ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നൽകിയ ഇളവുകൾ സർക്കാർ ജൂലൈ 31 വരെ നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലെ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ചെറുകിട സമ്പാദ്യ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്ന ചില ഇളവുകൾ 2020 ജൂലൈ 31 വരെ നീട്ടി. പിപിഎഫ്, എസ്‌സി‌എസ്എസ്, എസ്എസ്‌വൈ. പോസ്റ്റോഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ് എന്നിവയ്‌ക്ക് ഈ ഇളവുകൾ ലഭിക്കുന്നതാണ്.

 


പിപിഎഫ്, എസ്‌സി‌എസ്എസ്

പിപിഎഫ്, എസ്‌സി‌എസ്എസ്

നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമും (എസ്‌സി‌എസ്എസ്) ലോക്ക്‌ഡൗൺ കാലയളവിൽ പക്വത പ്രാപിക്കുകയും, അതിന്റെ സാധുത യഥാക്രമം 15 വർഷത്തിനും അഞ്ച് വർഷത്തിനും അപ്പുറത്തേക്ക് നീട്ടാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങള്‍ക്ക് 2020 ജൂലൈ 31 വരെ ഇതിന് സമയമുണ്ട്. ജൂലൈ 31-ന് മുമ്പായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ നിന്ന് ഇത് സംബന്ധിച്ച ഒരു ഇമെയിൽ അയച്ചാൽ മതിയാകും. ലോക്ക്‌ഡൗൺ പൂർണ്ണമായും അവസാനിച്ചാലുടൻ അതിന്റെ ഹാർഡ് കോപ്പി നിങ്ങളുടെ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിൽ സമർപ്പിച്ചാൽ മതി.

പി‌പി‌എഫ്

പി‌പി‌എഫ് അക്കൗണ്ടിന്റെ കാലാവധി 15 വർഷമാണ്, എന്നാൽ അതിനുശേഷവും നിങ്ങൾക്ക് കൂടുതൽ സംഭാവന നൽകിയോ അല്ലാതെയോ അഞ്ച് വർഷത്തേക്ക് കൂടി ഇത് നീട്ടാൻ കഴിയും. അതേസമയം, എസ്‌സി‌എസ്എസ് അക്കൗണ്ടിന്റെ കാലാവധി അഞ്ച് വർഷമാണ്. നിലവിലുള്ള പലിശ നിരക്കിൽ അഞ്ചുവർഷ കാലയളവ് അവസാനിച്ചു കഴിഞ്ഞാൽ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാം.

രാജ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ്: ടിക്കറ്റ് നിരക്കുകൾ സ്വകാര്യ ഓപ്പറേറ്റർമാർ തീരുമാനിക്കുംരാജ്യത്തെ സ്വകാര്യ ട്രെയിൻ സർവീസ്: ടിക്കറ്റ് നിരക്കുകൾ സ്വകാര്യ ഓപ്പറേറ്റർമാർ തീരുമാനിക്കും

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ സർക്കാർ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. അതായത് 2020 മാർച്ച് 25 മുതൽ 2020 ജൂൺ 30 വരെയുള്ള ലോക്ക്‌ഡൗൺ കാലയളവിൽ 10 വയസ്സ് തികഞ്ഞ പെൺമക്കളുടെ പേരിൽ 2020 ജൂലൈ 31നകം സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാം. ലോക്ക്ഡൗൺ കാരണം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാൻ കഴിയാത്ത പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ ഇളവ് സഹായകരമാവും. നിയമപ്രകാരം ഒരു പെൺകുട്ടിയുടെ ജനന തീയതി മുതൽ 10 വയസ്സ് വരെ മാത്രമേ സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാൻ കഴിയൂ.

അറിയണം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍അറിയണം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍

പോസ്റ്റോഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ് (ആർ‌ഡി)

പോസ്റ്റോഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ് (ആർ‌ഡി)

പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ തവണകൾ 2020 ജൂലൈ 31 വരെ റിവൈവൽ ഫീസ് നൽകാതെ നിക്ഷേപിക്കാം. മാത്രമല്ല ആർ‌ഡി അക്കൗണ്ട് ഉടമകൾ‌ ഡിഫാൾട്ട് ഫീസ് അടയ്‌ക്കേണ്ടതുമില്ല.

English summary

government extended concessions granted to small savings schemes till July 31 | ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നൽകിയ ഇളവുകൾ സർക്കാർ ജൂലൈ 31 വരെ നീട്ടി

government extended concessions granted to small savings schemes till July 31
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X