വര്‍ണാന്ധത ബാധിച്ചവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്: നിയമം ഭേദഗതി ചെയ്യാൻ നിര്‍ദേശങ്ങള്‍ തേടി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ണാന്ധതയുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ പ്രാപ്തരാക്കുന്നതിനായി മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ നിര്‍ദേശിച്ച ഭേദഗതി സംബന്ധിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പൊതുജനങ്ങളടക്കമുള്ള പങ്കാളികളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് www.morth.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വര്‍ണാന്ധതയുള്ള ആളുകള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശരിയായി നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടെന്ന് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് മെഡിക്കല്‍ വിദഗ്ധരെ സമീപിച്ച് ഇക്കാര്യം പരിശോധിക്കുകയുണ്ടായി.

 

നിശ്ചിത പരിധിവരെ വര്‍ണാന്ധതയുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാമെന്നും ഇതിനകം തന്നെ ലോകത്തെ പല രാജ്യങ്ങളിലും ഇത് നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉന്നയിച്ച വിഷയങ്ങളില്‍ സംവേദനക്ഷമതയുള്ളവരും ഇത്തരം പൗരന്മാരുടെ ആവശ്യം പരിഗണിക്കുന്നതുമായ മന്ത്രാലയം 2020 മാര്‍ച്ച് 16-ന് ജിഎസ്ആര്‍ 176 ഇ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 1989 മോട്ടോര്‍ വാഹന നിയമങ്ങളിലെ ഫോം 1, ഫോം 1 എ എന്നിവ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായാണ് ഇത് പുറപ്പെടുവിച്ചത്.

കൊവിഡ് 19: ജീവനക്കാരുടെ വേതനം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം

വര്‍ണാന്ധത ബാധിച്ചവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്: നിയമം ഭേദഗതി ചെയ്യാൻ നിര്‍ദേശങ്ങള്‍ തേടി സർക്കാർ

വര്‍ണാന്ധതയും നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ് ചട്ടവും

സാധാരണ വെളിച്ചത്തില്‍ വര്‍ണ വ്യത്യാസങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മ അല്ലെങ്കില്‍ ഈ കഴിവ് കുറയുന്ന അവസ്ഥയെയാണ് വര്‍ണാന്ധത എന്ന് പറയുന്നത്. കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ അപായകരമായ വര്‍ണാന്ധതയുടെ വ്യാപനം പുരുഷന്മാരില്‍ 8 ശതമാനവും സ്ത്രീകളില്‍ 0.4 ശതമാനവുമാണ്. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനായി വര്‍ണാന്ധത എന്ന വ്യവസ്ഥ യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉപേക്ഷിച്ചുവെന്നതും ശ്രദ്ധദിക്കേണ്ട കാര്യമാണ്.

സര്‍ക്കാര്‍ കരട് മാനദണ്ഡങ്ങള്‍ പറയുന്നതെന്ത്?

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) നേത്രരോഗ വിദഗ്ധര്‍ നല്‍കിയ ശുപാര്‍കളുടെ അടിസ്ഥാനത്തിലാണ് കരട് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. പുതിയ കരട് ചട്ടങ്ങള്‍ അനുസരിച്ച് ചുവപ്പ്, പച്ച എന്നീ പിഗ്‌മെന്ററി നിറങ്ങള്‍ തിരച്ചറിയാനുള്ള 'അതെ/അല്ല' ചോദ്യങ്ങള്‍ ഒഴിവാക്കും. എന്നിരുന്നാലും, അപേക്ഷകന്റെ വര്‍ണ ദര്‍ശനം സംബന്ധിച്ച മെഡിക്കല്‍ ഫിറ്റ്‌നസിന്റെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതായത്, അപേക്ഷകന്‍/ അപേക്ഷകയ്ക്ക് കടുത്ത അന്ധതയുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്.

 

നിര്‍ദേശങ്ങള്‍ എങ്ങനെ അയക്കാം?

നിര്‍ദേശങ്ങളോ അഭിപ്രായങ്ങളോ ജോയിന്റ് സെക്രട്ടറി (ഗതാഗതം), റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം, ഗതാഗത ഭവന്‍, പാര്‍ലമെന്റ് സ്ട്രീറ്റ്, ന്യൂഡല്‍ഹി- 110001 (ഇമെയില്‍- jspbmorth@gov.in) എന്നീ വിലാസത്തിലേക്ക് ഏപ്രില്‍ 15 വരെ അയക്കാം

Read more about: driving license
English summary

വര്‍ണാന്ധത ബാധിച്ചവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്: നിയമം ഭേദഗതി ചെയ്യാൻ നിര്‍ദേശങ്ങള്‍ തേടി സർക്കാർ | govt invites suggestions for amending rules to facilitate issuing driving licences to colour blind people

govt invites suggestions for amending rules to facilitate issuing driving licences to colour blind people
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X