സാനിറ്റൈസറുകളുടെ കൊള്ള വില: ലൈഫ് ബോയുടെയും ഡൊമെക്‌സിന്റെയും വില കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അതിവേഗം പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനായി സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സ്വകാര്യ മേഖലയും. വ്യക്തി ശുചിത്വത്തിനും പരിസരം വൃത്തിയാക്കലിനുമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കാനുള്ള നടപടികളാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. ലൈഫ്‌ബോയ്, ഡോമെക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ തീരുമാനിച്ചപ്പോള്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. 200 മില്ലി ഹാന്‍ഡ് സാനിറ്റൈസറിന്റെ വില 100 രൂപയായാണ് നിശ്ചയിച്ചത്. സമാന അളവിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില 100 രൂപയാക്കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ ഉത്തരവിട്ടു.

അതുപോലെ തന്നെ 2 അടുക്കുകളായുള്ള സര്‍ജിക്കല്‍ മാസ്‌കുകളുടെ എണ്ണം 8 രൂപയും 3 അടുക്കുകളായുള്ള സര്‍ജിക്കല്‍ മാസ്‌ക്കുകളുടെ എണ്ണം 10 രൂപയുമാക്കി നിശ്ചയിച്ചു. ജൂണ്‍ 30 വരെ ഈ വില പ്രാബല്യത്തിലുണ്ടായിരിക്കുമെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പൂഴ്ത്തി വെയ്പ്പ് തടയാനായി ഈ മാസം ആദ്യം തന്നെ സാനിറ്റൈസറുകളും മാസ്‌കുകളും അവശ്യവസ്തുക്കള്‍ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹാന്‍ഡ് സാനിറ്റൈസറുകളായി ഉപയോഗിക്കുന്ന മദ്യത്തിനും സര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചു.

രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്‍രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്‍

സാനിറ്റൈസറുകളുടെ കൊള്ള വില: ലൈഫ് ബോയുടെയും ഡൊമെക്‌സിന്റെയും വില കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

വ്യക്തിശുചിത്വത്തിന് ഉപയോഗിക്കുന്ന ലൈഫ്‌ബോയ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, വീടുകളും പരിസരവും ശുചിയാക്കാനും ഉപയോഗിക്കുന്ന ഡോമെക്‌സ് എന്നിവയുടെ വില 15 ശതമാനം കുറയ്ക്കുന്നതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അറിയിച്ചു. വില കുറച്ച ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം ഉടന്‍ ആരംഭിക്കുമെന്നും വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ ഇവ വിപണികളില്‍ ലഭ്യമാക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഉയരുന്ന ഉല്‍പാദന ചെലവ് കുറയ്ക്കാനായി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സോപ്പ് ബ്രാന്‍ഡുകളായ ലക്‌സ്, ലൈഫ് ബോയ്, ഡവ്, ഹമാസ്, ലിറില്‍, പിയേഴ്‌സ് തുടങ്ങിയവയുടെ വില 5 മുതല്‍ 6 ശതമാനം വരെ ഉയര്‍ത്തുകയും ചെയ്തു.

ഇന്ത്യയിലെ മാരകമായ കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി 100 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായും എച്ച്.യു.എല്‍ അറിയിച്ചു. കോവിഡ് 19 ഇന്ത്യയിലും പടര്‍ന്നതോടെ സോപ്പ്, സാനിറ്റൈസര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലയിടങ്ങളിലും സാനിറ്റൈസറുകളും സോപ്പുകളും ലഭിക്കാനില്ല. അതേസമയം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 271 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Read more about: coronavirus hindustan unilever
English summary

സാനിറ്റൈസറുകളുടെ കൊള്ള വില: ലൈഫ് ബോയുടെയും ഡൊമെക്‌സിന്റെയും വില കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ | Hindustan Unilever reduced price of lifebuoy and domex

Hindustan Unilever reduces price of lifeboy and domex
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X