തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ വർദ്ധനവ്, വില കുറയാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ്-ചൈന വ്യാപാര ഇടപാടിൽ കൂടുതൽ വ്യക്തതയ്ക്കായി നിക്ഷേപകർ കാത്തിരിക്കുമ്പോൾ, സ്വർണ വില കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച സ്വർണ വില 37,544 എന്ന നിലയിലേക്ക് താഴ്ന്നെങ്കിലും അതിനുശേഷം സ്വർണ വിപണി കുതിച്ചുയർന്നു. എം‌സി‌എക്‌സിൽ ഗോൾഡ് മാർച്ച് ഫ്യൂച്ചേഴ്സ് വില ഇന്ന് 10 ഗ്രാമിന് 37,958 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലത്തേതിനേക്കാൾ 18 രൂപ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി നിരക്ക് ഇന്നലെ കിലോയ്ക്ക് 12 രൂപ വർദ്ധിച്ച് 44,505 രൂപയായി ഉയർന്നു.

 

യുഎസ് - ചൈന വ്യാപാര കരാർ

യുഎസ് - ചൈന വ്യാപാര കരാർ

ഏതൊരു സാമ്പത്തിക അനിശ്ചിതത്വത്തിലും ഓഹരി വിപണിയേക്കാൾ സ്വർണം കൂടുതൽ ആകർഷകമാകുന്നതിനാൽ നിക്ഷേപകർ യുഎസ്-ചൈന താരിഫ് യുദ്ധത്തിന്റെ പുതിയ സൂചനകൾക്കായി കാത്തിരിക്കുകയാണ്. രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര കരാറിന്റെ ആദ്യ ഘട്ടം പ്രഖ്യാപിച്ച ശേഷം, വ്യാപാര ചർച്ചകൾ സുഗമമായി നടക്കുകയാണെങ്കിൽ സ്വർണ്ണ വില കുറയാനിടയുണ്ടെന്നാണ് സൂചന. വാണിജ്യ ചർച്ചകളിലെ അനിശ്ചിതത്വം തുടരുന്നതിനാൽ സ്വർണ്ണ വില കൂടുമോ കുറയുമോ എന്ന് പ്രവചിക്കാൻ കഴിയില്ല.

ഇന്നത്തെ സ്വർണ വില: ഏറ്റവും കുറഞ്ഞ വിലയിൽ നിന്ന് 200 രൂപ വർദ്ധനവ്

ആഗോള വിപണി

ആഗോള വിപണി

യുഎസ്-ചൈന വ്യാപാര ഇടപാടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണ വിലയിൽ വലിയ തോതിൽ കുറവുണ്ടായി. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,476.55 ഡോളറായി. യുഎസ് ഗോൾഡ് ഫ്യൂച്ചർ വില 1,480.80 ഡോളറിലെത്തി.

സ്വർണത്തെ കടത്തിവെട്ടി പല്ലേഡിയം കുതിക്കുന്നു; സ്വർണ്ണത്തിന്റെ റെക്കോർഡ് വിലയെ മറികടന്നു

കേരളത്തിലെ സ്വർണ വില

കേരളത്തിലെ സ്വർണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. പവന് 28,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,545 രൂപയാണ് വില. ഇന്നലെയും ഇതേ വിലയ്ക്കാണ് വ്യാപാരം നടന്നത്. ജിഎസ്ടി കൌൺസിൽ സ്വർണത്തിന്റെ ജിഎസ്ടി നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് രാജ്യത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.

സ്വർണ വില ഉടൻ 28000ന് താഴെ എത്തുമോ? ഇന്ന് വീണ്ടും വില കുറഞ്ഞു

English summary

തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ വർദ്ധനവ്, വില കുറയാൻ സാധ്യത

As investors look for greater clarity in the US-China trade deal, gold prices have been rising continuously for the past four days. Read in malayalam.
Story first published: Wednesday, December 18, 2019, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X