • ലൈറ്റ്‌കോയിന്‍ - 219.70 ഡോളര്‍ (0.18 ശതമാനം നേട്ടം)
 • റാപ്പ്ഡ് ബിറ്റ്‌കോയിന്‍ - 58,416.59 ഡോളര്‍ (0.01 ശതമാനം ഇടിവ്)
 • യുണിസ്വാപ്പ് - 21.18 ഡോളര്‍ (0.91 ശതമാനം നേട്ടം)
 • പോളിഗണ്‍ - 1.88 ഡോളര്‍ (7.26 ശതമാനം നേട്ടം)
 • ബിയുഎസ്ഡി - 0.99 ഡോളര്‍ (0.04 ശതമാനം ഇടിവ്)
 • ചെയിന്‍ലിങ്ക് - 26.51 ഡോളര്‍ (1.38 ശതമാനം നേട്ടം)
 • ബിറ്റ്‌കോയിന്‍ ക്യാഷ് - 608.70 ഡോളര്‍ (1.47 ശതമാനം ഇടിവ്)
 • ഗാല കോയിന്‍ - 0.75 ഡോളര്‍ (34.37 ശതമാനം നേട്ടം)
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ക്രിപ്‌റ്റോ വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: cryptocurrency
English summary

Gala Coin Reaches Near 1 Dollar; 50 Per Cent Surge In 24 Hour, Reason Why Gala Tokens Rise High

Gala Coin Reaches Near 1 Dollar; 50 Per Cent Surge In 24 Hour, Reason Why Gala Tokens Rise High. Read in Malayalam.
Story first published: Friday, November 26, 2021, 8:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X