കോവിഡ് 19; പ്രവര്‍ത്തന സമയം കുറച്ച് എച്ച്ഡിഎഫ്‌സിയും ഐസിഐസിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് പടരാതിരിക്കാന്‍ രാജ്യം മുഴുവനായി ഒരു ലോക്ക് ഡൗണിലേക്ക് തിരിയുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തന സമയം കുറച്ച് ബാങ്കുകളും. എച്ച്ഡിഎഫ്‌സിയും ഐസിഐസിയുമാണ് തങ്ങളുടെ പ്രവര്‍ത്തന സമയം നാല് മണിക്കൂറായി ചുരുക്കിയത്. ഇടപാടുകാര്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനം ഉപയോഗിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. ഇരു കമ്പനികളും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്.

കോവിഡ് 19; പ്രവര്‍ത്തന സമയം കുറച്ച് എച്ച്ഡിഎഫ്‌സിയും ഐസിഐസിയും

പ്രവര്‍ത്തന സമയം കുറച്ചു

ശനിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് മാര്‍ച്ച് 31 വരെ എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. പാസ് ബുക്കുകളുടെ അപ്‌ഡേഷനും വിദേശ കറന്‍സി വാങ്ങാനുള്ള അവസരവും ബാങ്ക് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പൊതുജനാരോഗ്യത്തിന്റെയും സുരക്ഷയുടെയും ഭാഗമായി പാസ് ബുക്ക് അപ്‌ഡേറ്റുകളും വിദേശ കറന്‍സി നല്‍കുന്നതും നിര്‍ത്തി വെച്ചതായി ബാങ്ക് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് ഇരുപത്തി രണ്ടാം തിയതിയാണ് ഇതുസംബന്ധിച്ച് പ്രസ്താവന ബാങ്ക് ഉപഭോക്താക്കള്‍ക്ക് അയച്ചത്. പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയ കാര്യം എസ്എംഎസിലൂടെയാണ് ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചത്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ശാഖകളില്‍ ആവശ്യമായ ശുചിത്വ നടപടികള്‍ നടക്കുകയാണ്. അതിനാല്‍ കുറച്ച് ജീവനക്കാര്‍ മാത്രമേ ജോലിയില്‍ ഉണ്ടാകൂ. ഈ കാരണത്താല്‍ പ്രവൃത്തി സമയം ചുരുക്കുകയാണ്. എല്ലാ അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഐ മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി കമ്പനി പുറത്ത് വിട്ട പ്രസ്താവനയില്‍ അറിയിച്ചു.

<strong>കോവിഡ്-19; പ്രീമിയം പേയ്‌മെന്റ് അടയ്‌ക്കാനുള്ള സമയം ഏപ്രിൽ 15 വരെ നീട്ടിയെന്ന് എൽ‌ഐസി</strong>കോവിഡ്-19; പ്രീമിയം പേയ്‌മെന്റ് അടയ്‌ക്കാനുള്ള സമയം ഏപ്രിൽ 15 വരെ നീട്ടിയെന്ന് എൽ‌ഐസി

കോവിഡ് 19; പ്രവര്‍ത്തന സമയം കുറച്ച് എച്ച്ഡിഎഫ്‌സിയും ഐസിഐസിയും

ഡിജിറ്റല്‍ സേവനം ഉപയോഗിക്കു

ബാങ്ക് ശാഖകളിലെ തിരക്ക് കുറയ്്ക്കാന്‍ സഹായിക്കുന്നതിന് ചെക്ക് ഡ്രോപ്പ് ബോക്‌സുകള്‍ ഉപയോഗിക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാനും ഫോറെക്‌സ് കാര്‍ഡ് റീലോഡ് ചെയ്യാനും ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സൗകര്യം ഉപയോഗിക്കണം. NEFT, RTGS, IMPS, UPI തുടങ്ങിയ ഡിജിറ്റല്‍ ഇടപാട് സേവനങ്ങള്‍ ലഭ്യമാണ്. യുപിഐ, പേസാപ്പ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഉപയോക്താക്കള്‍ക്ക് അവരുടെ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാമെന്നും ബാങ്ക് അറിയിച്ചു. ഐ മൊബൈല്‍ ആപ്പ്, എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എസ്എംഎസ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഐസിഐസിഐ ബാങ്കില്‍ എളുപ്പത്തില്‍ പുതിയ ചെക്ക് ബുക്കിനായി അഭ്യര്‍ത്ഥന നടത്താമെന്നും ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കളോട് പറഞ്ഞു.

English summary

കോവിഡ് 19; പ്രവര്‍ത്തന സമയം കുറച്ച് എച്ച്ഡിഎഫ്‌സിയും ഐസിഐസിയും

HDFC and ICICI reduce their working time because of Covid-19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X