ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ്ബാങ്കിംഗ്, ആപ്ലിക്കേഷൻ സേവനങ്ങൾ തുടർച്ചയായ മൂന്നാം ദിവസവും തകരാറിൽ. ചില ഉപഭോക്താക്കൾക്ക് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും ചിലർക്ക് ഇടയ്ക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു.
ബാങ്കിന്റെ ട്വീറ്റ്
സാങ്കേതിക തകരാർ പരിഹരിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതിൽ ഖേദിക്കുന്നുവെന്നും സാങ്കേതിക തകരാറിന് പരിഹാരം കാണാൻ വിദഗ്ധർ മുഴുവൻ സമയവും ഇതിനായി പ്രവർത്തിക്കുകയാണെന്നും ചില ഉപഭോക്താക്കൾക്ക് നെറ്റ്ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പ് എന്നിവ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെങ്കിലും ചിലർക്ക് ഇടയ്ക്കിടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും എച്ച്ഡിഎഫ്സി ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു.
പരാതികൾ നിരവധി
നെറ്റ്ബാങ്കിംഗ് പോർട്ടലിലൂടെയോ ആപ്ലിക്കേഷനിലൂടെയോ ഓൺലൈനിൽ ഇടപാട് നടത്താൻ കഴിയാത്ത നിരവധി അക്കൌണ്ട് ഉടമകളിൽ നിന്ന് ബാങ്കിന് പരാതികൾ ലഭിക്കുന്നുണ്ട്. പ്രശ്‌നം തിങ്കളാഴ്ച പത്ത് മണിയോടെ റിപ്പോർട്ടുചെയ്‌തെങ്കിലും ഇതുവരെ പരിഹരിക്കാനായിട്ടില്ല. മാസത്തിന്റെ തുടക്കമായതിനാൽ ശമ്പളക്കാരെയാണ് തകരാറുകൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ബാങ്കിന്റെ നിർദ്ദേശം
എച്ച്ഡിഎഫ്സി ബാങ്കിന് കഴിഞ്ഞ വർഷവും ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സമാനമായ സാങ്കേതിക തകരാർ നേരിട്ടിരുന്നു. ബാങ്കിന്റെ ക്രെഡിറ്റ് കാർഡുള്ള നിരവധി അക്കൌണ്ട് ഉടമകൾക്ക് ആപ്ലിക്കേഷനിലേക്കോ നെറ്റ്ബാങ്കിംഗ് പോർട്ടലിലേക്കോ ലോഗിൻ ചെയ്ത് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇതിന് ചില ബദൽ മാർഗങ്ങൾ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
മറ്റ് മാർഗങ്ങൾ
ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാനുള്ള ചില മറ്റ് മാർഗങ്ങൾ താഴെ പറയുന്നവയാണ്.
- എടിഎം ഫണ്ട് ട്രാൻസ്ഫർ
- മറ്റ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് നെഫ്റ്റ് / വിസ മണി ട്രാൻസ്ഫർ
- ഓട്ടോ പേ
- കൌണ്ടർ ക്യാഷ് പേയ്മെന്റ്
- ചെക്ക് പേയ്മെന്റ്
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
