ഇന്ത്യയിൽ വ്യാജന്മാർക്ക് പണികൊടുത്ത് ഗൂഗിൾ: പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇൻസ്റ്റന്റ് വായ്പ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി ഗൂഗിൾ. ഇന്ന് പ്ലേ സ്റ്റോറിൽ നിന്ന് ചില വ്യക്തിഗത വായ്പ ആപ്ലിക്കേഷനുകളാണ് നീക്കംചെയ്തുിട്ടുള്ളത്. ഉപയോക്താക്കൾക്ക് സർക്കാർ ഏജൻസികൾ നൽകുന്ന അലേർട്ട് എന്നിവ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഇത് അവലോകനം ചെയ്ത് പല ആപ്പുകൾക്കും ഇതിനകം നോട്ടീസുകളും നൽകിയിട്ടുണ്ട്.

എംഎസ്എംഇകള്‍ക്കുള്ള പ്രീപെയ്ഡ് കാര്‍ഡിനായി നിയോയുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്എംഎസ്എംഇകള്‍ക്കുള്ള പ്രീപെയ്ഡ് കാര്‍ഡിനായി നിയോയുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

"ഉപയോക്താക്കളും സർക്കാർ ഏജൻസികളും സമർപ്പിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ നൂറുകണക്കിന് വ്യക്തിഗത വായ്പ ആപ്ലിക്കേഷനുകൾ ഗൂഗിൾ അവലോകനം ചെയ്തു. ഇതിന് പിന്നാലെ ഉപയോക്താക്കളുടെ സുരക്ഷ ലംഘിക്കുന്നതായി കണ്ടെത്തിയ ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ നിന്ന് ഉടനടി നീക്കംചെയ്തുിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്ന ആപ്ലിക്കേഷനുകൾ കൂടുതൽ അറിയിപ്പ് ഇല്ലാതെ നീക്കം ചെയ്യുമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ആൻഡ്രോയ്ഡ് സെക്യൂരിറ്റി, സ്വകാര്യത എന്നിവയുടെ ഗൂഗിൾ വൈസ് പ്രസിഡന്റ് സുസെയ്ൻ ഫ്രേ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയിൽ വ്യാജന്മാർക്ക് പണികൊടുത്ത് ഗൂഗിൾ: പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ  പുറത്ത്

"കൂടാതെ, ഇൻസ്റ്റന്റ് വായ്പാ തട്ടിപ്പുകൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിൽ അന്വേഷണ ഏജൻസികളെ സഹായിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. ഇൻസ്റ്റന്റ് വായ്പാ ആപ്ലിക്കേഷൻ അഴിമതിയെക്കുറിച്ച് തെലങ്കാന പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു ചൈനീസ് പൗരനെയും ഒരു ഇന്ത്യക്കാരനെയും താനെയിൽ നിന്ന് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ നീക്കം. കുത്തനെയുള്ള പലിശ നിരക്കിനെതിരെ ചെറിയ തുക വായ്പ നൽകുകയും തിരിച്ചടവ് പരാജയപ്പെടുന്ന വായ്പക്കാരെ ഉപദ്രവിക്കുകയും ചെയ്യുന്ന ഷെൽ കമ്പനികളിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ നാല് ചൈനീസ് പൗരന്മാരടക്കം 31 പേരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, ഇൻസ്റ്റന്റ് വായ്പ ആപ്ലിക്കേഷനുകൾക്ക് ഗൂഗിൾ ചില മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
പ്രവർത്തിക്കാനുള്ള ലൈസൻസിന്റെ തെളിവ്, പ്രാദേശിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്നതിന്റെ തെളിവ്, പലിശനിരക്ക് വെളിപ്പെടുത്തൽ, തിരിച്ചടവിന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ കാലയളവ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 60 ദിവസത്തിൽ താഴെ വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ഉൽപ്പന്നത്തെയും ഇത് അനുവദിക്കില്ലെന്നും ഗൂഗിൾ ഇതോടെ അറിയിച്ചിട്ടുണ്ട്.

"ഫീച്ചറുകൾ, ഫീസ്, അപകടസാധ്യതകൾ, വ്യക്തിഗത വായ്പകളുടെ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുടെ സുതാര്യത ആളുകളെ അവരുടെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതുവഴി വഞ്ചനാപരമായ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾക്കും സേവനങ്ങൾക്കും വിധേയമാകാനുള്ള സാധ്യത കുറയ്ക്കും," ഫ്രേ പറയുന്നു.

Read more about: google ഗൂഗിൾ
English summary

Google removes Some Personal Loan Apps In India Over Safety Concerns

Google removes Some Personal Loan Apps In India Over Safety Concerns
Story first published: Thursday, January 14, 2021, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X