മികച്ച പെര്‍ഫോമേഴ്‌സിന് സമ്മാനം ബെന്‍സ് കാര്‍! അതും ഒരു ഇന്ത്യന്‍ ഐടി കമ്പനി... ഏതാണെന്നല്ലേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോയ്ഡ: ജീവനക്കാര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന ഒരുപാട് കമ്പനികളുണ്ട് നമ്മുടെ ലോകത്ത്. അതെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറും ഉണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ ഐടി കമ്പനിയെ പറ്റിയാണ് വാര്‍ത്ത.

ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് സമ്മാനമായി മേഴ്‌സിഡസ് ബെന്‍സ് കാറുകള്‍ സമ്മാനമായി നല്‍കാന്‍ പോകുന്നു എന്നതാണത്. ഇന്ത്യന്‍ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ആണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍...

ആദ്യമായല്ല

ആദ്യമായല്ല

എച്ച്‌സിഎല്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് ആദ്യമായിട്ടല്ല. 2013 ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്ക് എച്ച്‌സിഎല്‍ സമ്മാനമായി നല്‍കിയതും ബെന്‍സ് കാറുകള്‍ ആയിരുന്നു. അന്ന് അമ്പത് കാറുകള്‍ ആയിരുന്നു ഇത്തരത്തില്‍ നല്‍കിയത്. പക്ഷേ, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ പരിപാടി തുടര്‍ന്നിരുന്നില്ല.

വീണ്ടും

വീണ്ടും

ഐടി മേഖലയില്‍ മൊത്തത്തില്‍ വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു സമയമാണിപ്പോള്‍. നിലവിലുള്ള ജീവനക്കാരുടെ പ്രകടനം എത്രത്തോളം മെച്ചപ്പെടുത്താമെന്നാണ് ഓരോ കമ്പനികളും ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് എച്ച്‌സിഎല്ലിന്റേയും നീക്കം. എന്തായാലും ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് മേഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കാനാണ് പദ്ധതിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദ്ദേശം ഡയറക്ടര്‍ ബോര്‍ഡിന് അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.

റീപ്ലേസ്‌മെന്റ് ചെലവേറുന്നു

റീപ്ലേസ്‌മെന്റ് ചെലവേറുന്നു

രാജിവച്ച് പോകുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ ജീവനക്കാരെ നിയമിക്കുക എന്നത് ചെലവേറിയ ഒരു കാര്യം ആണെന്നാണ് കമ്പനി പറയുന്നത്. 15 മുതല്‍ 20 ശതമാനം വരെ അധികച്ചെലവുണ്ടാകും. അതുകൊണ്ട് തന്നെ നിലവിലുള്ള ജീവനക്കാരുടെ പരമാവധി കാര്യശേഷി ഉപയോഗപ്പെടുത്താനാണ് കമ്പനി ലക്ഷ്യം വക്കുന്നത്.

ചിലര്‍ അങ്ങനെയല്ല

ചിലര്‍ അങ്ങനെയല്ല

എന്നാല്‍ എല്ലാ കമ്പനികളും ഇങ്ങനെയാണെന്ന് കരുതരുത്. കൂടുതല്‍ ജീവനക്കാരെ എടുത്ത് ടീമിന്റെ വലിപ്പം കൂട്ടി പ്രകടനം മെച്ചപ്പെടുത്തുന്നവരും ഉണ്ട്. ഭാരത്‌പേ അത്തരത്തില്‍ ഒന്നാണ്. ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് ഇവരുടെ പദ്ധതി. അതോടൊപ്പം വില കടിയ ബൈക്കുകളും ഗാഡ്ജറ്റുകളും എല്ലാം ഫ്രഷേഴ്‌സിന് നല്‍കാനുള്ള പദ്ധതിയും ഇവര്‍ക്കുണ്ട്.

രണ്ടില്‍ ഒന്ന്, പിന്നെ ടി-20 മാച്ചും

രണ്ടില്‍ ഒന്ന്, പിന്നെ ടി-20 മാച്ചും

ബൈക്ക് പാക്കേജും ഗാഡ്ജറ്റ് പാക്കേജും ആണ് ഭാരത്‌പേ പുതിയതായി ചേരുന്ന ജീവനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ബൈക്ക് പാക്കേജില്‍ ബിഎംഡബ്ല്യു, ജാവ, കെടിഎം ഡ്യൂട്ട്, കെടിഎം ആര്‍സി, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവയാണ് ഉള്ളത്. ഗാഡ്ജറ്റ് പാക്കേജില്‍ ആപ്പിള്‍ ഐ പാഡ് പ്രോ, ബോസ് ഹെഡ്‌ഫോണ്‍, ഹര്‍മാന്‍ കര്‍ഡോണ്‍ സ്പീക്കര്‍, സാംസങ് ഗാലക്‌സി വാച്ച്, ഡബ്ല്യുഎഫ്എച്ച് ഡെക്‌സ് ആന്റ് ചെയര്‍, ഫയര്‍ഫോക്‌സ് ടൈഫൂണ്‍ സൈക്കിള്‍ എന്നിയാണുള്ളത്. രണ്ട് പാക്കേജുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇത് കൂടാതെ ഭാരത്‌പേയുടെ ടെക് ടീമിന് ദുബായില്‍ നടക്കുന്ന ഐസിസി ടി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാനുള്ള അവസരവും നല്‍കും.

ഇന്ത്യയുടെ അഭിമാനം

ഇന്ത്യയുടെ അഭിമാനം

ഐടി മേഖലയില്‍ ഇന്ത്യയുടെ അഭിമാനങ്ങളില്‍ ഒന്നാണ് എച്ച്‌സിഎല്‍. 1976 ല്‍ ശിവ് നാടാരും മറ്റ് അഞ്ച് എന്‍ജിനീയര്‍മാരും ചേര്‍ന്നാണ് എച്ച്‌സിഎല്‍ സ്ഥാപിക്കുന്നത്. ഹിന്ദുസ്ഥാന്‍ കംപ്യൂട്ടേഴ്‌സ് ലിമിറ്റഡ് എന്നാണ് എച്ച്‌സിഎലിന്റെ പൂര്‍ണരൂപം. ഇന്ന് എച്ച്‌സിഎല്‍ എന്റര്‍പ്രൈസസിന് കീഴില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, എച്ച്‌സിഎല്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ സംരംഭങ്ങളും ഉണ്ട്.

English summary

HCL Tech planning to give Mercedes Benz cars to its top performing employees

HCL Tech planning to give Mercedes Benz cars to its top performing employees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X