ഈ ഓഹരിയില്‍ 43% നേട്ടത്തിന് സാധ്യത; 6 മാസം കൊണ്ട് ഉയര്‍ന്നത് 50% — കൂടുതലറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ കുതിച്ചുകയറാന്‍ സാധ്യതയുള്ള സ്‌റ്റോക്കുകള്‍ എങ്ങനെ തിരിച്ചറിയാം? നിക്ഷേപകര്‍ക്കെല്ലാം ഈ സംശയമുണ്ട്. ലോട്ടറിയെടുക്കുന്ന മനോഭാവത്തോടെ കണ്ണുമടച്ച് ഓഹരി വിപണിയില്‍ ഇറങ്ങിയാല്‍ നഷ്ടത്തിനാണ് സാധ്യത കൂടുതല്‍. നിക്ഷേപം നടത്താനൊരുങ്ങുന്ന കമ്പനിയില്‍ കൃത്യമായ ഗൃഹപാഠം ആവശ്യമാണ്.

ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ക്ക് പുറമെ കമ്പനികളുടെ സാമ്പത്തിക കണക്കുകള്‍, മുന്‍കാല ചരിത്രം, കടബാധ്യതകള്‍, ഭാവി ലക്ഷ്യങ്ങള്‍, പദ്ധതികള്‍, സഹകരണങ്ങള്‍, മാനേജ്‌മെന്റ് തുടങ്ങിയ ഒരുപിടി ഘടകങ്ങള്‍ വിശകലനം ചെയ്തുവേണം ഓഹരികള്‍ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

പ്രവചനം

നിലവില്‍ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങളും ഇതേ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് കൈമാറുന്നുണ്ട്. ഭാവിയില്‍ ഓഹരി വില ഉയരാന്‍ സാധ്യതയുള്ള സ്റ്റോക്കുകള്‍ ഏതൊക്കെയാണെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രവചിക്കുന്നത് പതിവാണ്.

കഴിഞ്ഞ ദിവസം വിപണിയിലെ ഒരു സ്റ്റോക്കില്‍ 43 ശതമാനം ഉയര്‍ച്ച പ്രവചിച്ച് രംഗത്തുവരികയാണ് ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്‌വാള്‍. ഇത് ഏതെന്നല്ലേ? സംഭവം ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡാണ്.

ഉയർച്ച

ഈ കമ്പനിയുടെ ഓഹരി വില 500 രൂപ വരെ ഉയരാമെന്ന് മോട്ടിലാല്‍ ഓസ്‌വാള്‍ പറയുന്നു. വെള്ളിയാഴ്ച്ച 349.40 രൂപയ്ക്കാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് വ്യാപാരം അവസാനിപ്പിച്ചത്. 353 രൂപയില്‍ ഇടപാടുകള്‍ തുടങ്ങിയ കമ്പനി 0.36 ശതമാനം തകര്‍ച്ചയില്‍ വ്യാപാരം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇതേസമയം, കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകളില്‍ 4.42 ശതമാനം ഉയര്‍ച്ച ഗുജറാത്ത് പെട്രോനെറ്റിന്റെ ഓഹരി വിലയില്‍ കാണാം. കഴിഞ്ഞ തിങ്കളാഴ്ച്ച (ഓഗസ്റ്റ് 9) കമ്പനിയുടെ ഓഹരി വില 334.60 രൂപയായിരുന്നു.

നേട്ടം

ഒരു മാസത്തെ ചിത്രത്തിലും 8.34 ശതമാനം വളര്‍ച്ച കുറിക്കുന്നുണ്ട് കമ്പനി. 322.50 രൂപയില്‍ നിന്നാണ് 349.40 രൂപയിലേക്ക് ഗുജറാത്ത് പെട്രോനെറ്റ് അടിവെച്ച് കയറിയത്. 6 മാസത്തെ കണക്കെടുത്താല്‍ 50.80 ശതമാനം നേട്ടവും ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 65.55 ശതമാനവും നേട്ടവും കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത് കാണാം. 2021 ഫെബ്രുവരി 15 -ന് 231.70 രൂപയായിരുന്നു ഗുജറാത്ത് പെട്രോനെറ്റിന്റെ ഓഹരി വില. 2020 ഓഗസ്റ്റ് 14 -ന് കമ്പനി കുറിച്ചതാകട്ടെ 211.05 രൂപയും.

Also Read: ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!Also Read: ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

 
എന്തുകൊണ്ട്?

അതായത് ഒരു വര്‍ഷം മുന്‍പ് 1 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി ഇപ്പോള്‍ 1.65 ലക്ഷം രൂപ ആയിട്ടുണ്ട്. 6 മാസം മുന്‍പ് 1 ലക്ഷമിട്ടവരുടെ ആസ്തി ഒന്നരലക്ഷവുമായി. ഈ വര്‍ഷം മാത്രം 59.91 ശതമാനം നേട്ടം കണ്ടെത്താന്‍ ഗുജറാത്ത് പെട്രോനെറ്റിന് സാധിച്ച കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. എന്തുകൊണ്ടാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റിന് മോട്ടിലാല്‍ ഓസ്‌വാള്‍ 'ബൈ' കോള്‍ കൊടുക്കുന്നത്? ഇതായിരിക്കും നിക്ഷേപകരുടെ അടുത്ത ചോദ്യം.

Also Read: ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!Also Read: ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

 
ഒന്നരവർഷത്തിനിടെ

കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റിന്റെ പ്രതിദിന വോളിയം 38-39 മില്യണ്‍ മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്ററിലാണ് എത്തിനില്‍ക്കുന്നത്. അതിസമ്മര്‍ദ്ദ പൈപ്പ്‌ലൈന്‍ ഗ്രിഡിന്റെ ഉയര്‍ന്ന ഉപയോഗത്തെ ചൊല്ലി നിക്ഷേപകര്‍ക്ക് മുന്‍പ് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ കൂടുതല്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതോടെ പൈപ്പ്‌ലൈന്‍ ശേഷി ഉയരും.

Also Read: ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!Also Read: ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

 
ഡിമാൻഡ്

നിലവില്‍ 34 രൂപയാണ് മെട്രിക് മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനുള്ള വിലനിരക്ക്. എന്നാല്‍ 5/10/20 ശതമാനം താരിഫ് കട്ട് വന്നാല്‍ ഇബിഐടിഡിഎ സിഎജിആര്‍ യഥാക്രമം 15/13/8 ശതമാനം എന്നിങ്ങനെയായി ക്രമപ്പെടുമെന്ന് മോട്ടിലാല്‍ ഓസ്‌വാള്‍ പറയുന്നു.

മോട്ടിലാല്‍ ഓസ്‌വാളിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയില്‍ വ്യവാസായിക മലിനീകരണത്തിനെതിരെയുള്ള നടപടികള്‍ കര്‍ശനമാകുന്നതോടെ ഗ്യാസിന്റെ ആവശ്യകത വര്‍ധിപ്പിക്കും. കരുതിയതിലും ഉയര്‍ന്ന ട്രാന്‍സ്മിഷന്‍ വോളിയത്തിലേക്കായിരിക്കും ഗുജറാത്ത് പെട്രോനെറ്റിനെ ഈ സാഹചര്യം വഴിനടത്തുക. ഇതേസമയം, മൂലധനച്ചെലവ് അംഗീകരിക്കാത്തതിനെത്തുടര്‍ന്നുള്ള താരിഫ് കട്ട് വലിയ റിസ്‌ക് ഉണര്‍ത്തുന്നുണ്ട്, മോട്ടിലാല്‍ ഓസ്‌വാള്‍ അറിയിക്കുന്നു.

ജാഗ്രത കൈവെടിയരുത്

ജാഗ്രത കൈവെടിയരുത്

വെള്ളിയാഴ്ച്ചയും പുതിയ റെക്കോര്‍ഡ് ഉയരം കുറിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കിയത്. ഈ അവസരത്തില്‍ നിക്ഷേപകര്‍ ജാഗ്രത കൈവെടിയരുതെന്നും മോട്ടിലാല്‍ ഓസ്‌വാള്‍ പറയുന്നുണ്ട്. ഓഹരി വിപണി ഉയര്‍ച്ചയില്‍ത്തന്നെ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ വന്നതോടെ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ദ്രുതഗതി കൈവരിച്ചിരിക്കുന്നു.

ഇപ്പോള്‍ ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലങ്ങളും പുറത്തുവരികയാണ്. കഴിഞ്ഞപാദം പ്രതീക്ഷിച്ചതിലും മുകളിലാണ് കോര്‍പ്പറേറ്റ് വരുമാനം. വാക്‌സിനേഷന്‍ നടപടികള്‍ കാര്യക്ഷമമായി നടക്കുന്ന സാഹചര്യവും സമ്പദ്ഘടനയുടെ സ്ഥിതിയും കണക്കിലെടുക്കുമ്പോള്‍ മുന്നോട്ടും കോര്‍പ്പറേറ്റ് വരുമാനം കൂടുതല്‍ മെച്ചപ്പെടാം.

അറിയിപ്പ്

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഐടി, ലോഹം, സിമന്റ്, തിരഞ്ഞെടുത്ത ബിഎഫ്എസ്‌ഐ (ബാങ്കിങ്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്), കണ്‍സ്യൂമര്‍, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍ എന്നീ മേഖലകളില്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരാനാണ് സാധ്യത, മോട്ടിലാല്‍ ഓസ്‌വാള്‍ അറിയിക്കുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. മോട്ടിലാല്‍ ഓസ്‌വാള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ ബ്രോക്കറേജ് റിപ്പോര്‍ട്ടാണ് ലേഖനത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Gujarat State Petronet Share Price Can Rise Up To 43 Per Cent, Motilal Oswal Gives 'Buy' Call

Gujarat State Petronet Share Price Can Rise Up To 43 Per Cent, Motilal Oswal Gives 'Buy' Call. Read in Malayalam.
Story first published: Saturday, August 14, 2021, 8:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X