ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ് ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം ബുധനാഴ്ച്ച പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ ത്രൈമാസപാദം 1,927 കോടി രൂപയാണ് കമ്പനി അറ്റാദായം കുറിച്ചത്; വര്‍ധനവ് 18.87 ശതമാനം. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 1,616 കോടി രൂപയായിരുന്നു ഹിന്ദുസ്താന്‍ യുണിലെവറിന്റെ അറ്റാദായം.
ഇതേസമയം, നടപ്പു വര്‍ഷം സെപ്തംബര്‍ പാദത്തിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 4.30 ശതമാനം ഇടിഞ്ഞത് കാണാം. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 2,009 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ ഹിന്ദുസ്താന്‍ യുണിലെവറിന് സാധിച്ചിരുന്നു.

എന്തായാലും ഇത്തവണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കൂടിയിട്ടുണ്ട്. 11,682 കോടി രൂപ ഈ ഇനത്തില്‍ കമ്പനി കണ്ടെത്തി. വാര്ഷാവര്ഷമുള്ള ചിത്രത്തില്‍ 20.48 ശതമാനവും പാദാപാദമുള്ള ചിത്രത്തില്‍ 3.6 ശതമാനവും വളര്‍ച്ച ഹിന്ദുസ്താന്‍ യുണിലെവര്‍ കുറിച്ചു. ചരക്ക് നീക്കം സുഗമമായതും വിപണിയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുള്ള നിക്ഷേപങ്ങളും ബിസിനസ് കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ഹിന്ദുസ്താന്‍ യുണിലെവര്‍ ബുധനാഴ്ച്ച അറിയിച്ചു.
നിലവില്‍ 2,854 കോടി രൂപയാണ് നികുതിക്കും പലിശക്കും മുന്‍പുള്ള സമ്പാദ്യമായി കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 16.7 ശതമാനം വര്‍ധനവ് ഇവിടെയും കാണാം. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 2,445 കോടി രൂപയായിരുന്നു ഇത്. ഡിസംബര്‍ പാദത്തില്‍ EBITDA മാര്‍ജിനുകള്‍ 24 ശതമാനത്തിലെത്തി.
ഇന്ത്യയിലെ മറ്റൊരു പ്രമുഖ എഫ്എംസിജി കമ്പനിയായ മാരികോ ലിമിറ്റഡും ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം ബുധനാഴ്ച്ച പുറത്തുവിട്ടിട്ടുണ്ട്. 13.04 ശതമാനം വര്‍ധനവോടെ 312 കോടി രൂപയാണ് മാരികോ ലിമിറ്റഡ് ഡിസംബര്‍ പാദത്തില്‍ അറ്റാദായം കുറിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 276 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
ഇക്കുറി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16.33 ശതമാനം വര്‍ധനവോടെ 2,122 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 1,824 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നും മാരികോ വരുമാനം കണ്ടെത്തിയത്.
ആഭ്യന്തര വിപണി ഉണര്‍ന്നതും രാജ്യാന്തര ഇടപാടുകളില്‍ കറന്‍സി മൂല്യം 8 ശതമാനത്തോളം വളര്‍ന്നതും ഡിംസബര്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം വര്‍ധിക്കാനുള്ള കാരണങ്ങളായി മാരികോ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് പരിശോധിച്ചാല്‍ നിരയില്‍ 95 ശതമാനം ഉത്പന്നങ്ങളുടെയും ഡിമാന്‍ഡ് കൂടിയതായി കാണാം.
കടകള്‍ വഴിയുള്ള പരമ്പരാഗത വ്യാപാര മാര്‍ഗ്ഗം മാരികോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പോയപാദത്തില്‍ വിതരണക്കാരുടെ പക്കലുള്ള സ്റ്റോക്ക് പരമാവധി പരിമിതപ്പെടുത്തിയാണ് മാരികോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും. ഇ-കൊമേഴ്സ് വഴിയുള്ള വില്‍പ്പനയിലും മാരികോ കാര്യമായ പുരോഗതി കൈവരിച്ചു.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications