മുന്‍നിര യുപിഐ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്‍സ്റ്റാള്‍ ചെയ്യാനായി ശ്രമിച്ചവരാണ് ഗൂഗിള്‍ പേ പ്ലേ സ്റ്റോറിൽ കാണുന്നില്ല എന്ന പരാതിയുമായി എത്തിയത്. പ്ലേ സ്റ്റോറിന്റെ മൊബൈല്‍ പതിപ്പില്‍ നിന്നാണ് ഗൂഗിള്‍ പേ അപ്രത്യക്ഷമായിരിക്കുന്നത്. എന്നാല്‍ പ്ലേ സ്റ്റോര്‍ വെബ്സൈറ്റില്‍ ഗൂഗിള്‍ പേ ലഭിച്ചിരുന്നു.

എന്നാൽ 'ഗൂഗിൾ പേ' പ്ലേ സ്റ്റോർ ആപ്പിൽ തിരിച്ചെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്നലെ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പേ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ പേ ഫോര്‍ ബിസിനസ് ആപ്ലിക്കേന് മാത്രമാണ് കണ്ടിരുന്നത്. ട്വിറ്ററില്‍ നിരവധി പേര് ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു. പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയാണ് ഗൂഗിൾ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചും പ്രകടനം മെച്ചപ്പെടുത്തിയുമുള്ള അപ്ഡേറ്റാണ് വന്നിരിക്കുന്നത്.
ആപ്പ് എന്തുകൊണ്ടാണ് അപ്രത്യക്ഷമായത് എന്ന് വ്യക്തമല്ല. സാങ്കേതിക തകരാറായിരിക്കാനാണ് സാധ്യത. അടുത്തിടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പണമിടപാട് നടത്തുന്നതില്‍ തടസം നേരിടുന്നുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ആപ്പ് നേരത്തെ ഇൻസ്റ്റാൾ ചെയ്തവർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
