ഹാർലി ഡേവിഡ്സൺ ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നു, ഹീറോ മോട്ടോകോർപ്പുമായി കരാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ വിപണിയിൽ ഹാർലി ഡേവിഡ്‌സണുമായി വിതരണ കരാർ ഒപ്പു വച്ചതായി ഹീറോ മോട്ടോകോർപ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതിലൂടെ ഹീറോ രാജ്യത്ത് ഹാർലി മോട്ടോർസൈക്കിളുകൾ വിൽക്കുകയും സർവ്വീസുകൾ നൽകുകയും ചെയ്യും. വിതരണ ഉടമ്പടി പ്രകാരം, ഹീറോ മോട്ടോകോർപ്പ് ഹാർലി-ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾ വിൽക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യും. കൂടാതെ ബൈക്കിന്റെ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ജനറൽ മർച്ചൻഡൈസ് റൈഡിംഗ് ഗിയറുകളും വസ്ത്രങ്ങളും ബ്രാൻഡ് എക്സ്ക്ലൂസീവ് ഹാർലി-ഡേവിഡ്സൺ ഡീലർമാരുടെയും ഹീറോയുടെ നിലവിലുള്ള ഡീലർഷിപ്പ് ശൃംഖലയിലൂടെയും വിൽക്കും.

പുതിയ കരാർ

പുതിയ കരാർ

ലൈസൻസിംഗ് കരാറിന്റെ അടിസ്ഥാനത്തിൽ, ഹീറോ മോട്ടോകോർപ്പ് ഹാർലി-ഡേവിഡ്സൺ ബ്രാൻഡ് നാമത്തിൽ നിരവധി പ്രീമിയം മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇന്ത്യയിലെ ബിസിനസ്സ് മോഡൽ മാറ്റുന്നതിനായി സെപ്റ്റംബറിൽ 'ദി റിവയർ' പദ്ധതി പ്രകാരം ഹാർലി പുതിയ ബിസിനസ് നടപടികൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കരാർ.

കാറുള്ളവ‍ർ അറിഞ്ഞോ? 2021 ജനുവരി 1 മുതൽ നാലുചക്ര വാഹനങ്ങൾക്ക് പുതിയ നിയമംകാറുള്ളവ‍ർ അറിഞ്ഞോ? 2021 ജനുവരി 1 മുതൽ നാലുചക്ര വാഹനങ്ങൾക്ക് പുതിയ നിയമം

ഇരുകമ്പനികൾക്കും ഗുണം

ഇരുകമ്പനികൾക്കും ഗുണം

ഈ ക്രമീകരണം ഇരു കമ്പനികൾക്കും പരസ്പരം പ്രയോജനകരമാണ്. കാരണം ഹാർലി-ഡേവിഡ്സൺ ബ്രാൻഡിനെ ശക്തമായ വിതരണ ശൃംഖലയും ഹീറോ മോട്ടോകോർപ്പിന്റെ ഉപഭോക്തൃ സേവനവും ഒരുമിച്ച് കൊണ്ടുവരുന്നതാണ് പുതിയ കരാർ. ഈ വർഷം ആദ്യം, ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജൽ, ഹാർലി ഡേവിഡ്‌സണുമായി ഇന്ത്യയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി ഒരു കരാറിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ് വരാന്‍ സാധ്യത: സിയാംപാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ് വരാന്‍ സാധ്യത: സിയാം

ഇന്ത്യ വിട്ടു

ഇന്ത്യ വിട്ടു

സെപ്റ്റംബറിൽ ഹാർലി-ഡേവിഡ്‌സൺ മോട്ടോർ കമ്പനി ഇന്ത്യ വിടാൻ തീരുമാനിച്ചു. ഇന്ത്യയിലെ 11 വർഷത്തെ പ്രവർത്തനത്തിന് ശേഷം, ആഗോള പുന:സംഘടന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിൽപ്പന, ഉൽപാദന പ്രവർത്തനങ്ങൾ നിർത്തലാക്കുകയാണെന്ന് ഹാർലി വ്യക്തമാക്കി. കമ്പനിയുടെ ചില പദ്ധതികളുടെ ഭാഗമായി ചില വിപണികളിൽ നിന്ന് പുറത്തുകടക്കുന്നതായി കമ്പനി നേരത്തെ സൂചന നൽകിയിരുന്നു. നഷ്ടമുണ്ടാക്കുന്ന വിപണികളിൽ നിന്ന് പിന്മാറുകയും യുഎസ്, യൂറോപ്പ്, ഏഷ്യാ പസഫിക് ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു കമ്പനിയുടെ ലക്ഷ്യം.

മാരുതിയ്ക്ക് പിന്നാലെ, ജനുവരി മുതൽ ഹീറോ വാഹനങ്ങളുടെയും വില ഉയരുംമാരുതിയ്ക്ക് പിന്നാലെ, ജനുവരി മുതൽ ഹീറോ വാഹനങ്ങളുടെയും വില ഉയരും

ഇരുചക്ര വാഹന വിപണി

ഇരുചക്ര വാഹന വിപണി

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയിൽ, ഉൽ‌പാദനവും വിൽ‌പനയും കുത്തനെ കുറഞ്ഞു വരികയാണ്. ഇന്ത്യൻ ഉൽപാദനത്തിന്റെ അളവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 11,753 യൂണിറ്റിൽ നിന്ന് 4,533 യൂണിറ്റായി കുറഞ്ഞു. വിൽപ്പന 4,708 യൂണിറ്റിൽ നിന്ന് 2,470 യൂണിറ്റായി കുറഞ്ഞു. സെപ്റ്റംബർ 30 ന് അവസാനിച്ച മൂന്നാം പാദത്തിൽ മോട്ടോർസൈക്കിളുകളും അനുബന്ധ ഉൽ‌പന്നങ്ങളിൽ നിന്നുമുള്ള വരുമാനം 964 മില്യൺ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 1.07 ബില്യൺ ഡോളറായിരുന്നു.

ഹാർലി-ഡേവിഡ്സൺ ഓഹരികൾ

ഹാർലി-ഡേവിഡ്സൺ ഓഹരികൾ

പ്രീ മാർക്കറ്റ് ട്രേഡിംഗിൽ ഹാർലി-ഡേവിഡ്സൺ ഓഹരികൾ 13 ശതമാനം ഉയർന്നു. ചെലവ് ചുരുക്കാനും മാർജിൻ വർദ്ധിപ്പിക്കാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോചെൻ സീറ്റ്സിന്റെ നീക്കങ്ങൾ ഓഹരി വില ഉയരാൻ കാരണമായി. അതേസമയം, ഹാർവി-ഡേവിഡ്‌സൺ ചൊവ്വാഴ്ച ത്രൈമാസ വരുമാനത്തിൽ 9.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോള മോട്ടോർ സൈക്കിൾ ഡിമാൻഡ് ഇതുവരെ കരകയറിയിട്ടില്ല എന്നതിന്റെ സൂചനയാണിത്.

English summary

Harley Davidson Returns To India With A Deal With Hero MotoCorp | ഹാർലി ഡേവിഡ്സൺ ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നു, ഹീറോ മോട്ടോകോർപ്പുമായി കരാർ

Hero MotoCorp on Tuesday announced the signing of a distribution agreement with Harley-Davidson in the Indian market. Read in malayalam.
Story first published: Wednesday, October 28, 2020, 8:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X