രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് കടന്നതായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.ആർബിഐ പുറത്തിറക്കിയ നൗ കാസ്റ്റ് റിപോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 8.6 ശതമാനം ഇടിഞ്ഞുവെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ പാത്ര അടങ്ങുന്ന സാമ്പത്തിക വിദഗ്ധരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.ആദ്യ പാദത്തിൽ ജിഡിപി 24 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ റിപ്പോർട്ട്

 

വിൽപനയിൽ ഇടിവ് രേഖപ്പെടുത്തുമ്പോഴും കമ്പനികൾ ലാഭം നേടിയതിന് പിന്നിൽ പ്രവർത്തന ചെലവ് വലിയതോതിൽ കുറച്ച് കൊണ്ടാകാമെന്നാണ് വിദഗ്ദ സംഘം വിലയിരുത്തുന്നത്. വാഹന വിൽപ്പന, ബാങ്കിങ്ങ് മേഖലയിലെ മുന്നേറ്റങ്ങൾ എന്നിവ പരിശോധിച്ചാണ് ഈ വിലയിരുത്തൽ.ഈ മുന്നേറ്റം നിലനിൽക്കുകയാണെങ്കിൽ, ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ചയിലേക്ക് മടങ്ങും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതാദ്യമായാണ് ആർബിഐ നൗ കാസ്റ്റ് റിപ്പോർട്ട് പുറത്തുവിടുന്നത്. നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും. അതേസമയം കൊവിഡ് കേസുകൾ കുറഞ്ഞതോടെ

രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ച് വരവ് നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക വർഷത്തി ന്റെ മൂന്നാംപാദത്തിൽ മെച്ചപ്പെട്ട വളർച്ച നിരക്ക് ഉണ്ടാകുമെന്ന് നേരത്തേ ആർബിഐ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വളർച്ച തിരിച്ച് പിടിച്ചുവെന്ന് സാമ്പത്തിക രംഗത്തെ വിദദ്ഗർ ചൂണ്ടിക്കാട്ടിയെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മറികടക്കാൻ 29.87 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു.

എട്ട് ദിവസത്തെ നേട്ടം തകർത്ത് ഓഹരി വിപണിയിൽ ഇന്ന് ഇടിവ്; ഉത്തേജക പാക്കേജും രക്ഷിച്ചില്ല

കൊവിഡ് ഉത്തേജന പാക്കേജ്: ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് 10,000 കോടി, തൊഴിലുറപ്പുകാർക്ക് നേട്ടം

നാളെ സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസം, വാങ്ങേണ്ട മുഹൂർത്തം എപ്പോൾ? നിങ്ങൾ അറിയേണ്ടതെല്ലാം

English summary

India in the deepest recession in history; RBI

India in the deepest recession in history; RBI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X