ലോണെടുത്ത് വാങ്ങുന്ന കാ‍‍ർ, എവിടെ പോയാലും ബാങ്ക് പിന്നാലെ, പണി കിട്ടാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്‌ഡി‌എഫ്‌സി ബാങ്ക് ലിമിറ്റഡിൽ നിന്ന് കാർ ലോൺ എടുക്കുന്ന ഉപഭോക്താക്കൾ 2019 ഡിസംബർ അവസാനിച്ച നാല് വർഷത്തേക്ക് ഒരു വാഹന ട്രാക്കിംഗ് ഉപകരണം വാങ്ങാൻ നിർബന്ധിതരായിരുന്നു. ഇത് സാമ്പത്തികേതര ബിസിനസുകളിൽ നിന്ന് ബാങ്കുകളെ വിലക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചേക്കാമെന്നാണ് അടുത്ത വ‍ൃത്തങ്ങളിൽ നിന്നുള്ള വിവരം. ഇക്കാര്യത്തിൽ അന്വേഷണത്തിന് ശേഷം വാഹന ഫിനാൻസ് യൂണിറ്റിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.

 

2015 മുതൽ 2019 ഡിസംബർ വരെ 18,000-19,500 രൂപ വില വരുന്ന ജിപിഎസ് ഉപകരണങ്ങൾ വാങ്ങാൻ എച്ച്ഡിഎഫ്സി ബാങ്ക് എക്സിക്യൂട്ടീവുകൾ ഓട്ടോ ലോൺ ഉപഭോക്താക്കളെ പ്രേരിപ്പിച്ചിരുന്നു. ഉപകരണത്തിന്റെ വില വായ്പ തുകയിൽ ചേർത്തു. വായ്പയ്ക്കൊപ്പം ഈ ഉപകരണങ്ങൾ കൂടി ഉൾപ്പെടുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഈ ഉൽപ്പന്നം എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ വായ്പ അനുവദിക്കില്ലെന്നാണ് വിമുഖതയുള്ള അപേക്ഷകരോട് ബാങ്ക് വ്യക്തമാക്കിയിരുന്നത്.

 

എച്ച്ഡിഎഫ്സി ബാങ്കിന് നാലാം പാദത്തിൽ 18 ശതമാനം വരുമാന വളർച്ചഎച്ച്ഡിഎഫ്സി ബാങ്കിന് നാലാം പാദത്തിൽ 18 ശതമാനം വരുമാന വളർച്ച

ലോണെടുത്ത് വാങ്ങുന്ന കാ‍‍ർ, എവിടെ പോയാലും ബാങ്ക് പിന്നാലെ, പണി കിട്ടാൻ സാധ്യത

മുംബൈ ആസ്ഥാനമായുള്ള ട്രാക്ക്പോയിന്റ് എന്ന കമ്പനിയാണ് ജിപിഎസ് വിറ്റിരുന്നത്. കമ്പനികളുടെ രജിസ്ട്രാറിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് കമ്പനിയുടെ വരുമാനം 2015 നും 2019 നും ഇടയിൽ 175 മടങ്ങ് ഉയർന്നുവെന്നാണ്. 78.31 കോടി രൂപയുടെ വരുമാനത്തിൽ നിന്ന് ഈ സാമ്പത്തിക വർഷം 3.87 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രാക്ക്പോയിന്റിന്റെ മൊത്തം ചെലവ് 2019 ൽ 80.25 കോടി രൂപയായിരുന്നു.

എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ഓട്ടോ ലോൺ ബുക്കിം​ഗ് ജൂൺ 30 വരെ 81,082 കോടി രൂപയായിരുന്നു. തുടർച്ചയായി 3.39 ശതമാനം ഇടിവ് റീട്ടെയിൽ വായ്പയുടെ 17% ആണ്. വായ്പയ്ക്ക് കീഴിലുള്ള ഒരു വാഹനം ട്രാക്കുചെയ്യാൻ ഒരു ബാങ്കിന് കഴിയുന്നത് സ്വത്തിന്റെ മേൽനോട്ടം ഉറപ്പാക്കുകയാണെങ്കിൽപ്പോലും ഉപഭോക്താവിന്റെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ്.

എച്ച്ഡി‌എഫ്‌സി ബാങ്കിൽ ഓൺലൈനായി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?എച്ച്ഡി‌എഫ്‌സി ബാങ്കിൽ ഓൺലൈനായി ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

English summary

HDFC Bank Car Loan with GPS, Questions Privacy of Customers | ലോണെടുത്ത് വാങ്ങുന്ന കാ‍‍ർ, എവിടെ പോയാലും ബാങ്ക് പിന്നാലെ, പണി കിട്ടാൻ സാധ്യത

Customers who took out a car loan from HDFC Bank Ltd were forced to purchase a vehicle tracking device for four years ending December 2019. Read in malayalam.
Story first published: Monday, July 20, 2020, 8:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X