കൊവിഡ് 19 പ്രതിസന്ധി: ആഗോളതലത്തില്‍ നിര്‍മാണശാലകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് (എച്ച്എംസിഎല്‍) ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാ നിര്‍മാണ, അസംബ്ലിംഗ് പ്ലാന്റുകളിലെയും പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനം വരെ നിര്‍ത്തിവെച്ചു. കൊവിഡ് 19 കേസുകളിലെ വര്‍ദ്ധനവ് കണക്കിലെടുത്താണ് ഈ നടപടി. ഹരിയാനയിലെ നീമ്രാനയിലുള്ള ആഗോള പാര്‍ട്‌സ് സെന്ററും ഈ അടച്ചുപൂട്ടല്‍ നടപടിയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 315 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം 60 -ലധികം പുതിയ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് 19 മഹാമാരി ബാധിച്ച് രാജ്യത്ത് ഇതുവരെ നാല് പേര്‍ മരണമടഞ്ഞു.

 

രാജസ്ഥാനിലെ ജയ്പൂരില്‍ സ്ഥിതിചെയ്യുന്ന സെന്റര്‍ ഓഫ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലേതുള്‍പ്പടെ (സിഐടി) വിവിധ സ്ഥലങ്ങളിലുള്ള ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യും. എന്നാല്‍, ജോലിസ്ഥലത്ത് നിര്‍ബന്ധമായും സാന്നിധ്യം ആവശ്യമുള്ള ജീവനക്കാര്‍ അത് തുടരുമെന്നും ഞായറാഴ്ച സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അയച്ച കുറപ്പില്‍ ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കുന്നു. കൊവിഡ് 19 വ്യാപനത്തിന്റെ പ്രാരംഭഘട്ടം മുതല്‍ സ്ഥിതിഗതികള്‍ മുന്‍കൂട്ടി നിരീക്ഷിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ക്കായി നിരവധി പ്രതിരോധ നടപടികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖല തടസപ്പെട്ടതിനാല്‍ ഫെബ്രുവരിയില്‍ 10 ശതമാനം ഉത്പാദന നഷ്ടം എച്ച്എംസിഎല്‍ പ്രഖ്യാപിച്ചിരുന്നു.

 
കൊവിഡ് 19 പ്രതിസന്ധി: ആഗോളതലത്തില്‍ നിര്‍മാണശാലകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്‌

കൊവിഡ് 19 പ്രതിസന്ധി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്‌കൊവിഡ് 19 പ്രതിസന്ധി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്‌

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, എഫ്‌സിഎ ഇന്ത്യ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തുടങ്ങിയ നിരവധി വാഹന നിര്‍മാതാക്കള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇതിനകം നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്താലുള്ള അപകടസാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ പൂനെ ആസ്ഥാനമായുള്ള നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. കൊവിഡ് 19 വ്യാപനത്താല്‍ ആഗോളതലത്തില്‍ ഇതുവരെ 12,944 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 168 രാജ്യങ്ങളിലായി 3,03,180 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. ഇതില്‍ 91,669 പേര്‍ സുഖം പ്രാപിച്ചു. വൈറസ് വ്യാപനത്താല്‍ ഫോക്‌സ്‌വാഗണ്‍, പ്യൂഷോ തുടങ്ങിയ പ്രമുഖ വാഹനനിര്‍മാതാക്കള്‍ തങ്ങളുടെ നിര്‍മാണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ വാഹനവിപണി പ്രതിസന്ധി നേരിടുകയാണ്. ഇതിനുപുറമെ, കൊവിഡ് 19 കൂടി എത്തിയതോടെ പ്രതിസന്ധി രൂക്ഷമാവുകയും, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹനനിര്‍മാതാക്കളിലൊരാളായ ഹീറോ മോട്ടോകോര്‍പ്പും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുന്ന നടപടികളിലേക്കെത്തുകയും ചെയ്തു.

Read more about: coronavirus hero
English summary

കൊവിഡ് 19 പ്രതിസന്ധി: ആഗോളതലത്തില്‍ നിര്‍മാണശാലകള്‍ അടച്ചുപൂട്ടാനൊരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്‌

hero motocorp to shut down plants worldwide due to covid 19 outbreak.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X