ദില്ലി: പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് പിഴയിട്ട് സർക്കാർ. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാജ്യം ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിനാണ് പിഴയിട്ടത്. ഇത്തരം വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇ-കൊമേഴ്‌സ് രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകിയിരുന്നു.
എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗൽ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകൾ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 19 ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ ആമസോണിന് പിഴ ചുമത്തുകയായിരുന്നു.

ആദ്യ കുറ്റകൃത്യമെന്ന നിലയിൽ നിയമം അനുസരിച്ച് 25000 രൂപയാണ് പിഴയിട്ടതെന്നാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ ഫ്ലിപ്പ്കാർട്ടിന് പിഴയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ സംഭവത്തിൽ ആമസോണുമായി ഇമെയിലിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.
2011ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾ പ്രകാരം ആവശ്യമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ വിലയും ഉൽപ്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം കഴിഞ്ഞ മാസം നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
ഇ-കൊമേഴ്‌സ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ, ഇലക്ട്രോണിക് നെറ്റ്‌വർക്കിൽ എല്ലാ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഫ്ലിപ്പ്കാർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ആമസോൺ ഡവലപ്മെന്റ് സെന്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
