ഇനി ഗൂഗിള്‍ തരും 'പണി', കോര്‍മോ ആപ്പ് ഇന്ത്യയില്‍ — അറിയണം 5 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ടെക്ക് ഭീമന്മാരായ ഗൂഗിള്‍ പുതിയ ആന്‍ട്രോയ്ഡ് ആപ്ലിക്കേഷനായ 'കോര്‍മോ ജോബ്‌സ്' ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 'എന്‍ട്രി ലെവല്‍' തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ഗൂഗിളിന്റെ കോര്‍മോ ജോബ്‌സ് ഉപയോക്താക്കളെ സഹായിക്കും.

'കോര്‍മോ ജോബ്‌സിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് കോര്‍മോ ജോബ്‌സിലൂടെ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താം. ആപ്പിലൂടെത്തന്നെ തൊഴിലിനും അപേക്ഷിക്കാം', ഗൂഗിളിന്റെ കോര്‍മോ ജോബ്‌സ് റീജിയണല്‍ മാനേജറും ഓപ്പറേഷന്‍സ് ലീഡുമായ ബിക്കി റസല്‍ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ഈ അവസരത്തില്‍ പുതിയ കോര്‍മോ ജോബ്‌സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ചുവടെ കാണാം.

ഇനി ഗൂഗിള്‍ തരും 'പണി', കോര്‍മോ ആപ്പ് ഇന്ത്യയില്‍ — അറിയണം 5 കാര്യങ്ങള്‍

1. ബംഗ്ലാദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കോര്‍മോ ജോബ്‌സ് വന്‍സ്വീകാര്യത കയ്യടക്കിയ പശ്ചാത്തലത്തിലാണ് പുതിയ ആപ്പുമായുള്ള ഗൂഗിളിന്റെ ഇങ്ങോട്ടുള്ള വരവ്. നേരത്തെ, ഇന്തോനേഷ്യയിലും കോര്‍മോ ജോബ്‌സ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. കോര്‍മോ ജോബ്‌സ് എന്ന ബ്രാന്‍ഡിന് കീഴിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. അടിയുറച്ച തൊഴില്‍ പ്ലാറ്റ്‌ഫോമാകാന്‍ ഇന്ത്യയിലും കോര്‍മോ ജോബ്‌സിന് കഴിയുമെന്ന് ഗൂഗിള്‍ കരുതുന്നു. വിവിധ വിപണികളിലെ ബിസിനസുകളെയും തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധപ്പെടുത്തുകയാണ് ആപ്പിന്റെ പ്രഥമ ലക്ഷ്യം.

2. എന്‍ട്രി-ലെവല്‍ ഗണത്തില്‍പ്പെടുന്ന തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും തൊഴില്‍ സംബന്ധമായ പുതിയ കഴിവുകള്‍ പഠിച്ചെടുക്കാനും കോര്‍മോ ജോബ്‌സ് ഉപയോക്താക്കളെ സഹായിക്കും. തൊഴിലിന് ആവശ്യമായ റെസ്യൂമെ തയ്യാറാക്കാനുള്ള സൗകര്യവും ആപ്പ് ഉറപ്പുവരുത്തുന്നുണ്ട്.

3. നേരത്തെ, പെയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ വഴി കോര്‍മോ ജോബ്‌സ് സേവനങ്ങള്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ജോബ്‌സ് സ്‌പോട് എന്ന ബ്രാന്‍ഡിന് മുഖേനയായിരുന്നു ഇത്. എന്തായാലും കോര്‍മോ ജോബ്‌സിന് കീഴിലാണ് ആപ്പ് സേവനങ്ങള്‍ കമ്പനി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

4. ഇന്ത്യയില്‍ കോര്‍മോ ജോബ്‌സിനെ പിന്തുണച്ച് സൊമാറ്റോ, ഡന്‍സോ തുടങ്ങിയ കമ്പനികള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. ആവശ്യമായ കഴിവും പരിചയസമ്പത്തുമുള്ള ഉത്തമരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ കോര്‍മോ ജോബ്‌സിന്റെ അല്‍ഗോരിതം ഫലപ്രദമാണെന്ന് ഈ കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ 20 ലക്ഷത്തില്‍പ്പരം സ്ഥിരീകരിച്ച തൊഴില്‍ അവസരങ്ങള്‍ ആപ്പിലുണ്ട്.

5. ബിസിനസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി ഉള്‍പ്പെടെ അതിവേഗം വളരുന്ന വിപണികളില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് കോര്‍മോ ജോബ്‌സ് മുന്നോട്ടുവെയ്ക്കുന്നത്. ഇതിനോടകം പത്തു ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ പ്ലാറ്റ്‌ഫോമിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

Read more about: google
English summary

Google Launches Kormo Jobs App In India: Things To Know

Google Launches Kormo Jobs App In India: Things To Know. Read in Malayalam.
Story first published: Thursday, August 20, 2020, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X