പല ചെറുകിട ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിൽ 6% ത്തിൽ കൂടുതൽ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ചില ബാങ്കുകളാകട്ടെ 7% പലിശനിരക്ക് പോലും നൽകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിര നിക്ഷേപ പലിശനിരക്കിൽ ഇടിവുണ്ടായതിനാൽ ഇത്തരമൊരു ഓഫർ എളുപ്പത്തിൽ നിക്ഷേപകരെ ആകർഷിക്കും.
എഫ്ഡി പലിശ നിരക്കുകൾ
നിലവിൽ, 2 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് 1 വർഷത്തിനും 2 വർഷത്തിനുമിടയിലുള്ള കാലാവധിക്ക് 4.90 ശതമാനം പലിശ നിരക്കാണ് എസ്‌ബിഐ വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് എഫ്ഡികളിലോ ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളിലോ കുറഞ്ഞ പലിശനിരക്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ നല്ലത് നിങ്ങളുടെ പണം ഈ ബാങ്കുകളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുന്നതാണ്. ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 4.27% വരുമാനമാണ് നൽകുന്നത്.
സേവിംഗ്സ് അക്കൌണ്ട് പലിശ
സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ചില ബാങ്കുകൾ നിങ്ങൾക്ക് സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ നിന്ന് വാഗ്ദാനം ചെയ്യും. എന്നാൽ ഇത്തരം ബാങ്കുകളിൽ നടത്തുന്ന നിക്ഷേപം അൽപ്പം റിസ്ക് നിറഞ്ഞതാണ്. പൊതുമേഖല ബാങ്കുകളിൽ നിക്ഷേപിക്കുന്നത്ര സുരക്ഷിതത്വം ഈ ബാങ്കുകളിലെ നിക്ഷേപത്തിന് ഉണ്ടാകണമെന്നില്ല.
ഇൻഷുറൻസ്
വാണിജ്യ ബാങ്കുകളിലെ സേവിംഗ്സ് അക്കൌണ്ട്, സ്ഥിര നിക്ഷേപം, റിക്കറന്റ് നിക്ഷേപം തുടങ്ങിയവയുടെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനും പലിശയ്ക്കും ഇൻഷുറൻസ് ഉണ്ടാകും. ഒരു ബാങ്കിന്റെ വിവിധ ശാഖകളിലെ നിക്ഷേപം എല്ലാം കണക്കിലെടുത്ത് പരമാവധി അഞ്ച് ലക്ഷം രൂപയ്ക്ക് വരെയാണ് ഇൻഷുറൻസ് ബാധകമാകുന്നത്.
ചെയ്യേണ്ടത് എന്ത്?
അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും ബാങ്ക് തകർന്നാൽ ഉടൻ ഈ തുക നിങ്ങൾക്ക് ലഭിക്കില്ല. പണം തിരികെ ലഭിക്കാൻ ചിലപ്പോൾ വർഷങ്ങളെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ചെറുകിട സ്വകാര്യ ബാങ്കുകളിലെ സേവിംഗ്സ് അക്കൌണ്ടുകളിൽ പണം നിക്ഷേപിക്കാം. എന്നാൽ പരമാവധി 5 ലക്ഷം രൂപ വരെ മാത്രം ഇവിടെ നിക്ഷേപിക്കുന്നതാകും നല്ലത്.
ഡെറ്റ് ഫണ്ടുകൾ
നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാൻ സഹായിക്കുന്ന മറ്റൊരു നിക്ഷേപമാണ് ഡെറ്റ് ഫണ്ടുകൾ. എന്നാൽ ഇവിടെയും റിസ്ക് ഒരു പ്രധാന ഘടകമാണ്. ഡെറ്റ് ഫണ്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. വ്യത്യസ്ത കാലാവധികളിലുള്ള നിക്ഷേപത്തിന് അനുയോജ്യമായ വ്യത്യസ്ത തരം ഡെറ്റ് ഫണ്ടുകൾ ഉണ്ട്. എന്നാൽ ബാങ്ക് എഫ്ഡി അല്ലെങ്കിൽ ബാങ്ക് സേവിംഗ് അക്കൗണ്ടിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ നേട്ടം ഡെറ്റ് ഫണ്ടുകൾ നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
