കൊറോണ വന്നാൽ എന്ത്? പോയാൽ എന്ത്? 2020ൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കിയ ഇന്ത്യൻ കോടീശ്വരന്മാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിസന്ധിയും പകർച്ചവ്യാധിയും ആടിത്തിമിർത്തെങ്കിലും ലക്ഷ്യങ്ങളിൽ അടിയുറച്ച് നിന്ന് വിജയം കൈവരിച്ച ചിലരുണ്ട് ഇന്ത്യയിൽ. അവർ തങ്ങളുടെ ദൗത്യം മുറുകെപ്പിടിക്കുകയും വഴിയിൽ എന്തുതന്നെ വന്നാലും തങ്ങൾക്ക് അത് നേരിടാൻ കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു. അതെ, കൊറോണ വൈറസ് വർഷമായി മാറിയ 2020ൽ 64 ബില്യൺ യുഎസ് ഡോളർ സമ്പത്തിൽ ചേർത്ത ഇന്ത്യയിലെ ചില കോടീശ്വരന്മാർ ഇവരാണ്. 

 

ഗൌതം അദാനി

ഗൌതം അദാനി

വിവിധ മേഖലകളിൽ ഊർജ്ജം, തുറമുഖങ്ങൾ, ടെർമിനലുകൾ, ലോജിസ്റ്റിക്സ് എന്നിവയിലുടനീളം ബിസിനസുകൾ നടത്തുന്ന ഗൌതം അദാനിയാണ് ബ്ലൂംബെർഗ് ബില്യണർ ലിസ്റ്റിലെ ആദ്യ ഇന്ത്യക്കാരൻ. അദാനി 2020 ൽ 21.1 ബില്യൺ ഡോളറാണ് സമ്പാദിച്ചിരിക്കുന്നത്.

2020ൽ ഇൻഷുറൻസ് പോളിസികളിൽ വന്ന മാറ്റങ്ങൾ2020ൽ ഇൻഷുറൻസ് പോളിസികളിൽ വന്ന മാറ്റങ്ങൾ

മുകേഷ് അംബാനി

മുകേഷ് അംബാനി

എക്കാലത്തെയും സമ്പന്നനായ ഇന്ത്യക്കാരനായി അറിയപ്പെടുന്ന മുകേഷ് അംബാനി 18.1 ബില്യൺ ഡോളർ തന്റെ സമ്പാദ്യത്തിൽ ചേർത്തു. എണ്ണ, ഗ്യാസോലിൻ, ടെലികോം, റീട്ടെയിൽ മേഖലകളിൽ വ്യാപാരം നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള സ്ഥാപനമാണ്.

സൈറസ് പൂനവല്ല

സൈറസ് പൂനവല്ല

ഈ പകർച്ചവ്യാധി സമയത്ത്, നിങ്ങൾക്ക് അദ്ദേഹത്തെ ഇന്ത്യയിലെ വാക്സിൻ രാജാവ് എന്ന് വിളിക്കാം. കൊവിഡ് വാക്സിൻ നിർമ്മിക്കുന്നതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്ക് വളരെ പ്രധാനമാണ്. സൈറസ് പൂനവല്ലയുടെ സമ്പാദ്യം 6.91 ബില്യൺ ഡോളർ ഉയർന്ന് 15.6 ബില്യൺ ഡോളറിലെത്തി. പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവാണ്.

ശിവ് നാടാർ

ശിവ് നാടാർ

എച്ച്സി‌എൽ അപ്ലൈഡ് സയൻസസിലെ ശിവ് നാടാർ എന്നിവരാണ് ഏഴ് പേരിലെ മറ്റ് രണ്ട് ശതകോടീശ്വരന്മാർ. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കയറ്റുമതിക്കാരാണ് നാടാറിന്റെ എച്ച്സി‌എൽ ടെക്. അദ്ദേഹത്തിന്റെ സമ്പാദ്യം 22 ബില്യൺ ഡോളറാണ്. അതായത് 6.29 ബില്യൺ ഡോളർ വർദ്ധനവ്.

അസിം പ്രേംജി

അസിം പ്രേംജി

വിപ്രോയിലെ അസിം പ്രേംജിയുടെ സമ്പാദ്യം 5.26 ബില്യൺ ഡോളർ ഉയർന്ന് 23.6 ബില്യൺ ഡോളറിലെത്തി. കോടീശ്വരനായ ബിസിനസുകാരനാണ് അസിം പ്രേംജി.

ഇതാ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ!! ലോകത്തിലെ ഏറ്റവും സമ്പന്നൻ മുൻ ഭർത്താവ്; സ്‌കോട്ടിന്റെ ജീവിതംഇതാ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ!! ലോകത്തിലെ ഏറ്റവും സമ്പന്നൻ മുൻ ഭർത്താവ്; സ്‌കോട്ടിന്റെ ജീവിതം

രാധാകിഷൻ ദമാനി

രാധാകിഷൻ ദമാനി

പ്രശസ്ത നിക്ഷേപകനും ഡി-മാർട്ട് ശൃംഖലയുടെ ഉടമയുമാണ് രാധാകിഷൻ ദമാനി. രാധാകിഷൻ ദമാനിയുടെ സ്വത്ത് 4.71 ബില്യൺ ഡോളർ വർദ്ധിച്ച് 14.4 ബില്യൺ ഡോളറായി ഉയർന്നു.

ഇതാണ് മികച്ച സമയം; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികളോട് ഉദയ് കൊട്ടക്ഇതാണ് മികച്ച സമയം; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്ന വിദേശ കമ്പനികളോട് ഉദയ് കൊട്ടക്

English summary

Indian billionaires make the most money by 2020 | കൊറോണ വന്നാൽ എന്ത്? പോയാൽ എന്ത്? 2020ൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കിയ ഇന്ത്യൻ കോടീശ്വരന്മാർ

let's take a look at the story of some of the billionaires in India who amassed a fortune of US $ 64 billion in 2020. Read in malayalam.
Story first published: Thursday, December 24, 2020, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X