സ്വർണം പണയം വയ്ക്കാനുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ ഈ ബാങ്കുകളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന കൊറോണ വൈറസ് കേസുകൾ, ഇടയ്ക്കിടെയുള്ള ലോക്ക്ഡൌണുകൾ ഇവ നിരവധി പേരുടെ ജോലി നഷ്‌ടപ്പെടുത്തുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. അതിനാൽ, പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണ്ണ വായ്പകളിലേക്കാണ് പലരും തിരിയുന്നത്. സ്വർണ്ണ വായ്പകൾ തികച്ചും സുരക്ഷിത വായ്പകളാണ്. സ്വർണാഭരണങ്ങൾ ഈട് വാങ്ങിയാണ് ബാങ്കുകളും എൻ‌ബി‌എഫ്‌സികളും വായ്പ നൽകുന്നത്.

 

സ്വർണ്ണ വായ്പയുടെ കാലാവധി

സ്വർണ്ണ വായ്പയുടെ കാലാവധി

സ്വർണ്ണ വായ്പയുടെ കാലാവധി വിവിധ ബാങ്കുകളിൽ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്ക് മൂന്ന് മാസത്തിനും 24 മാസത്തിനും ഇടയിലുള്ള കാലാവധിൽ സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുണ്ട്. എസ്‌ബി‌ഐ സ്വർണ്ണ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പരമാവധി കാലയളവ് 36 മാസമാണ്. മുത്തൂറ്റ് ഫിനാൻസ് വ്യത്യസ്ത കാലാവധിയുള്ള വിവിധതരം സ്വർണ്ണ വായ്പ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആഗസ്റ്റിലെ ധനനയത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കാൻ സാധ്യത

വിവിധ ബാങ്കുകളുടെ പലിശ നിരക്ക്

വിവിധ ബാങ്കുകളുടെ പലിശ നിരക്ക്

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 7.00% മുതൽ 7.50% വരെ
  • പഞ്ചാബ് നാഷണൽ ബാങ്ക് - 8.60% മുതൽ 9.15% വരെ
  • എച്ച്ഡിഎഫ്സി ബാങ്ക് - 9.90% മുതൽ 17.90% വരെ
  • ഐസിഐസിഐ ബാങ്ക് - 10% മുതൽ 19.76% വരെ
  • ആക്സിസ് ബാങ്ക് - 9.75% മുതൽ 17.50% വരെ
  • കാനറ ബാങ്ക് - 1 വർഷത്തെ MCLR (7.65%)
  • മുത്തൂറ്റ് ഫിനാൻസ് - 12% മുതൽ 27% വരെ -
  • മണപ്പുറം ഫിനാൻസ് - 29% പരമാവധി
ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

ഒരു സ്വർണ്ണ വായ്പ ലഭിക്കുന്നതിന്, സാധാരണയായി ആവശ്യമായ രേഖകളിൽ നിങ്ങളുടെ ഐഡന്റിറ്റി തെളിവുകളായ പാൻ, ആധാർ മുതലായവയും പാസ്‌പോർട്ട്, വോട്ടർ-ഐഡി കാർഡ് മുതലായ വിലാസ തെളിവും നിങ്ങളുടെ ഫോട്ടോയും ഉൾപ്പെടുന്നു. ആവശ്യമായ മറ്റെന്തെങ്കിലും അധിക രേഖകൾ ഓരോ ബാങ്കുകളിലും വ്യത്യാസപ്പെടും.

മോദിയുടെ പുതിയ വായ്പ പദ്ധതി: ഈട് വേണ്ട, വായ്പ തുക, പലിശ എന്നിവയെക്കുറിച്ച് അറിയാം

നിരക്കുകൾ

നിരക്കുകൾ

വീട്, ഓട്ടോ, വ്യക്തിഗത വായ്പകൾ പോലുള്ള വായ്പകൾക്ക് സാധാരണയായി ബാങ്കുകൾ പ്രോസസ്സിംഗ് ചാർജുകൾ, ഫീസ് അടയ്ക്കേണ്ടതുണ്ട്. ഒരു സ്വർണ്ണ വായ്പ എടുക്കുമ്പോൾ, പ്രോസസ്സിംഗ് ഫീസ് കൂടാതെ, ഒരു അപേക്ഷകന് സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയത്തിനായി പണം നൽകാൻ ആവശ്യപ്പെടാം. അത് വായ്പ നൽകുന്ന സ്ഥാപനം ഈടായി ഉപയോഗിക്കും. കൂടാതെ, ബാങ്കുകൾക്ക് ഡോക്യുമെന്റേഷനും ഫോർക്ലോഷർ ചാർജുകളും ഈടാക്കാം. ഉപഭോക്താക്കൾ ആദ്യം വിവിധ വായ്പക്കാരിൽ നിന്നുള്ള വിവിധ നിരക്കുകളെയും പലിശനിരക്കുകളെയും കുറിച്ച് അന്വേഷിക്കുകയും ഏറ്റവും മികച്ചത് എന്താണെന്ന് പരിശോധിക്കുകയും ചെയ്യുന്നതാകും നല്ലത്.

പൊന്നിൽ തൊട്ടാൽ പൊള്ളും; കേരളത്തിൽ സ്വ‍‍ർണ വില 41000 കടന്നു

English summary

Gold loan: Different banks interest rates here | സ്വർണം പണയം വയ്ക്കാനുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ ഈ ബാങ്കുകളിൽ

Many people turn to gold loans to meet their immediate financial needs. Gold loans are perfectly safe loans. Read in malayalam.
Story first published: Sunday, August 9, 2020, 13:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X