ഇന്ത്യൻ നഗരങ്ങളിൽ വീടിനും സ്ഥലത്തിനും വില കുറയുന്നു, വാങ്ങാൻ പറ്റിയ സമയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മികച്ച എട്ട് നഗരങ്ങളിലുടനീളമുള്ള റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വിലകളിൽ കുറവ്. ഭവന വായ്പ പലിശനിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴുകയും ചെയ്തു. റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും മികച്ച എട്ട് നഗരങ്ങളിൽ 1% മുതൽ 9% വരെ കുറഞ്ഞു. നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ അനുസരിച്ച്, 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഈ ഇടിവ് 2016 നെ അപേക്ഷിച്ച് 16% മുതൽ 19% വരെയാണ്.

വില ഇടിവ്

വില ഇടിവ്

കഴിഞ്ഞ നാല് വർഷത്തിനിടെ വില 17 ശതമാനം കുറഞ്ഞ ചെനൈയിലാണ് ഈ വർഷം വില 19 ശതമാനം കുത്തനെ കുറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് വിപണിയായ മുംബൈയിലും പാർപ്പിട വിലയിൽ 16% ഇടിവ് രേഖപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞ നാല് വർഷത്തിനിടെ വിലയിൽ 2% വർദ്ധനവ് ഉണ്ടായി. എൻ‌സി‌ആർ മേഖലയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ വസ്തു വിലയിൽ മാറ്റമില്ല.

ഏറ്റവും ചെലവേറിയ നഗരം

ഏറ്റവും ചെലവേറിയ നഗരം

ഇന്ത്യയിൽ ഒരു വീട് സ്വന്തമാക്കുന്നതിനുള്ള ഏറ്റവും ചെലവേറിയ നഗരമായി മുംബൈ ഇപ്പോഴും നിലനിൽക്കുന്നു. ഇതിനർത്ഥം മുംബൈയിലെ ഒരു ശരാശരി കുടുംബം അവരുടെ വരുമാനത്തിന്റെ 61% ഇഎംഐയിലേക്ക് ചെലവഴിക്കേണ്ടതുണ്ട്. അഹമ്മദാബാദ് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിപണിയായി മാറി.

2020 ന്റെ രണ്ടാം പകുതി

2020 ന്റെ രണ്ടാം പകുതി

അതേസമയം, 2020 ന്റെ രണ്ടാം പകുതിയിൽ റെസിഡൻഷ്യൽ വിൽപ്പനയിൽ ഒരു പുനരുജ്ജീവനമുണ്ടായി. ഇത് പ്രധാനമായും എല്ലാ പ്രധാന വിപണികളിലുടനീളമുള്ള വില ഇടിവിന് കാരണമായി. 2020 ജൂലൈ-ഡിസംബർ കാലയളവിൽ മികച്ച എട്ട് നഗരങ്ങളിലെ വിൽപ്പന 60 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഈ നഗരങ്ങളിൽ 94,997 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. എന്നിരുന്നാലും, വാർഷിക വിൽപ്പനയെ മഹാമാരി ബാധിക്കുകയും 2020 നെ അപേക്ഷിച്ച് 37 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കൽ

സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കൽ

മഹാരാഷ്ട്രയിലെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കൽ മുംബൈയിലെയും പൂനെയിലെയും വിൽപ്പനയ്ക്ക് ​ഗുണം ചെയ്തു. 2020 ലെ വിൽപ്പനയുടെ 57 ശതമാനവും 50 ലക്ഷത്തിലധികം രൂപയുടെ വിഭാഗത്തിൽ പെടുന്നു. വിറ്റഴിക്കപ്പെടാത്ത വസ്തു അളവ് 2020 ൽ 2% കുറഞ്ഞ് 4.25 ലക്ഷം യൂണിറ്റായി.

English summary

Housing and land prices fall in Indian cities, Best time to buy property | ഇന്ത്യൻ നഗരങ്ങളിൽ വീടിനും സ്ഥലത്തിനും വില കുറയുന്നു, വാങ്ങാൻ പറ്റിയ സമയം

According to the latest findings of Knight Frank India, the decline in the months from July to December 2020 is 16% to 19% compared to 2016.
Story first published: Thursday, January 7, 2021, 15:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X