കൊവിഡിനിടയിലും ഇന്ത്യ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പാതയിൽ; മന്ത്രി പിയൂഷ് ഗോയൽ

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കൊവിഡ് തടസങ്ങൾക്കിടയിലും ഇന്ത്യസാമ്പത്തിക പുനരുജ്ജീവനത്തിന്റെ വ്യക്തമായ സൂചനകൾ പ്രകടമാക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയുടെ വളർന്നുവരുന്ന വ്യവസായവും വാണിജ്യ വാസ്തുവിദ്യയും വിഷയത്തിൽ സിഐഐയുടെ പ്ലീനറി സെഷൻ ഹൊറാസിസ് ഇന്ത്യ മീറ്റിംഗ് 2021 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

ഇന്ത്യൻ വ്യവസായം തീർച്ചയായും വളർച്ചാ പാതയിലാണ്.ജൂലൈയിൽ (മൂന്നാം ആഴ്ച വരെ) കയറ്റുമതി 22.48 ബില്യൺ ഡോളറായിരുന്നു, 20-21 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 45.13 ശതമാനം വർധന.2019-20 നെ അപേക്ഷിച്ച് 25.42 ശതമാനത്തിൽ കൂടുതലും. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തുന്ന എൻജിനയറിംഗ് മേഖലയിൽ മൂന്നാം ആഴ്ചയിൽ 33.70 ശതമാനം വളർച്ച കൈവരിച്ചു.

 
 കൊവിഡിനിടയിലും ഇന്ത്യ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പാതയിൽ; മന്ത്രി പിയൂഷ് ഗോയൽ

ലോക വ്യാപാര സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് കാർഷിക ഉൽ‌പന്ന കയറ്റുമതിക്കാരുടെ ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.സ്റ്റാർട്ടപ്പുകൾ മുതൽ സേവനങ്ങൾ വരെയുമുള്ള എല്ലാ മേഖലകളിലും ഇന്ത്യയുടെ വളർച്ച പ്രതിഫലിക്കുന്നുണ്ട്.

ആഗോളതലത്തിൽ നിക്ഷേപം കുറഞ്ഞപ്പോൾ അതിന് വിപരീതമായി കോവിഡ് സ്വാധീനമുള്ള 2020 ൽ ഇന്ത്യയ്ക്ക് എക്കാലത്തെയും ഉയർന്ന എഫ്ഡിഐ ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. 2021 ൽ ഇന്ത്യയ്ക്ക് 81.72 ബില്യൺ ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചു, ഇത് എക്കാലത്തെയും ഉയർന്നതും കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 10% കൂടുതലുമാണ്.സിംഗപ്പൂർ, അമേരിക്ക, മൗറീഷ്യസ് എന്നിവയാണ് മുൻനിര നിക്ഷേപകർ.

ഓരോ മേഖലയിലും ഇന്ത്യ കുതിച്ച് ചാട്ടം നടത്തുകയാണ്.വ്യവസായം, നിക്ഷേപം, ഇന്നൊവേഷൻ എന്നീ മേഖലകൾക്ക് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് ഈ സാഹചര്യം ഉടലെടുത്തതെന്നും മന്ത്രി അവകാശപ്പെട്ടു.

Read more about: covid19
English summary

India on the path of economic revival despite covid; Minister Piyush Goyal

India on the path of economic revival despite covid; Minister Piyush Goyal
Story first published: Sunday, July 25, 2021, 19:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X