എടിഎമ്മിൽ തൊടാതെ എങ്ങനെ കാശെടുക്കാം? പുതിയ രീതി ഇങ്ങനെ, ഉടൻ നടപ്പിലാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 അണുബാധ ഭീഷണി ദിവസം തോറും ഉയർന്നുവരുന്നതിനാൽ എടിഎമ്മിൽ കയറുന്നതും മറ്റും പല‍ർക്കും ഭയം തോന്നുന്ന കാര്യമാണ്. കാരണം ഒരുപാട് ആളുകൾ സ്പ‍ർശിക്കുന്ന സ്ഥലമാണ് എടിഎം മെഷീനുകൾ. എടിഎമ്മുകളുടെ വാതിൽ‌ മുതൽ‌ കീപാഡ് അല്ലെങ്കിൽ‌ എ‌ടി‌എമ്മിന്റെ സ്ക്രീൻ‌ വരെ. എന്നാൽ നിലവിലെ സാഹചര്യത്തിൽ എടിഎം മെഷീനുകളിൽ മാറ്റം വരുത്താനാണ് ചില ബാങ്കുകളുടെ ശ്രമം.

എടിഎമ്മുകളിൽ ഇനി തൊടേണ്ട

എടിഎമ്മുകളിൽ ഇനി തൊടേണ്ട

എടിഎമ്മുകളിൽ തൊടാതെ ഇടപാടുകൾ നടത്തുന്നതിനുള്ള പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. ക്യാഷ് മാനേജുമെന്റ് സേവന ദാതാക്കളായ എ‌ജി‌എസ് ട്രാൻ‌സാക്റ്റ് ടെക്നോളജീസ് ആണ് എടിഎമ്മിൽ തൊടാതെ തന്നെ പണം പിൻവലിക്കുന്നതിനുള്ള സേവനം വികസിപ്പിച്ചിരിക്കുന്നത്. കാർഡ് ഉടമകൾക്ക് എടി‌എം മെഷീനിൽ നിന്ന് ക്യുആർ കോഡ് സ്ക്രീനിൽ സ്കാൻ ചെയ്ത് ഉപരിതലത്തിൽ തൊടാതെ പണം പിൻവലിക്കാൻ കഴിയും.

മാറ്റം വരുത്തുന്നത് ഇങ്ങനെ

മാറ്റം വരുത്തുന്നത് ഇങ്ങനെ

എടിഎം നെറ്റ്‌വർക്കിൽ ഈ സവിശേഷത പ്രവർത്തനക്ഷമമാക്കുന്നതിന് ഒരു സോഫ്റ്റ്വെയർ അപ്‌ഗ്രേഡ് മാത്രം ചെയ്താൽ മതി. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ആവശ്യമായ എല്ലാ നടപടികളും ബാങ്കിന്റെ ഉപഭോക്താവിന് ചെയ്യാൻ കഴിയും. അതിൽ പിൻവലിക്കൽ തുകയും പണം വിതരണം ചെയ്യുന്നതിന് ആവശ്യമായ എം‌പി‌എനും ഉൾപ്പെടുന്നു.

എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?

പദ്ധതി ഉടൻ

പദ്ധതി ഉടൻ

ചില ബാങ്കുകൾ‌ക്കായി ഈ കോൺ‌ടാക്റ്റ് രഹിത സംവിധാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് എ‌എസ്‌ജി. മറ്റ് ബാങ്കുകളുമായി ചർച്ചയിലാണ്. കൊറോണ ബാധിക്കുന്നതിനുമുമ്പ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ വൻകിട ബാങ്കുകൾ സ്വന്തമായി ടച്ച് ലെസ് പിൻവലിക്കൽ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും എടിഎമ്മുമായി പൂർണ്ണമായും ഇടപഴകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നതിനായി ഇവ സ്വീകരിച്ചിരുന്നില്ല.

കോവിഡാനന്തര കാലഘട്ടം

കോവിഡാനന്തര കാലഘട്ടം

കോവിഡാനന്തര കാലഘട്ടത്തിൽ, വെർച്വൽ ബാങ്കിംഗ് പോലുള്ള സംരംഭങ്ങൾ പുതിയ സാധാരണ രീതിയാകാൻ സാധ്യതയുണ്ടെന്ന് ജി‌എസ് ട്രാൻസാക്റ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവി ബി. ഗോയൽ പറഞ്ഞു. കൂടുതൽ ഇടപാടുകൾ സമ്പർക്കമില്ലാത്തതും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതും ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എടിഎമ്മിൽ നിന്ന് കാശ് പിൻവലിക്കൽ: ജൂലൈ 1 മുതൽ പുതിയ മാറ്റം, അറിയേണ്ട കാര്യങ്ങൾഎടിഎമ്മിൽ നിന്ന് കാശ് പിൻവലിക്കൽ: ജൂലൈ 1 മുതൽ പുതിയ മാറ്റം, അറിയേണ്ട കാര്യങ്ങൾ

മുൻകരുതൽ

മുൻകരുതൽ

ഒരു ദിവസം നിരവധി ആളുകൾ എടിഎം കിയോസ്‌കുകളിൽ, പ്രത്യേകിച്ച് നഗര കേന്ദ്രങ്ങളിൽ ഇടപാട് നടത്തുന്നതിനാൽ ‌മുൻകരുതലുകൾ എടുക്കേണ്ടത് നിർണായകമാണ്. കാലക്രമേണ, എടിഎമ്മുകളുടെ പ്രവർത്തനം കേവലം പണം വിതരണം ചെയ്യുന്നതിനപ്പുറത്തേക്ക് വ്യാപിക്കുമെന്നും "എടിഎമ്മുകൾ ഇന്ന് ഒരു‘ വെർച്വൽ ബാങ്ക് ബ്രാഞ്ചായി 'പ്രവർത്തിക്കാൻ പൂർണ്ണമായും പ്രാപ്തമാണെന്നും ഗോയൽ പറഞ്ഞു.

എടിഎമ്മിൽ നിന്ന് ആർക്കും കാശ് വേണ്ട, പിൻവലിക്കൽ പകുതിയായി കുറഞ്ഞുഎടിഎമ്മിൽ നിന്ന് ആർക്കും കാശ് വേണ്ട, പിൻവലിക്കൽ പകുതിയായി കുറഞ്ഞു

Read more about: atm എടിഎം
English summary

How to withdraw cash without touching ATM? The new qr code method will be implemented soon | എടിഎമ്മിൽ തൊടാതെ എങ്ങനെ കാശെടുക്കാം? പുതിയ രീതി ഇങ്ങനെ, ഉടൻ നടപ്പിലാക്കും

ATM machines are a place where a lot of people touch. From the ATM door to the keypad or ATM screen. But in the current scenario, some banks are trying to change the ATM machines. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X