ജാഗ്രതൈ.. അഞ്ച് ബാങ്കുകളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്, ടെക്സ് മെസേജുകൾ പണി തരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻകം ടാക്സ് റീഫണ്ട് നൽകാമെന്ന് പറഞ്ഞ് വരുന്ന വ്യാജസന്ദേശങ്ങളിൽ വീണുപോകരുതെന്ന് മുന്നറിയിപ്പ്. സൈബർ തട്ടിപ്പുമായി പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ അഞ്ച് പ്രധാന ബാങ്കുകളുടെ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നുവെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

എന്‍എസ്‌സിയോ ബാങ്കിലെ സ്ഥിര നിക്ഷേപമോ? നികുതി കുറയ്ക്കാന്‍ ഏതാണ് ആദായകരം ?എന്‍എസ്‌സിയോ ബാങ്കിലെ സ്ഥിര നിക്ഷേപമോ? നികുതി കുറയ്ക്കാന്‍ ഏതാണ് ആദായകരം ?

ദില്ലി ആസ്ഥാനമായുള്ള സൈബർ പീസ് ഫൌ ണ്ടേഷനും സൈബർ സുരക്ഷ സേവന സ്ഥാപനമായ ഓട്ടോബോട്ട് ഇൻഫോസെക്കും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിട്ടുള്ളത്. ഈ ബാങ്കുകളിലെ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മെസേജ് അയച്ച് പണം തട്ടാനാണ് നീക്കം. വ്യക്തിഗത വിവരങ്ങൾ നൽകി തട്ടിപ്പിന് ഇരയാവരുതെന്നാണ് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്.

 ജാഗ്രതൈ.. അഞ്ച് ബാങ്കുകളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്, ടെക്സ് മെസേജുകൾ പണി തരും

ഇൻകം ടാക്സ് റീഫണ്ട് സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കാനാണ് ടെക്സ്റ്റ് മെസേജിലെ ഉള്ളടക്കം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റാണ് ലഭിക്കുന്നത്. ഇത്തരത്തിൽ ഓരോ വ്യക്തികളുടേയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അതേ സമയം ഈ ലിങ്കുകൾ‌ യു‌എസിൽ‌ നിന്നും ഫ്രാൻ‌സിൽ‌ നിന്നുമുള്ളതാണെന്നും കരുതുന്നുണ്ട്.

ലിങ്ക് തുറന്നുകഴിഞ്ഞാൽ, ഉപയോക്താക്കളെ ആദായനികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിന് സമാനമായ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടുചെയ്യുന്നു. ഇതിലെ പച്ച ബട്ടൺ ക്ലിക്കുചെയ്യുമ്പോൾ, ഉപയോക്താക്കൾ മുഴുവൻ പേര്, പാൻ, ആധാർ നമ്പർ, വിലാസം, പിൻകോഡ്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ലിംഗം, വൈവാഹിക നില, ബാങ്കിംഗ് വിവരങ്ങൾ എന്നി പോലുള്ള വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നു. അക്കൌണ്ട് നമ്പർ, ഐ‌എഫ്‌എസ്‌സി കോഡ്, കാർഡ് നമ്പർ, എക്സ്പിയറി തിയ്യതി, സിവി‌വി / സി‌വി‌വി, കാർഡ് പിൻ എന്നിവ പോലുള്ള വിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്.

English summary

Income Tax department warns of SBI, ICICI, HDFC, Axis Bank, PNB bank over phishing scam

Income Tax department warns of SBI, ICICI, HDFC, Axis Bank, PNB bank over phishing scam
Story first published: Friday, March 19, 2021, 20:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X