കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ പ്രധാന ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി അടുത്തയാഴ്ച മുതൽ നോയിഡയിലും ഉത്തർപ്രദേശിലെ ചില ജില്ലകളിലും മൊബൈൽ എടിഎം വാനുകൾ വിന്യസിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഈ വാനുകൾ രാവിലെ 10.00 മുതൽ വൈകുന്നേരം 7.00 വരെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ലഭ്യമായ സേവനങ്ങൾ
സാധാരണ എടിഎമ്മുകളിൽ ലഭ്യമായ എല്ലാ സേവനങ്ങളും മൊബൈൽ എടിഎമ്മുകൾ വാഗ്ദാനം ചെയ്യും. പണം പിൻവലിക്കലിനു പുറമേ, ഫണ്ട് കൈമാറ്റം, പിൻ മാറ്റം, പ്രീ-പെയ്ഡ് മൊബൈലുകളുടെ റീചാർജ്, ഫിക്സഡ് ഡെപ്പോസിറ്റ്, കാർഡ് ഇല്ലാത്ത പണം പിൻവലിക്കൽ എന്നിവയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ. നാഷണൽ ക്യാപിറ്റൽ റീജിയണിലെ (എൻസിആർ) ചില റെസിഡൻഷ്യൽ സൊസൈറ്റികളിൽ മൊബൈൽ എടിഎം വാനുകൾ ഇതിനകം വിന്യസിച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക്
ലോക്ക്ഡൌൺ സമയത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പുതിയ സംരംഭവുമായി എച്ച്ഡിഎഫ്സി ബാങ്കും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എടിഎം വഹിക്കുന്ന മൊബൈൽ വാൻ മുംബൈയിലും നോയിഡയിലും വിജയകരമായി ആരംഭിച്ചുവെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഉടൻ തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ബാങ്ക് പദ്ധതിയിട്ടിരിക്കുന്നത്. എടിഎമ്മുമായി പോകേണ്ട സ്ഥലങ്ങൾ അതത് നഗരങ്ങളിലെ പ്രാദേശിക മുനിസിപ്പൽ അധികൃതരുമായി കൂടിയാലോചിച്ച് കണ്ടെത്തുമെന്ന് ബാങ്ക് സൂചിപ്പിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക് മൊബൈൽ എടിഎം പ്രവർത്തനം
മുംബൈയിൽ, പണത്തിന്റെ ലഭ്യത ഉറപ്പാക്കി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ചാണ് മൊബൈൽ എടിഎം ഓരോ ദിവസവും ഓരോ റൂട്ടിൽ സഞ്ചരിക്കുന്നത്. ഓരോ സ്ഥലത്തും ഒരു നിശ്ചിത സമയം മൊബൈൽ എടിഎമ്മുകൾ തുറക്കും. മൊബൈൽ എടിഎം ഒരു ദിവസം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 3 മുതൽ 5 സ്റ്റോപ്പുകളിൽ പ്രവർത്തിക്കും. ഈ മൊബൈൽ എടിഎമ്മുകളിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
