ആപ്പ് ലോകത്തെ രാജാവയി ഗൂഗിള്‍; 'പൈസ വാരി' ടിക്‌ടോക്ക് — ഡിസംബര്‍ കണക്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പ് ലോകത്തെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. മൊബൈല്‍ പബ്ലിഷര്‍മാരുടെ ഗണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലെ പോരാട്ടം തുടരുകയാണ്. 2020 ഡിസംബറില്‍ 255 ദശലക്ഷം ഇന്‍സ്റ്റാളുകളുമായി ഗൂഗിളാണ് ആപ്പ് ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ പ്രസാദകര്‍. 210 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ കയ്യടക്കി ഫെയ്‌സ്ബുക്ക് ഗൂഗിളിന് തൊട്ടുപിന്നിലുണ്ട്. പോയമാസത്തെ ഏറ്റവും വലിയ ആദ്യ അഞ്ച് മൊബൈല്‍ പബ്ലിഷര്‍മാരില്‍ വൂഡു, ആപ്പ്‌ലോവിന്‍, അസൂര്‍ ഇന്ററാക്ടിവ് ഗെയിംസ് എന്നീ ആപ്പുകളും കയറിക്കൂടി.

 
ആപ്പ് ലോകത്തെ രാജാവയി ഗൂഗിള്‍; 'പൈസ വാരി' ടിക്‌ടോക്ക് — ഡിസംബര്‍ കണക്കുകള്‍

ഇനി ആപ്പ് ഡൗണ്‍ലോഡുകളുടെ കണക്കെടുത്താല്‍ പതിവുപോലെ ടിക്‌ടോക്കുത്തന്നെയാണ് ഗെയിമിങ് ഇതര ആപ്പുകളില്‍ ഏറ്റവും മുന്നില്‍. പോയമാസം 56 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ടിക്‌ടോക്ക് രേഖപ്പെടുത്തി. ഇതില്‍ 11 ശതമാനവും ചൈനയില്‍ നിന്നാണ്. ചൈനയില്‍ ഡോയിന്‍ എന്ന പേരിലാണ് ടിക്‌ടോക്ക് എത്തുന്നത്. ചൈന കഴിഞ്ഞാല്‍ അമേരിക്കയാണ് ടിക്‌ടോക്കിന്റെ ഏറ്റവും വലിയ വിപണി. 10 ശതമാനം ഇന്‍സ്റ്റാളുകള്‍ അമേരിക്കയില്‍ നിന്നും ആപ്പ് നേടുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഗെയിമിങ് ഇതര ആപ്പും ടിക്‌ടോക്കുതന്നെ. ഏകദേശം 142 ദശലക്ഷം ഡോളറാണ് ഉപയോക്താക്കളില്‍ നിന്നും ടിക്‌ടോക്ക് വരുമാനം കുറിച്ചത്. 2019 ഡിസംബറിനെ അപേക്ഷിച്ച് ടിക്‌ടോക്കിന്റെ വരുമാനം 3.3 ഇരട്ടി വര്‍ധിച്ചത് കാണാം.

ആപ്പ് ലോകത്തെ രാജാവയി ഗൂഗിള്‍; 'പൈസ വാരി' ടിക്‌ടോക്ക് — ഡിസംബര്‍ കണക്കുകള്‍

ടിക്‌ടോക്ക് കഴിഞ്ഞാല്‍ ഫെയ്‌സ്ബുക്കാണ് ലോകത്ത് ഏറ്റവുമധികം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട രണ്ടാമത്തെ ഗെയിമിങ് ഇതര ആപ്പ്. ഏകദേശം 50 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ പോയമാസം ഫെയ്‌സ്ബുക്ക് നേടി. ഇതില്‍ 24 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. 8 ശതമാനം ഇന്‍സ്റ്റാളുകള്‍ അമേരിക്കയില്‍ നിന്നും ഫെയ്‌സ്ബുക്ക് കണ്ടെത്തി. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, സൂം എന്നീ ആപ്പുകളും ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഗെയിമിങ് ഇതര ആപ്പുകളില്‍ മുന്നിലുണ്ട്.

വരുമാനം അടിസ്ഥാനപ്പെടുത്തിയാല്‍ യൂട്യൂബാണ് ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന രണ്ടാമത്തെ ഗെയിമിങ് ഇതര ആപ്പ്. ഡിസംബറില്‍ 95 ദശലക്ഷം ഡോളര്‍ വരുമാനം നേടാന്‍ യൂട്യൂബിന് സാധിച്ചു. വാര്‍ഷിക വളര്‍ച്ച കണക്കിലെടുത്താല്‍ യൂട്യൂബിന്റെ വരുമാനം 57 ശതമാനം കൂടിയത് കാണാം. യൂട്യൂബിന്റെ വരുമാനത്തില്‍ 52 ശതമാനം അമേരിക്കയില്‍ നിന്നാണെത്തുന്നത്. 13 ശതമാനം ജപ്പാനില്‍ നിന്നും. ടിന്‍ഡര്‍, ഡിസ്‌നി പ്ലസ്, ടെന്‍സെന്റ് വീഡിയോ ആപ്പുകളും ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്നവരുടെ പട്ടികയിലുണ്ട്.

Read more about: google
English summary

Google Becomes Top Mobile Publisher On December 2020; TikTok And YouTube Top In Revenue | ആപ്പ് ലോകത്തെ രാജാവയി ഗൂഗിള്‍; 'പൈസ' വാരി ടിക്‌ടോക്ക്

Google Becomes Top Mobile Publisher On December 2020; TikTok And YouTube Top In Revenue. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X