രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഹോം ഉത്സവ് എന്ന പേരില്‍ വെര്‍ച്വല്‍ പ്രോപ്പര്‍ട്ടി എക്സിബിഷന് ആരംഭിച്ചു. ഈ എക്സിബിഷന് പദ്ധതിയിലൂടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ബില്‍ഡേഴ്സിന്റെ
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഹോം ഉത്സവ് എന്ന പേരില്‍ വെര്‍ച്വല്‍ പ്രോപ്പര്‍ട്ടി എക്സിബിഷന് ആരംഭിച്ചു. ഈ എക്സിബിഷന് പദ്ധതിയിലൂടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ബില്‍ഡേഴ്സിന്റെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകള്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഇത് രണ്ടാം തവണയാണ് ബാങ്ക് ഇത്തരത്തില്‍ വെര്‍ച്വല്‍ റിയല്‍ എസ്റ്റേറ്റ് എക്സിബിഷന് സംഘടിപ്പിക്കുന്നത്.
ഐസിഐസിഐ ബാങ്ക് ഹോം ഉത്സവ്
മുംബൈ എംഎംആര്‍, ഡെല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, ബംഗളുരൂ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ, നാസിക്, വഡോദ്ര, സൂറത്ത്, ജയ്പൂര്‍ എന്നിങ്ങനെ 12 വിവിധ നഗരങ്ങളില്‍ നിന്നായി 200ല്‍ അധികം ഡെവലപ്പര്‍മാരുടെ 350ന് മുകളില്‍ പ്രൊജക്ടുകള്‍ ഐസിഐസിഐ ബാങ്ക് ഹോം ഉത്സവ് പദ്ധതിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
2021 ഡിസംബര്‍ അവസാനം വരെ
2021 ഡിസംബര്‍ അവസാനം വരെ പ്രദര്‍ശനം തുടരും. ഇതിനായി ഉപയോക്താക്കള്‍ www.homeutsavicici.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. വീട്ടില്‍ ഇരുന്നുകൊണ്ടു തന്നെ താത്പര്യമുള്ള ഉപയോക്താക്കള്‍ക്ക് പ്രൊജക്ടുകളെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടാണ് ഐസിഐസിഐ ബാങ്ക് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ പ്രോപ്പര്‍ട്ടി വാങ്ങിക്കുന്നതിനായി ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഓഫറുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് അധിക നേട്ടങ്ങള്‍
ഐസിഐസിഐ ബാങ്കിന്റെ ഉപയോക്താക്കള്‍ക്കും അതുപോലെ തന്നെ മറ്റ് ബാങ്കുകളുടെ ഉപയോക്താക്കള്‍ക്കും ഹോം ഉത്സവ് പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കും. അതേ സമയം ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് ചില അധിക നേട്ടങ്ങള്‍ കൂടി ലഭ്യമാകും. ഇതില്‍ ബാങ്ക് അപ്രൂവ് ചെയ്തിരിക്കുന്ന പ്രൊജക്ടുകള്‍ ഉപയോക്താക്കള്‍ക്ക് കാണാം. പദ്ധതി കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം എന്തെന്നാല്‍ നിങ്ങളാഗ്രഹിക്കുന്ന നിങ്ങളുടെ സ്വപ്ന ഗൃഹം സ്വന്തമാക്കുന്നതിനായി ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക കൂടി ചെയ്യേണ്ടതില്ല എന്നതാണ്. എല്ലാ പര്‍ച്ചേസ് പ്രക്രിയകളും നടക്കുന്നത് ഓണ്‍ലൈന്‍ രീതിയിലായിരിക്കും.
ഭവന വായ്പാ പലിശ നിരക്കുകളില്‍ കുറവ്
രാജ്യത്തെ ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നു. ഐസിഐസിഐ ബാങ്കിന്റെ ഹോം ഉത്സവ് എക്സിബിഷനില്‍ 6.70 ശതമാനം മുതലാണ് ഉപയോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം പ്രത്യേക പ്രൊസസിംഗ് ഫീസ് ആനുകൂല്യവും ഉപയോക്കള്‍ക്ക് ലഭ്യമാകും. ഡിജിറ്റല്‍ രീതിയിലാണ് ബാങ്ക് ഭവന വായ്പകള്‍ അനുവദിക്കുന്നത്. അതുകൂടാതെ ഹോം ഉത്സവില്‍ ഡെവലപ്പര്‍മാരും ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്.
പ്രീ അപ്രൂവ്ഡ് ഭവന വായ്പകള്‍
ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് പ്രീ അപ്രൂവ്ഡ് ഭവന വായ്പകളുടെ നേട്ടവും ഈ പദ്ധതിയിലൂടെ നേടാം. ഉപഭോക്താക്കളുടെ ആവശ്യകത, ബഡ്ജറ്റ്, പ്രദേശം, നിര്‍മാണ നിബന്ധനകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ട് അനുയോജ്യമായ പ്രോപ്പര്‍ട്ടികള്‍ ഹോം ഉത്സവിലൂടെ തിരയുവാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഹോം ഉത്സവിന് ഉപയോക്താക്കളില്‍ നിന്നും വലിയ അഭിപ്രായമാണ് ലഭിച്ചതെന്ന് ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്സ് മേധാവി സഞ്ജയ് സിംഗ്വി പറഞ്ഞു.
ഭവന വായ്പ
ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), യെസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), കൊഡാക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഏറ്റവും കുറഞ്ഞ വന വായ്പാ പലിശ നിരക്കുകളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഉത്സവ കാല സീസണുകളില്‍ ഭവന വായ്പയ്ക്കായുള്ള ആവശ്യക്കാരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് നിലവിലെ ഭവന വായ്പാ പലിശ നിരക്കുകള്‍ എന്ന് പറയാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
