ദില്ലി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ചയേ ഇന്ത്യയ്ക്ക് കൈവരിക്കാൻ സാധിക്കൂവെന്ന് ഏഷ്യന്‍ വികസന ബാങ്ക്. ഈ വര്‍ഷം ആദ്യം 11 ശതമാനം വളര്‍ച്ച നേടുമെന്ന് ആദ്യ പ്രവചിച്ചിരുന്നത്. എന്നാൽ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വളർച്ചാ നിരക്കിൽ മാറ്റം വരുത്തുകയായിരുന്നു.എഡിബിയുടെ ഏഷ്യൻ ഡെവലപ്പ്മെന്റ് ഔട്ട്ലുക്കിലാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെപ്പറ്റി പ്രതിപാദിക്കുന്നത്.

ഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ പാദത്തിൽ 1.6 ശതമാനമായി ഉയർന്നിരുന്നു. ഇതിനെ കടുത്ത സാമ്പത്തിക തളർച്ചയിൽ നിന്നുള്ള മുന്നേറ്റമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം കാരണം വിവിധ സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വന്ന കര്‍ശനമായ നടപടികള്‍ വളര്‍ച്ച പിന്നീട് വൈകിക്കുവാന്‍ കാരണമായെന്നും എഡിപി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
കൊവിഡ് രണ്ടാം തരംഗത്തില്‍ മേയ് മാസത്തില്‍ നാല് ലക്ഷം വരെ കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ജൂലൈ ആദ്യവാരത്തോടെ 40,000 ആയി ഇത് കുറഞ്ഞിരുന്നു. ലോക്ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ അനുവദിക്കുന്നതോടെ സാമ്പത്തിക രംഗത്ത് വളര്ച്ചയുണ്ടുമെന്നാണ് ആദ്യകാല സൂചകങ്ങള്‍ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക പ്രവർത്തനങ്ങൾ സാധരണ നിലയിലേക്ക് മടങ്ങി വരികയും ഒപ്പം തന്നെ ജനസംഖ്യയുടെ ഭൂരിഭാഗം പേർക്കും വാക്സിൻ ലഭിക്കുകയും ചെയ്യുന്നതോടെ 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ വളർച്ച 7 ൽ നിന്നും 7.5 ആകുമെന്നും പ്രവചിക്കപ്പെടുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications