ഇൻഡിഗോ ജീവനക്കാ‍ർക്ക് സന്തോഷ വാ‍ർത്ത, ജനുവരി 1 മുതൽ എല്ലാവ‍‍ർക്കും ജോലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻ‌ഡിഗോയിലെ ജീവനക്കാർ‌ക്ക് പുതുവ‍ർഷം ആഘോഷമാക്കാം. ജീവനക്കാരുടെ ശമ്പളമില്ലാതെ അവധി ഒഴിവാക്കാനുള്ള പദ്ധതികൾ സി‌ഇ‌ഒ റോനോജോയ് ദത്ത പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് ജീവനക്കാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം ദത്ത വ്യക്തമാക്കിയത്. 2021 ജനുവരി 1 മുതൽ എല്ലാ വകുപ്പുകളിലുമുള്ള ശമ്പളമില്ലാതെ അവധിയിൽ പ്രവേശിച്ചിരിക്കുന്ന ജീവനക്കാ‍ർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാം.

 

2,300 ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്? കടുത്ത പ്രതിസന്ധിയെന്ന്; 10 ശതമാനം ലേ ഓഫ്

ഇൻ‌ഡിഗോ ജീവനക്കാർക്ക് ശമ്പളമില്ലാതെ അവധി മാസത്തിൽ 10 ദിവസത്തിൽ നിന്ന് മാസത്തിൽ മൂന്ന് ദിവസമായി കുറച്ചിരുന്നു. കൊവി‍്-19 പാൻഡെമിക് വരുമാനം കുറയുന്നതിനിടയിലാണ് ചെലവ് കുറയ്ക്കാൻ എയർലൈൻ സ്വീകരിച്ച നിരവധി നടപടികളിൽ ഒന്ന്. 10 ശതമാനം ജീവനക്കാരെയും കമ്പനി വിട്ടയച്ചിരുന്നു.

ഇൻഡിഗോ ജീവനക്കാ‍ർക്ക് സന്തോഷ വാ‍ർത്ത, ജനുവരി 1 മുതൽ എല്ലാവ‍‍ർക്കും ജോലി

മെയ് മാസത്തിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിനുശേഷം, യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ചു വരികയാണ്. ആഭ്യന്തര വിമാനഗതാഗതം ഒക്ടോബറിൽ പ്രതിമാസം 33.67 ശതമാനം ഉയർന്നു. രണ്ടാം പാദത്തിൽ ഇൻഡിഗോയുടെ നഷ്ടം 1,194.8 കോടി രൂപയായി വർദ്ധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 1,062 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ സംഖ്യ വിശകലന വിദഗ്ധർ പ്രതീക്ഷിച്ചതിലും മികച്ചതാണ്.

ഇൻഡിഗോയിൽ വീണ്ടും പിരിച്ചുവിടൽ, ശമ്പളം വെട്ടിക്കുറയ്ക്കൽ; ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി നീട്ടി

അടുത്ത വർഷം ആദ്യം യാത്രക്കാരുടെ ഗതാഗതം കൊവിഡ് -19 ന് മുമ്പുള്ള നിലയിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദത്ത അഭിപ്രായപ്പെട്ടു. ഡിസംബർ മൂന്നിന് അദ്ദേഹം ജീവനക്കാർക്ക് അയച്ച മെയിലിൽ ഇതേ കാര്യത്തെക്കുറിച്ച് ചില സൂചനകളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസക്കാലം വലിയൊരു തുക നഷ്ടമായതായും ദത്ത കൂട്ടിച്ചേർത്തു. അടുത്ത വർഷം ആദ്യം മുതൽ ആഭ്യന്തര വിമാന സ‍ർവ്വീസ് പൂ‍ർണമായും സർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

English summary

Good News For Indigo Employees, Put An End To Leave Without Pay From January 1 |ഇൻഡിഗോ ജീവനക്കാ‍ർക്ക് സന്തോഷ വാ‍ർത്ത, ജനുവരി 1 മുതൽ എല്ലാവ‍‍ർക്കും ജോലി

From January 1, 2021, employees who have gone on unpaid leave in all departments will be able to return to work. Read in malayalam.
Story first published: Saturday, December 5, 2020, 12:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X