രാജ്യത്തെ സ്വാശ്രയമാക്കാൻ ഗവൺമെന്റുകൾ സ്വകാര്യമേഖലയെ പിന്തുണയ്ക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം സഹകരണ ഫെഡറലിസം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെ കൂടുതല്‍ ഫലവത്താക്കുന്നതിലൂടെ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിലേക്ക് നീങ്ങാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. നീതി ആയോഗിന്റെ ആറാം ഗവേണിംഗ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സ്വാശ്രയമാക്കാൻ ഗവൺമെന്റുകൾ സ്വകാര്യമേഖലയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണക്കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മഹാമാരിയെ അതിജീവിക്കാനയാത്. രാജ്യതാല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രധാന്യംനല്‍കിയാണ് ഇന്നത്തെ യോഗത്തിനുള്ള അജണ്ട തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ ധനകാര്യ വര്‍ഷത്തെ ബജറ്റിന് ലഭിച്ച പൊതുസ്വീകാര്യത രാജ്യത്തെ ജനങ്ങളുടെ മനോഭാവംവ്യക്തമാക്കുന്നു. അതിവേഗം കുതിക്കുകയാണ് രാജ്യത്തിന്റെ ഉത്തരവാദിത്വമെന്നും പാഴാക്കി കളയാന്‍സമയമില്ലെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യ വികസനത്തിന് സംഭാവനയുമായി സ്വകാര്യ മേഖല മുന്നോട്ട് വരുന്നു . ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് അവര്‍ക്ക് സംഭാവന ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തിന് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവകരിക്കുക മാത്രമല്ല, മറിച്ച് ലോകത്തിന് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകകൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ  സ്വാശ്രയമാക്കാൻ ഗവൺമെന്റുകൾ സ്വകാര്യമേഖലയെ പിന്തുണയ്ക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വാണിജ്യ മേഖല, എം എസ് എം ഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജില്ലകളുടെ തനത് ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കിടയില്‍ മത്സരക്ഷമത വര്‍ധിക്കും. ഈ അവസരങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മികച്ച സഹകരണത്തിലൂടെ മുന്നേറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വിവിധ മേഖലകളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള അവസരം നല്‍കാനായി കേന്ദ്ര ഗവണ്‍മെന്റ് പിഎല്‍ ഐ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഈ പദ്ധതിയുടെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും പരമാവധി നിക്ഷേപം കൊണ്ടുവരാനും അതുവഴി കുറഞ്ഞ കോര്‍പറേറ്റ് നികുതിയുടെ ഗുണഫലംപ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്ന തുക രാജ്യത്തിന്റെ സാമ്പത്തികരംഗം പല തലങ്ങളിലും വികാസം പ്രാപിക്കുന്നതിനായി ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary

Governments must support the private sector to make the country self-Reliant; Prime Minister Narendra Modi

Governments must support the private sector to make the country self-Reliant; Prime Minister Narendra Modi
Story first published: Saturday, February 20, 2021, 18:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X