ദില്ലി; കൊവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തെ ചരക്കസേവന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. ഏപ്രിലിൽ 1.41 കോടി രൂപയാണ് ജിഎസ്ടി വരുമാനത്തിൽ ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി . 2017 ജൂലായിൽ ജിഎസ്ടി നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്.മാർച്ചിൽ ശേഖരിച്ച ജിഎസ്ടി വരുമാനത്തേക്കാൾ 14 ശതമാനം കൂടുതലാണ്. ഇതില്‍ സിജിഎസ്ടി 27,837 കോടി രൂപ, എസ്ജിഎസ്ടി 35,621 കോടി, ഐജിഎസ്ടി 68,481 കോടി രൂപ, 9,445 കോടി രൂപ കയറ്റുമതി ഇനത്തിലും ഉൾപ്പെടുന്നു.

കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാധിച്ചിട്ടുണ്ടെങ്കിലും റിട്ടേണ്‍ ഫയലിംഗ് ആവശ്യകതൾ പാലിച്ചെന്ന് മാത്രമല്ല ജിഎസ്ടി കുടിശിക കൃത്യമായി അടച്ചും ഇന്ത്യയിലെ ബിസിനസ് സമൂഹം ശ്രദ്ധേമയ പ്രകടനമാണ് നടത്തിയതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കു മുകളിലാണ്.കൊവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തിൽനിന്ന് രാജ്യം കരകയറുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
വ്യാജ ബില്ലുകൾ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനയും ഡേറ്റകൾ വിശകലനംചെയ്തുള്ള പ്രവർത്തനരീതിയും വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്.ജിഎസ്ടി, ആദായനികുതി, കസ്റ്റംസ് ഐടി സംവിധാനങ്ങൾ, ഫലപ്രദമായ ടാക്സ് അഡ്മിനിസ്ട്രേഷൻ എന്നിവയും നികുതി വരുമാനത്തിൽ ക്രമാനുഗതമായ വർദ്ധനവിന് കാരണമായെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.മാർച്ചിൽ 1,23,902 കോടിയായിരുന്നു ജിഎസ്ടി വരുമാനം. കേന്ദ്ര ജി.എസ്.ടി.യായി 22,973 കോടി രൂപയും സംസ്ഥാന ജി.എസ്.ടി.യായി 29,329 കോടി രൂപയും സംയോജിത ജി.എസ്.ടി. (ഐ.ജി.എസ്.ടി.) ആയി 62,842 കോടി രൂപയുമാണ് ലഭിച്ചത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications