മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഒരു ഏജൻസിയിൽ നിന്ന് 1,045 മെട്രിക് ടൺ സവാള ഗോവ സർക്കാർ വാങ്ങുമെന്നും 3.5 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ ഉള്ളി വിതരണം വിതരണം ചെയ്യുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. ചരക്കുകളുടെ വില ഗണ്യമായി വർദ്ധിച്ചതിനെത്തുടർന്ന് സബ്‌സിഡി നിരക്കിൽ ഉള്ളി നൽകാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭയും അംഗീകാരം നൽകി.
ഗോവ സർക്കാർ
നാസിക് ആസ്ഥാനമായുള്ള നാഷണൽ അഗ്രികൾച്ചർ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ (നാഫെഡ്) നിന്ന് 1,045 മെട്രിക് ടൺ സവാളയ്ക്ക് ഗോവ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഉള്ളി വിതരണം ചെയ്യുമെന്നും സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ സിദ്ധിവിനായക് നായിക് ആണ് പറഞ്ഞത്.
കുറഞ്ഞ വിലയ്ക്ക്
മൊത്തം 3.5 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 3 കിലോ ഉള്ളി കിലോയ്ക്ക് 32 രൂപ നിരക്കിൽ വിതരണം ചെയ്യാനാണ് സർക്കാരിന്റെ പദ്ധതി. സംസ്ഥാനത്ത് സ്റ്റോക്ക് എത്തിത്തുടങ്ങിയാൽ, ഉപഭോക്താക്കളെ പരസ്യങ്ങൾ, എസ്എംഎസുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. അതുവഴി അതത് സർക്കാർ അനുബന്ധ കടകളിൽ നിന്ന് ഉള്ളി വാങ്ങാൻ കഴിയും.
ഈ വർഷത്തെ വില വർദ്ധനവ്
ഈ വർഷം ഉള്ളി മൊത്ത വില ക്വിന്റലിന് 5,645 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇത് 1,739 രൂപയായിരുന്നു. 47 ശതമാനം വർധനവാണ് ഉള്ളിയ്ക്ക് ഉണ്ടായിരിക്കുന്നത്. 7,000 ടൺ ഉള്ളി ഇന്ത്യയിൽ ഇതുവരെ ഇറക്കുമതി ചെയ്തു. നവംബർ 16 നകം ഇറക്കുമതി 25,000 ടണ്ണിലേക്ക് ഉയർത്തും. നവംബർ 20 നകം 15,000 ടൺ ചുവന്ന ഉള്ളി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
വില ഉയർന്നേക്കാം
ദീപാവലി സീസണ്‍ കൂടിയാകുന്നതോടെ വില ഇനിയും കുതിച്ചുകയറിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ ഉള്ളി ഉത്പാദനം കുറഞ്ഞതാണ് നിലവിലെ പ്രശ്‌നം. ക്ഷാമം നിയന്ത്രിക്കാന്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ അടക്കം കൊണ്ടുവന്നിരുന്നെങ്കിലും വലിയ ഗുണമെന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഈജിപ്തില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമെല്ലാം വ്യാപാരികള്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
