ദില്ലി; ഇന്ത്യയുടെ ആരോഗ്യ സുരക്ഷവ്യവസായം 2022 ൽ 372 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നീതി ആയോഗ് റിപ്പോർട്ട്.
2016 മുതൽ 22 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് ആരോഗ്യസുരക്ഷാ വ്യവസായ രംഗത്ത് ഉണ്ടായതെന്നും നീതി ആയോഗ് പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ ആരോഗ്യമേഖലയിലെ നിക്ഷേപ അവസരങ്ങൾ' എന്ന റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രികൾ, മെഡിക്കൽ ഉപകരണങ്ങൾ,ആരോഗ്യ ഇൻഷുറൻസ്, ടെലിമെഡിസിൻ, ഭവന ആരോഗ്യസുരക്ഷ തുടങ്ങി ആരോഗ്യ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ളതാണ് റിപ്പോർട്ട്.
വരുമാനത്തിന്റെയും തൊഴിലിന്റെയും കാര്യത്തിൽ ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ മേഖലയായി ആരോഗ്യസുരക്ഷ രംഗം മാറിയിരിക്കുകയാണ്.
വൃദ്ധരുടെ ജനസംഖ്യ അനുപാതം, വളരുന്ന മധ്യവർഗ്ഗം, ഉയരുന്ന ജീവിതശൈലി രോഗങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഉയർന്നതോതിലുള്ള ആവശ്യകത, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വർധിച്ച തോതിലുള്ള സ്വകാര്യത തുടങ്ങി നിരവധി ഘടകങ്ങൾ ഇന്ത്യയുടെ ആരോഗ്യസുരക്ഷാ മേഖലയുടെ വളർച്ചയെ സ്വാധീനിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ്-19 മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളികൾ മാത്രമല്ല മറിച്ച് വളരുന്നതിനുള്ള നിരവധി അവസരങ്ങളും നൽകിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ചേർന്ന് ഇന്ത്യയുടെ ആരോഗ്യ വ്യവസായ രംഗം നിക്ഷേപത്തിനായി സജ്ജമാക്കിയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്,അംഗം ഡോ. വി കെ പോൾ, അഡീഷണൽ സെക്രട്ടറി ഡോ. രാജേഷ് സർവാൾ എന്നിവർ ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications