അടിമുടി മാറി ഹോട്ട്‌സ്റ്റാര്‍: ഇനി മുതല്‍ ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ എന്ന് അറിയപ്പെടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുമ്പായി, മാര്‍ച്ച് 29 -ന് ഇന്ത്യയില്‍ സംപ്രേഷണം ആരംഭിക്കാനിരുന്ന ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ മുന്‍നിശ്ചയിച്ചതിലും നേരത്തെ തന്നെ സംപ്രേഷണം തുടങ്ങി. സോണി നെറ്റ്‌വര്‍ക്കിന്റെ ഉടസ്ഥതയിലുള്ള സ്ട്രീമിംഗ് സേവനം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ എന്ന നാമത്തില്‍ റീബ്രാന്‍ഡ് ചെയ്യപ്പെടുകയായിരുന്നു. ഹോട്ട്‌സ്റ്റാറിന്റെ മുന്‍പുണ്ടായിരുന്ന കറുപ്പും മഞ്ഞയും ഉള്‍പ്പെട്ട ലോഗോയ്ക്ക് പകരം റോയല്‍ ബ്ലൂ ആന്‍ഡ് വൈറ്റ് ഡിസൈനാണ് പുതിയ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന് കമ്പനി നല്‍കിയിരിക്കുന്നത്. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 21st സെഞ്ച്വറി ഫോക്‌സിനെ 2018 ജൂണില്‍, 71 ബില്യണ്‍ ഡോളറിന് വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കിയിരുന്നു. ഇതോടെ സ്റ്റാര്‍ ഇന്ത്യ, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ, ഹോട്ട്‌സ്റ്റാര്‍ ഇന്ത്യ എന്നിവയും വാള്‍ട്ട് ഡിസ്‌നിയുടെ ഭാഗമായി.

 

കൊവിഡ് 19 ഭീഷണി വ്യാപകമായ സാഹചര്യത്തിലും ഐപിഎല്ലുമായി സ്റ്റാര്‍ ഗ്രൂപ്പ് മുന്നോട്ട് പോവുമോ എന്നത് വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും. ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ സബ്‌ടൈറ്റിലുകള്‍ ചേര്‍ത്തോ മൊഴിമാറ്റം നടത്തിയോ സിനിമകളും, മറ്റു പരിപാടികളും പ്രദേശികവല്‍ക്കരിക്കാന്‍ ഹോട്ട്‌സ്റ്റാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോട്ട്‌സ്റ്റാറിന്റെ ഒറിജിനല്‍ കണ്ടന്റുകളായ 'ഹോട്ട്‌സ്റ്റാര്‍ സ്‌പെഷല്‍സ്' ഇപ്പോള്‍ ഏഴ് വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. ഡിസ്‌നി, പിക്‌സാര്‍, മാര്‍വെല്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയവയില്‍ നിന്നുള്ള ഉള്ളടക്കങ്ങളുമായി കഴിഞ്ഞ നവംബറിലാണ് ഡിസ്‌നി+ അമേരിക്കയില്‍ സംപ്രേഷണം ആരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ 10 ദശലക്ഷത്തിലധികം സൈന്‍ അപ്പുകളും മൂന്ന് മാസത്തിനുള്ളില്‍ 28.6 ദശലക്ഷം വരിക്കാരും ഡിസ്‌നി+ ല്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

 

ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കൂ, വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടൂ; മിന്ത്രയോട് വാള്‍മാര്‍ട്ട്‌ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കൂ, വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടൂ; മിന്ത്രയോട് വാള്‍മാര്‍ട്ട്‌

അടിമുടി മാറി ഹോട്ട്‌സ്റ്റാര്‍: ഇനി മുതല്‍ ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ എന്ന് അറിയപ്പെടും

പ്രതിമാസ വരിസംഖ്യ 6.99 ഡോളറും പ്രതിവര്‍ഷ വരിസംഖ്യ 69.99 ഡോളറുമാണ്. മാര്‍വെലിന്റെ ഹീറോ പ്രൊജക്റ്റ്, സ്റ്റാര്‍ വാര്‍സ്: ദി മാന്‍ഡലോറിയന്‍, ഡോക്യുമെന്ററി സീരീസായ ദി വേള്‍ഡ് അക്കോര്‍ഡിങ് ടു ജെഫ് ഗോള്‍ഡ്ബ്ലം, ഹൈസ്‌കൂള്‍ മ്യൂസിക്കല്‍ സീരീസ് തുടങ്ങിയ ഡിസ്‌നി ഒറിജിനലുകള്‍ ഉപയോക്താക്കള്‍ ആസ്വദിക്കാനാവും. കൂടാതെ, സ്‌നോ വൈറ്റ് ആന്‍ഡ് ദി സെവന്‍ ഡ്വാര്‍ഫ്‌സ്, മിറാക്കിള്‍ ഓണ്‍ 34th സ്ട്രീറ്റ്, സിന്‍ഡ്രെല്ല, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, റിസെസ്സ്, എക്‌സ്-മെന്‍ ആനിമേറ്റഡ് സീരീസ് തുടങ്ങിയ ക്ലാസിക്കുകളും ഡിസ്‌നി+ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. വാള്‍ട്ട് ഡിസ്‌നിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഓവര്‍-ദി-ടോപ്പ് സ്ട്രീമിംഗ് സേവനമാണ് ഡിസ്‌നി+. നെറ്റ്ഫ്‌ളിക്‌സ്, ആപ്പിള്‍ ടിവി+, എച്ച്ബിഒ മാക്‌സ്, പീകോക്ക് പോലുള്ളവയ്ക്കുള്ള കമ്പനിയുടെ മറുപടിയും കൂടിയാണ് ഡിസ്‌നി+ സേവനം.

Read more about: service സേവനം
English summary

അടിമുടി മാറി ഹോട്ട്‌സ്റ്റാര്‍: ഇനി മുതല്‍ ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ എന്ന് അറിയപ്പെടും | hotstar rebranded as disney hotstar ahead of disney launch in india

hotstar rebranded as disney hotstar ahead of disney launch in india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X