സംയുക്ത ഭവന വായ്പ ആനുകൂല്യങ്ങള്‍ നേടാം വെറും മൂന്ന് വ്യവസ്ഥകളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ജീവിതപങ്കാളിയുമായി ചേര്‍ന്ന് നിങ്ങളൊരു വീട് വാങ്ങുമ്പോള്‍ നിരവധി ആനുകൂല്യങ്ങളാണ് സ്വന്തമാക്കാന്‍ കഴിയുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഉയര്‍ന്ന നികുതി ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കുകയും സഹ വായ്പക്കാരിലൊരാള്‍ സ്ത്രീയാണെങ്കില്‍ പലിശ നിരക്ക്, രജിസ്‌ട്രേഷന്‍ ചാര്‍ജ് എന്നിവയില്‍ ഇളവ് ലഭിക്കുകയും ചെയ്യുന്നു. നിരവധി ആനുകൂല്യങ്ങളാണ് സംയുക്ത ഭവന വായ്പയില്‍ ലഭിക്കുന്നതെങ്കിലും പലര്‍ക്കും ഇതിനെ കുറിച്ചുള്ള അറിവ് പരിമിതമാണ്.

നിങ്ങളുടെ ജീവിത പങ്കാളി, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെയെല്ലാം തന്നെ സംയുക്ത ഭവന വായ്പയില്‍ പങ്കാളികളാക്കാവുന്നതാണ്. പരമാവധി ആറുപേര്‍ക്ക് മാത്രമെ ഒരു വസ്തുവിന്റെ സംയുക്ത ഉടമസ്ഥതയ്ക്ക് അര്‍ഹതയുള്ളൂ. എന്നിരുന്നാലും, സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തിനും ഭവന വായ്പയ്ക്കുമുള്ള നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിന് നിങ്ങള്‍ നികുതി നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. സംയുക്ത ഭവന വായ്പയ്ക്ക് നികുതി ആനുകൂല്യം നേടാന്‍ മൂന്ന് വ്യവസ്ഥകളാണുള്ളത്.

1. നിങ്ങളൊരു സഹ ഉടമയാവണം

1. നിങ്ങളൊരു സഹ ഉടമയാവണം

ഒരു സഹ വായ്പക്കാരന്‍ ആയതുകൊണ്ട് മാത്രം ലഭിക്കുന്നതല്ല ഈ ആനുകൂല്യങ്ങള്‍. നിങ്ങള്‍ വസ്തവിന്റെ സഹ ഉടമ ആയിരുന്നാല്‍ കൂടി മാത്രമെ ഇവ നേടാന്‍ അര്‍ഹതയുള്ളൂ. വസ്തുവില്‍ സഹ ഉടമസ്ഥതയുണ്ടെങ്കില്‍ ഭവന വായ്പ പലിശ നിരക്കിലും പ്രിന്‍സിപ്പല്‍ തുക തിരിച്ചടയ്ക്കുന്നതിലും നിങ്ങള്‍ക്ക് ഇളവ് ലഭിക്കുന്നതാണ്. കൈവശമുള്ള വസ്തുവിന് സംയുക്ത ഭവന വായ്പ ലഭിക്കുകയാണെങ്കില്‍ ഓരോ ഉടമയ്ക്കും പലിശ ഇനത്തില്‍ രണ്ട് ലക്ഷം രൂപ വരെ കിഴിവ് അവകാശപ്പെടാം. വസ്തുവിന്റെ ഉടമസ്ഥാവകാശത്തിന്റെ പങ്ക് അടിസ്ഥാനമാക്കിയാവും ഉടമകള്‍ക്കിടയില്‍ ആകെ പലിശ വിഭജിക്കുക. വസ്തുവില്‍ ഉടമകള്‍ക്കുള്ള ഓഹരി വ്യക്തമാക്കിയിട്ടില്ലെങ്കില്‍ മാസതവണയുടെ പലിശ ഉടമകള്‍ക്കിടയില്‍ തുല്യമായി വിഭജിക്കപ്പെടുന്നു.

സംയുക്ത ഉടമകള്‍ക്ക്, അടച്ച പലിശയുടെയോ അല്ലെങ്കില്‍ മാസ തവണയുടെയോ അതേ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്ന കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണമായി, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഭവന വായ്പ പലിശയായി 1.90 ലക്ഷവും മൂലധനം തിരിച്ചടത് 50,000 രൂപയുമാണെന്ന് കരുതുക. ഇവിടെ രണ്ടു പേര്‍ക്ക് അവരുടെ ഉടമസ്ഥാവകാശ ആനുപാതമനുസരിച്ച് തുക വിഭജിക്കാനും നികുതി ആനുകൂല്യം പ്രത്യേകമായി ക്ലെയിം ചെയ്യാനും കഴിയും. എന്നാല്‍, 1.90 ലക്ഷം രൂപയ്ക്ക് പ്രത്യേകമായി നികുതി ആനുകൂല്യം നേടാന്‍ രണ്ട് വായ്പക്കാര്‍ക്കും കഴിയില്ല. ഒരു വായ്പക്കാരന്‍ മുഴുവന്‍ തുകയ്ക്കും നികുതി ആനുകൂല്യം ക്ലെയിം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റ് സഹ വായ്പക്കാരില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നേടേണ്ടതുണ്ട്. മൂലധനവും പലിശയും കൂടാതെ, രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയ്ക്കും അടച്ച തുകയും വകുപ്പ് 80 സി പ്രകാരം കിഴിവ് നേടാന്‍ അര്‍ഹമാണ്. ചെലവുകള്‍ നടത്തിയ അതേ വര്‍ഷം തന്നെ ഇവ ക്ലെയിം ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.

 

2. നിങ്ങളൊരു സഹ വായ്പക്കാരന്‍ ആയിരിക്കണം

2. നിങ്ങളൊരു സഹ വായ്പക്കാരന്‍ ആയിരിക്കണം

ഒരു സഹ ഉടമയെന്നതിനു പുറമെ, വായ്പയുടെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യുന്നതിന് ഭവന വായ്പയില്‍ കൂടി നിങ്ങള്‍ക്ക് പങ്കാളിത്തം ഉണ്ടായിരിക്കണം. നിങ്ങള്‍ വസ്തുവിന്റെ ഉടമയായിരിക്കുകയും എന്നാല്‍ വായ്പയില്‍ പങ്കാളിത്തം ഇല്ലാതിരിക്കുകയും, കൂടാതെ മാസതവണയിലേക്ക് നിങ്ങള്‍ വിഹിതം നല്‍കുന്നില്ലെങ്കിലും ആയ സാഹചര്യത്തില്‍ ഈ നികുതി ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല.

2018-19 സാമ്പത്തിക വർഷത്തെ ഐടിആർ നിങ്ങൾ ഫയൽ ചെയ്തിട്ടില്ലേ? മാർച്ച് 31 അവസാന തീയതി2018-19 സാമ്പത്തിക വർഷത്തെ ഐടിആർ നിങ്ങൾ ഫയൽ ചെയ്തിട്ടില്ലേ? മാർച്ച് 31 അവസാന തീയതി

3. ഭവന/വസ്തു നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം

3. ഭവന/വസ്തു നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം

ആനുകൂല്യം നേടാനുള്ള മൂന്നാമത്തെ വ്യവസ്ഥയായി പറയുന്നത് വസ്തുവിന്റെ അല്ലെങ്കില്‍ ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം എന്നതാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സാമ്പത്തിക വര്‍ഷം മുതല്‍ നിങ്ങള്‍ക്ക് നികുതി ആനുകൂല്യം ക്ലെയിം ചെയ്യാന്‍ കഴിയും. നിര്‍മ്മാണ ഘട്ടത്തില്‍ നിങ്ങള്‍ അടച്ച പലിശ, നിര്‍മ്മാണം പൂര്‍ത്തിയായ വര്‍ഷം മുതല്‍ അഞ്ച് തുല്യ ഗഡുക്കളായി നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയും.

English summary

സംയുക്ത ഭവന വായ്പ ആനുകൂല്യങ്ങള്‍ നേടാം വെറും മൂന്ന് വ്യവസ്ഥകളില്‍

how to claim tax benefits on joint home loan three conditions.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X