എറണാകുളം : കൊച്ചി-ബം ഗളൂരു വ്യവസായ ഇടനാഴിയുടെ ഭാ ഗമായി അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സർക്കാർ . 2021 ഡിസംബർ മാസത്തോട് കൂടെ തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്കി പി രാജീവ് പറഞ്ഞു.

ഗിഫ്റ്റ് സിറ്റി പദ്ധതിയിൽ ഐ ടി - സാമ്പത്തിക - സേവന വ്യവസായങ്ങളാണ് ഉണ്ടാകുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് . 2022 ൽ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു 2025 ഓട് കൂടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു.
അങ്കമാലിയുടെ വികസനത്തിന് വാഴി തുറക്കുന്ന പദ്ധതി പൊതുജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ നടപ്പാക്കൂവെന്ന് മന്ത്രി പറഞ്ഞു.
പരമാവധി വീടുകളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് തേടുന്നത്. ഇതുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ജൂലൈ 5 നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. . പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ജൂലൈ 8 ,9 ,10 തീയതികളിൽ പബ്ലിക് ഹിയറിങ് നടത്തും . പബ്ലിക് ഹിയറിങ്ങിൽ ബെന്നി ബഹന്നാൻ എം പി , റോജി എം ജോൺ എം എൽ എ , ജില്ലാ കളക്ടർ എസ് സുഹാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പദ്ധതി സംബന്ധിച്ച് ഇന്ന് ചേർന്ന യോഗത്തിൽ ബെന്നി ബഹന്നാൻ എം പി , റോജി എം ജോൺ എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ കളക്ടർ എസ് സുഹാസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ് , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications