ഇന്ത്യയിലും രാജ്യത്തിന് പുറത്തും സജീവമായ ബ്രാന്‍ഡ് നെയിമാണ് റിലയന്‍സ് എന്നത്. ഒരുപാട് മേഖലകളില്‍ റിലയന്‍സിന് ഇന്ന് സാന്നിധ്യമുണ്ട്. ഇതിനൊപ്പം റിലയന്‍സ് ബിസിനസ് അവസരങ്ങളും നല്‍കുന്നുണ്ട്. റിലയൻസിന് കീഴിൽ വരുന്ന ബിസിനസ് അവസരങ്ങളിൽ ഒന്നാണ് ജിയോ ബിപി പെട്രോള്‍ പമ്പുകള്‍.
പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഉപഭോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതിനാൽ തന്നെ നിലവിൽ നല്ല സാധ്യത ഈ ബിസിനസിനുണ്ട്. പെട്രോൾ, ഡീസൽ എന്നിവയ്ക്കൊപ്പം സിഎൻസിയും ജിയോ ബിപി പെട്രോൾ പമ്പുകൾ നൽകുന്നുണ്ട്. ബിസിനസ് ആരംഭിക്കാനുള്ള ചെലവുകളും വരുമാന സാധ്യതകളും കാണാം.
നിക്ഷേപം
റിലയൻസും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബിപിയുമായുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോ ബിപി പെട്രോൾ പമ്പുകൾ ആരംഭിക്കുന്നത്. പെട്രോൾ പമ്പ് അല്പം അധികം നിക്ഷേപം ആവശ്യമുള്ള കാര്യമാണ്. സ്ഥലമാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം മറ്റു ചെലവുകളും വരുന്നുണ്ട്.
ചുരുങ്ങിയത് 70 ലക്ഷത്തോളം രൂപയുടെ നിക്ഷേപം ബിസിനസ് ആരംഭിക്കാന്‍ ആവശ്യമാണ്. ഇതിൽ 23 ലക്ഷത്തോളം രൂപ സെക്യൂരിറ്റി നിക്ഷേപമായി വരുന്നുണ്ട്. ഇത് തിരികെ ലഭിക്കും. സൈനിംഗ് ഫീസായി 3.50 ലക്ഷത്തോളം ചെലവ് വരും. ഇതടക്കമാണ് 70 ലക്ഷം കണക്കാക്കുന്നത്.
സഥലത്തിന്റെ വാടക
സഥലത്തിന്റെ വാടക വേറെ കണ്ടെത്തണം. കുറഞ്ഞത് 800 ചതുരശ്ര അടി സ്ഥലം ആവശ്യമായിട്ടുണ്ട്. ഓരോ പ്രദേശം അനുസരിച്ചും സ്ഥലത്തിന്റെ ആവശ്യം വ്യത്യസ്തപ്പെട്ടിരിക്കും. ദേശീയ പാതയ്ക്ക് അരികിലാണെങ്കിൽ 3,000 ചതുരശ്ര അടിയും നഗര പ്രദേശങ്ങളിലാണെങ്കിൽ 1,500 ചതുരശ്ര അടി സ്ഥലവും ആവശ്യമാണ്. സ്ഥലത്തിന്റെ വിലയും മറ്റു ചെലവുകശപും അടക്കം 3 കോടിക്കടുത്ത നിക്ഷേപം വരെ ആവശ്യമായി വരാം.
യോഗ്യതകൾ
21 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് പമ്പ് ആരംഭിക്കാൻ സാധിക്കുക. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും ബിരുദവും പരിഗണിക്കുന്നുണ്ട്. താൽപര്യ പത്രം ആവശ്യമാണ്. ഭൂമി രേഖകൾ. പ്രദേശത്തിന്റെ രൂപ രേഖ, ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകള്‍, സാമ്പത്തികവും ബിസിനസ്സ് കഴിവും കാണിക്കുന്നതിനുള്ള രേഖകൾ എന്നിവ ആവശ്യമാണ്.
ഇതോടൊപ്പം ജില്ലാ ഭരണാധികാരികളിൽ നിന്ന് ലഭിക്കുന്ന എൻഒസി, പിഡബ്ല്യുഡി, വൈദ്യുതി ബോര്‍ഡ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ അംഗീകാരം എന്നിവ ആവശ്യമാണ്. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്, ദേശീയപാത എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയും ആവശ്യമാണ്.
വരുമാന സാധ്യത
പെട്രോള്‍ പമ്പ് ഇന്ത്യയില്‍ ഒരുപാട് സാധ്യതയുള്ള ബിസിനസാണ്. ലാഭ സാധ്യത ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബിസിന്‌സ് ആരംഭിച്ച പ്രദേശം, അടുത്ത പെട്രോള്‍ പമ്പില്‍ നിന്നുള്ള ദൂരം, വലിപ്പം, മറ്റു സൗകര്യങ്ങള്‍ എന്നിവ ലാഭത്തെ ആശ്രയിക്കുന്ന ഘടകങ്ങളാണ്. ചെലുകളായി പ്രധാനമായും വരുന്നത് ജീവനക്കാരുടെ ശമ്പളം ചെലവുകളാണ്. 3 ഗ്യാസ് സ്റ്റേഷന്‍ മാനേജര്‍മാര്‍, 1-2 എയര്‍ പ്രഷര്‍ അറ്റന്‍ഡര്‍, 8 പമ്പ് അറ്റന്‍ഡർ എന്നിവരാണ് പമ്പിലേക്ക് ആവശ്യമായി വരുന്നത്.
അപേക്ഷ സമർപ്പിക്കേണ്ടത്
ജിയോ ബിപി വെബ്സൈറ്റ് വഴി ഓൺലൈനായി പെട്രോൾ പമ്പിനുള്ള അപേക്ഷ സമർപ്പിക്കാം. www.jiobp.com ലെ പാർട്ണേഴ്സ് എന്ന ഭാഗത്ത് ഡീലർഷിപ്പ് വിവരങ്ങൾ ലഭിക്കും. പെട്രോൾ പമ്പായും മൊബൈൽ ഡിസ്പെൻസർ യൂണിറ്റായും അപേക്ഷിക്കാം. അപ്ലൈ നൗ എന്ന ലിങ്കിൽ നിന്ന് രജിസ്ട്രേഷനായുള്ള പേജിലേ്ക്ക് എത്തും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications