മാസ്കിനും ആഡംബരം ഒട്ടും കുറയ്ക്കേണ്ട, 3 ലക്ഷം രൂപയുടെ സ്വ‍‌ർണ മാസ്കുമായി യുവാവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് പുതിയ സാധാരണ രീതിയായി മാറിയിരിക്കുന്നു. കേരളത്തിൽ ഈ വ‌‍ർഷം അവസാനം വരെ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമെല്ലാം മാസ്ക് നി‍ർബന്ധമാണ്. ഇതിനിടെ പൂനെ ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡ് നിവാസിയായ ശങ്കർ കുരഡെ എന്ന വ്യക്തി 2.89 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കൊണ്ട് നിർമ്മിച്ച മാസ്ക് ആണ് സ്വന്തമാക്കിയിരിക്കുന്ന‌ത്. ഇത് വളരെ ചെറിയ ദ്വാരങ്ങളുള്ള നേർത്ത മാസ്കാണ്. അതിനാൽ ശ്വസിക്കാൻ പ്രയാസമില്ല.

 

കേരളത്തിൽ ഇന്ന് സ്വ‍ർണ വില റെക്കോ‍ഡിൽ നിന്ന് താഴേയ്ക്ക്

കൊറോണയെ ചെറുക്കുമോ?

കൊറോണയെ ചെറുക്കുമോ?

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഈ മാസ്ക് ഫലപ്രദമാകുമോ എന്ന് മാസ്ക് വാങ്ങിയ ശങ്കർ കുരഡെയ്ക്ക് തന്നെ ഉറപ്പില്ല. സ്വ‍ർണാഭരണ പ്രേമിയായ കുരഡെയുടെ കൈയിലും കഴുത്തിലും നിരവധി ആഭരണങ്ങളുണ്ട്. സോഷ്യൽ മീഡിയയിൽ വെള്ളി മാസ്ക് ധരിച്ച ഒരാളെ കണ്ടയുടനെ സ്വ‍ർണം കൊണ്ട് മാസ്കുണ്ടാക്കാൻ ശങ്ക‌‍‍ർ തീരുമാനിക്കുകയായിരുന്നു.

സ്വർണം പണയം വച്ച് വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്; നാളെ പണയം തിരിച്ചെടുക്കേണ്ട അവസാന ദിനംസ്വർണം പണയം വച്ച് വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്; നാളെ പണയം തിരിച്ചെടുക്കേണ്ട അവസാന ദിനം

ഒരാഴ്ച്ചയ്ക്കുള്ളിൽ മാസ്ക് റെഡി

ഒരാഴ്ച്ചയ്ക്കുള്ളിൽ മാസ്ക് റെഡി

കോലാപ്പൂരിൽ വെള്ളി മാസ്ക് ധരിച്ച ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അതിനുശേഷമാണ് സ്വ‍ർണ മാസ്ക് എന്ന ആശയം മനസ്സിൽ വരുന്നതെന്നും ഉട‍ൻ തന്നെ ഒരു സ്വർണ്ണപ്പണിക്കാരനോട് സംസാരിച്ചുവെന്നും ശങ്ക‍‍‌ർ കുരഡെ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിലാണ് അഞ്ചര പൗണ്ട് തൂക്കമുള്ള സ്വർണ്ണ മാസ്ക് നി‍‍ർമ്മിച്ച് നൽകിയതെന്നും കുരഡെ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളും സ്വർണ്ണം ഇഷ്ടപ്പെടുന്നവരാണ്. അവരും ആവശ്യപ്പെടുകയാണെങ്കിൽ അവർക്കായി മാസ്ക് തയ്യാറാക്കുമെന്നും ശങ്ക‍‍‌ർ കുരഡെ പറഞ്ഞു.

കേരളത്തിൽ ഇന്ന് സ്വർണ വില പവന് 36000 കടന്നു; പൊന്നിന് ചരിത്ര വിലകേരളത്തിൽ ഇന്ന് സ്വർണ വില പവന് 36000 കടന്നു; പൊന്നിന് ചരിത്ര വില

ആഭരണ പ്രിയൻ

ആഭരണ പ്രിയൻ

സ്വർണ്ണ മാസ്ക് ധരിച്ചാൽ കൊറോണ വൈറസ് ബാധിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ സർക്കാരിന്റെ എല്ലാ നിയമങ്ങളും താൻ പാലിക്കുന്നുണ്ടെന്നും വൈറസ് പടരുന്നത് തടയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ, ശങ്കറിന് സ്വർണ്ണാഭരണങ്ങൾ വളരെ ഇഷ്ടമാണ്, അതുകൊണ്ട് തന്നെ എല്ലാ വിരലുകളിലും സ്വർണ്ണ മോതിരങ്ങൾ, കൈത്തണ്ടയിൽ സ്വർണ്ണ വളകൾ, കഴുത്തിൽ വലിയ സ്വർണ്ണ ചെയിനുകൾ എന്നിവ ഇദ്ദേഹം എപ്പോഴും ധരിക്കും

English summary

Gold mask worth Rs 3 lakh | മാസ്കിനും ആഡംബരം ഒട്ടും കുറയ്ക്കേണ്ട, 3 ലക്ഷം രൂപയുടെ സ്വ‍‌ർണ മാസ്കുമായി യുവാവ്

Shankar Kurade, a resident of Pimpri-Chinchwad, Pune, owns a gold-made mask worth Rs 2.89 lakh.
Story first published: Sunday, July 5, 2020, 8:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X