കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയാദ്; സൗദിയിൽ നിന്നും പ്രവാസികൾ അയക്കുന്ന പണത്തിൽ വര്‍ധനവ്. ജനുവരിയിൽ 12 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. 2020 ജനുവരിയില്‍ പ്രവാസികളുടെ പണമയക്കല്‍ ശതമാനം 10.79 ബില്യണ്‍ ആയിരുന്നു. ജനുവരിയില്‍ 10 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കിൽ പറയുന്നു.

 

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വർധനവ്

രാജ്യത്തിനു പുറത്തുള്ള സൗദി സ്വദേശികളുടെ പണമയക്കലിനും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 4.27 ബില്യൺ (1.14 ബില്യൺ ഡോളർ) ആയാണ് ഉയർന്നത്. 2020 ജനുവരിയിൽ ഇത് 3.9 ബില്യൺ (1.04 ബില്യൺ ഡോളർ) ആയിരുന്നു.
എന്നാല്‍, സൗദി സ്വദേശികള്‍ രാജ്യത്തിനു പുറത്തേയേക്ക് അയച്ച തുകയില്‍ 2020 ഡിസംബറിനെ അപേക്ഷിച്ച് 11 ശതമാനം കുറവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ഡിസംബറിൽ ഇത് 4.79 ബില്യൺ (1.28 ബില്യൺ ഡോളർ) ആയിരുന്നു.

2020 മൂന്നാം പാദത്തിൽ 257,170 വിദേശ തൊഴിലാളികൾ രാജ്യം വിട്ടുപോയതായി
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പറയുന്നു. എന്നാല്‍ ഇതേ കാലയളവില്‍ തന്നെ പുതിയതായി 10.2 മില്യൺ വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തി. 2020 ന്റെ രണ്ടാം പാദത്തില്‍ ഇത് 10.46 മില്യണ്‍ ആയിരുന്നു. സൗദിവത്കരണം ശക്തമാക്കിയതോടെയാണ് വിദേശികൾക്ക് തൊഴിൽ അവസരങ്ങൾ കുറഞ്ഞത്.

പ്രവാസികളുടെ വ്യക്തിഗത പണമയയ്ക്കൽ 2020 ൽ 19.25 ശതമാനം വർധിച്ച് 149.69 ബില്യൺ റിയാലായിരുന്നു. 2019 ൽ ഇത് 125.53 ബില്യൺ റിയാല്‍ ആയിരുന്നു. 2016 നു ശേഷം പ്രവാസികൾ നാട്ടിലേക്കു അയച്ച തുകയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ വര്‍ഷവും 2020 ആയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും പ്രതീക്ഷിച്ച കണക്കുകള്‍ക്കപ്പുറത്തുള്ള വളര്‍ച്ചയായിരുന്നു പ്രവാസികളുടെ പണമയക്കലില്‍ സൗദി കൈവരിച്ചത്.

ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പുറത്ത്; ഒന്നാമന്‍ ഉലോണ്‍ മസ്‌ക് തന്നെ! മുകേഷിന്റെ സ്ഥാനം എട്ട്

കുതിച്ച് കുതിച്ചുയര്‍ന്ന് ഇന്ധനവില; ലോക്ക്ഡൗണ്‍ മുതല്‍ പെട്രോളിനും ഡീസലിനും വര്‍ദ്ധിച്ചത് 20 രൂപ

പെട്രോളിനും ഡീസലിനും വില കുറഞ്ഞേക്കും; നികുതി കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ ആലോചന

English summary

Increase in remittances from Saudi Arabia during the Covid crisis

Increase in remittances from Saudi Arabia during the Covid crisis
Story first published: Tuesday, March 2, 2021, 19:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X