ഗൂഗിൾ ജീവനക്കാർക്ക് കോളടിച്ചു, ഇനി ആഴ്ച്ചയിൽ മൂന്ന് ദിവസം അവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ആറുമാസമായി. ഇതിനെ തുടർന്ന് പല ജീവനക്കാർ‌ക്കും തൊഴിൽ സമ്മർദ്ദം താങ്ങാനാകുന്നതിലും അപ്പുറാണ്. പ്രത്യേകിച്ചും ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങൾ‌ക്കിടയിൽ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന സ്ഥിതിയാണ് പലർക്കും. ഇതിന് പരിഹാരമായാണ് ഗൂഗിൾ പുതിയ നയം അവതരിപ്പിച്ചിരിക്കുന്നത്.

 

പകരം അവധി

പകരം അവധി

കൂടാതെ, ഒരു വെള്ളിയാഴ്ച ജോലിചെയ്യേണ്ടിവന്നാൽ, ജീവനക്കാർക്ക് ഇതര ദിവസം അവധി എടുക്കാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. അടിയന്തിരമായി ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാൽ പകരം ലഭ്യമായ അടുത്ത പ്രവൃത്തി ദിവസം അവധിയെടുക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഗൂഗിളിൽ ജോലി ചെയ്യുന്ന സാങ്കേതിക ഉദ്യോഗസ്ഥർക്ക് വെള്ളിയാഴ്ച അവധി എടുക്കാൻ കഴിഞ്ഞേക്കില്ലെങ്കിലും, ആ ജീവനക്കാർക്ക് ബദൽ അവധി വാഗ്ദാനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ കമ്പനി പരിശോധിച്ചു വരികയാണ്.

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി യോഗ്യതയിൽ മാറ്റം? പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

വീട്ടിലിരുന്ന് ജോലി

വീട്ടിലിരുന്ന് ജോലി

ഈ സംരംഭം സോഷ്യൽ മീഡിയ ഫോറങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടി്ടുണ്ട്. കൂടാതെ നിരവധി ജീവനക്കാർ ഇപ്പോൾ സ്വന്തം കമ്പനികളിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഗൂഗിൾ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷൻ അടുത്ത വർഷം ജൂൺ വരെ ആഗോളതലത്തിൽ വിപുലീകരിച്ചിരുന്നു. ഇന്ത്യയിലും ഇത് ബാധകമാണ്. ജീവനക്കാ‍ർക്ക് 2021 ജൂൺ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം.

കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

English summary

Google employees get three days off in a week | ഗൂഗിൾ ജീവനക്കാർക്ക് കോളടിച്ചു, ഇനി ആഴ്ച്ചയിൽ മൂന്ന് ദിവസം അവധി

The company also offers employees the option of taking an alternate day off if they have to work on a Friday. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X