കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെടുകയും നിരവധി പേർ തൊഴിലില്ലായ്മയുടെ വക്കിലുമാണ്. ചെലവ് ചുരുക്കുന്നതിനായി, പല കമ്പനികളും പകർച്ചവ്യാധിയുടെ സമയത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. എന്നാൽ ചില കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി. ഈ കാലയളവിൽ, ലോക്ക്ഡൌണിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം 3 മടങ്ങ് വർദ്ധിപ്പിച്ചതായി നൌക്കരി ഡോട്ട് കോം റിപ്പോർട്ടിൽ പറയുന്നു.
വീട്ടിലിരുന്ന് ജോലി
കൊവിഡ് -19 സാഹചര്യം കാരണം, നിയമനം, പിരിച്ചുവിടൽ പ്രവണതകളിൽ ലോകമെമ്പാടും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോക്ക്ഡൌൺ സമയത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം ഈ വർഷം 4 മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഏപ്രിൽ ആദ്യം മുതൽ ആളുകൾ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാധ്യതകൾ തേടുന്നുണ്ട്.
ഏത് മേഖലയിലാണ് കൂടുതൽ നിയമനം നടക്കുന്നത്?
നൌക്കരി ഡോട്ട് കോമിന്റെ ചീഫ് ബിസിനസ് ഓഫീസർ പവൻ ഗോയലിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ജോലികൾക്ക് വളർച്ചയുണ്ടെങ്കിലും ആഗോള മഹാമാരി കാരണം വളർച്ച ഒന്നിലധികം മടങ്ങ് വർദ്ധിച്ചു. പരമ്പരാഗതമായി ഓഫീസ് അധിഷ്ഠിത അല്ലെങ്കിൽ ഓൺ-ഗ്രൌണ്ട് ജോലികളായിരുന്ന സെയിൽസ്, ബിസിനസ് ഡെവലപ്മെന്റ്, കസ്റ്റമർ കെയർ ഏജന്റുകൾ എന്നിവ പോലുള്ള ജോലികൾ ഇപ്പോൾ വീട്ടിലിരുന്ന് തന്നെ ചെയ്യാമെന്ന് ഗോയൽ അഭിപ്രായപ്പെട്ടു.
ഐടി സോഫ്റ്റ്വെയർ അദ്ധ്യാപനം ഇൻറർനെറ്റ് പബ്ലിഷിംഗ്
- ഐടി
- സോഫ്റ്റ്വെയർ
- അദ്ധ്യാപനം
- ഇൻറർനെറ്റ്
- പബ്ലിഷിംഗ്
നേട്ടങ്ങൾ
കൊവിഡ് -19 മഹാമാരി കാരണം വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ചില നേട്ടങ്ങളുണ്ട്. പ്രൊഫഷണൽ ജോലി ചെയ്യുന്ന ഒരാൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ പ്രതിമാസം 5,000 രൂപ ഭക്ഷണം, വസ്ത്രം, യാത്രാ എന്നിവയ്ക്കായി ലാഭിക്കാമെന്ന് കോ-വർക്കിംഗ് സ്പേസ് പ്രൊവൈഡർ അവ്ഫിസ് നടത്തിയ സർവേയിൽ കണ്ടെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications