2021 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏറ്റവും പുതിയ ലോക സാമ്പത്തിക ഔട്ട്‌ലുക്ക് റിപ്പോർട്ടിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020-21ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഒക്ടോബർ റിപ്പോർട്ടിൽ പ്രതീക്ഷിച്ച 8.8 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്.
ആഗോള സാമ്പത്തിക വളർച്ചയിൽ കൂടുതൽ ഇടിവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ്
ലോക്ക്ഡൗണുകൾ ലഘൂകരിച്ചതിനുശേഷം 2020 ൽ പ്രതീക്ഷിച്ചതിലും ശക്തമായ വീണ്ടെടുക്കലാണ് പ്രതിഫലിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐഎംഎഫിന്റെ ഏറ്റവും പുതിയ പ്രവചനം വരും മാസങ്ങളിൽ ശക്തമായ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ വിലയിരുത്തലിന് അനുസൃതമാണ്, പ്രത്യേകിച്ചും സമീപകാല വാക്സിൻ വിതരണത്തിന് ശേഷം.
ഈ മാസം ആദ്യം ഇന്ത്യയിൽ അസ്ട്രാസെനെക്കയും ഭാരത് ബയോടെക്കും വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സർക്കാർ ആരംഭിച്ചു. വരും മാസങ്ങളിൽ 30 ദശലക്ഷത്തിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകാനാണ് പദ്ധതിയിടുന്നത്.
ഇന്ത്യയുടെ വളര്‍ച്ച അടുത്ത സാമ്പത്തിക പാദത്തില്‍ കുതിക്കും, ഇരട്ട അക്ക വളര്‍ച്ചയുണ്ടാവും!!
വാക്സിൻ അംഗീകാരങ്ങളും സർക്കാർ നടപടികളും ഈ വർഷാവസാനം വളർച്ച കുത്തനെ ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ 2021 ൽ 5.5 ശതമാനവും 2022 ൽ 4.2 ശതമാനവും വളർച്ച നേടുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു. 2020 ലെ ആഗോള വളർച്ചാ സങ്കോചം -3.5 ശതമാനമായി കണക്കാക്കപ്പെടുന്നു, മുൻ പ്രവചനത്തിൽ പ്രതീക്ഷിച്ചതിലും 0.9 ശതമാനം കൂടുതലാണിതെന്നും ഐഎംഎഫ് വ്യക്കമാക്കി.