ഒരു മണിക്കൂർ ജോലി ചെയ്താൽ 1844 രൂപ, മാസം മൂന്ന് ലക്ഷം! കേട്ടാൽ ഞെട്ടണ്ട.. ഇതാണ് ഇവിടത്തെ മിനിമം കൂലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനീവ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജീവിത സാഹചര്യങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. പല സൂചികകളിലും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഒരു രാജ്യം. എന്തായാലും ആ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദേശീയ തലത്തില്‍ ഒരു മിനിമം കൂലി നിയമമൊന്നും ഇല്ല. എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഇപ്പോള്‍ മിനിമം കൂലിയിലെ റെക്കോര്‍ഡിന്റെ പേരില്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നത്.

 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ജനീവയാണ് ചരിത്രത്തില്‍ ഇടം നേടുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മിനിമം കൂലി ഇനിമുതല്‍ ഇവിടെ ആയിരിക്കും. അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം...

മണിക്കൂറില്‍ 23 ഫ്രാങ്ക്

മണിക്കൂറില്‍ 23 ഫ്രാങ്ക്

മണിക്കൂറില്‍ 23 സ്വിസ് ഫ്രാങ്ക് മിനിമം വേതനമായി നിശ്ചയിക്കാന്‍ ആണ് ജനീവയിലെ വോട്ടര്‍മാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതായത് 25 അമേരിക്കന്‍ ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏതാണ്ട് 18,44 രൂപ വരും ഇത്.

ഏറ്റവും ഉയര്‍ന്ന കൂലി

ഏറ്റവും ഉയര്‍ന്ന കൂലി

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മിനിമം കൂലിയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും നിയമം മൂലം ഉറപ്പാക്കപ്പെടുകയും ചെയ്തിരുന്നു. നവംബര്‍ 1 മുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.

ഭൂരിപക്ഷത്തിന്റെ പിന്തുണ

ഭൂരിപക്ഷത്തിന്റെ പിന്തുണ

സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിച്ചതല്ല ഇക്കാര്യം. ജനങ്ങള്‍ക്ക് മുന്നില്‍ വോട്ടിനിട്ട് തീരുമാനത്തില്‍ എത്തിയതാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 58 ശതമാനം ആളുകള്‍ ഈ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തു.

ദേശീയ നിയമമില്ല

ദേശീയ നിയമമില്ല

ലോകത്ത് ജീവിക്കാന്‍ കൊള്ളാവുന്ന മികച്ച രാജ്യങ്ങളില്‍ ഒന്നാണെങ്കിലും, സ്വിറ്റ്‌സര്‍ലാന്‍ഡിന് പൊതുവായി ഒരു മിനിമം കൂലി നിയമമില്ല. 26 കന്റോണുകളാണ് (മേഖലകള്‍) ആണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഉള്ളത്. അതില്‍ മിനിമം കൂലി നിയമം നടപ്പിലാക്കുന്ന നാലാമത്തെ കന്റോണ്‍ മാത്രമാണ് ജനീവ.

ഒരു മാസം എത്ര കിട്ടും?

ഒരു മാസം എത്ര കിട്ടും?

ആഴ്ചയില്‍ 41 മണിക്കൂര്‍ ആണ് പ്രവൃത്തി സമയം. അങ്ങനെ നോക്കുമ്പോള്‍ ഒരു മാസത്തില്‍ 164 മണിക്കൂര്‍. ഒരു മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക് മിനിമം കൂലിയാകുമ്പോള്‍ ഒരു മാസം മൊത്തം 3,772 സ്വിസ് ഫ്രാങ്ക്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ മൂന്ന് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ് രൂപ!

മുപ്പതിനായിരം പേര്‍ക്ക്

മുപ്പതിനായിരം പേര്‍ക്ക്

മിനിമം കൂലി നിയമത്തിന്റെ ആനുകൂല്യം മുപ്പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭ്യമാകും എന്നാണ് ജനീവ ട്രേഡ് യൂണിയന്‍ ആക്ഷന്‍ കമ്യൂണിറ്റി പറയുന്നത്. അതില്‍ മൂന്ന് രണ്ട് പേരും സ്ത്രീകളും ആണ്. ചരിത്രപരമായ വിജയം എന്നാണ് ട്രേഡ് യൂണിയന്‍ ആക്ഷന്‍ കമ്യൂണിറ്റി ഇതിനെ വിശേഷിപ്പിക്കുന്നത്.

Read more about: salary ശന്പളം
English summary

Geneva adopts world's highest minimum wage, Rs 1,844 per hour

Geneva adopts world's highest minimum wage, Rs 1,844 per hour
Story first published: Tuesday, October 6, 2020, 20:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X