ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ്‌ കോര്‍പ്പറേഷന്റെ ഓഹരി വില്‍പ്പന ആരംഭിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ്‌ കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന്‌ മുതല്‍ ആരംഭിച്ചു. ജനുവരി 20 വരെയാണ്‌ ഐപിഒ. റെയില്‍വേ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്‌. കോര്‍പ്പറേഷന്റെ പ്രഥമ ഓഹരി വില്‍പ്പന 38 ശതമാനം സബ്‌സ്‌ക്രിപ്‌ഷനോടുകൂടി മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. ഓഹരി 25-26 രൂപയാണ്‌ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

ഓഹരികള്‍ ബിഎസ്‌ഇ,എന്‍എസ്‌ഇ എക്‌സ്‌ചേഞ്ചുകള്‍ ലിസ്റ്റ്‌ ചെയ്യും. കുറഞ്ഞത്‌ 575 ഓഹരിക്ക്‌ അപേക്ഷിക്കണം. തുടര്‍ന്ന്‌ അതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. കമ്പനിയുടെ ഭാവിയിലെ ധനകാര്യ ആവശ്യങ്ങള്‍ മറ്റ്‌ പൊതു ആവശ്യങ്ങള്‍ എന്നവയ്‌ക്കാണ്‌ ഇഷ്യുവഴി ലഭിക്കുന്ന തുക ഉപയോഗിക്കുക.

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ്‌ കോര്‍പ്പറേഷന്റെ ഓഹരി വില്‍പ്പന ആരംഭിച്ചു

പൊതുമേഖലയില്‍ നിന്നും ഐപിഒ വിപണിയിലേക്ക്‌ എത്തുന്ന ആദ്യ ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയില്‍വേ കോര്‍പ്പറേഷന്‍. ഐപി ഒ വഴി ഏകദേശം 4600 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ല്‌ക്ഷ്യമിടുന്നത്‌.

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യൂവില 25 രൂപ മുതല്‍26 രൂപവരെയാണ്‌. 1,78.2 കോടി ഓഹരികളാണ്‌ ഇഷ്യു വിറ്റഴിക്കുന്നത്‌. 1.18 കോടി വരെയുള്ള ഇക്വിറ്റി ഷെയറുകളാണ്‌ പുതിയതായി ഇഷ്യു ചെയ്യുന്നത്‌. 50 ലക്ഷം രൂപ വിലമതിക്കുന്ന ഓഹരികള്‍ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്‌.
1986ല്‍ ആണ്‌്‌ ഐആര്‍എഫ്‌സി പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. 13,823.4 കോടി രൂപയാണ്‌ 2020ലെ വരുമാനം. ഡാം കാപ്പിറ്റല്‍ അഡൈവസേഴ്‌സ്‌ ലിമിറ്റഡ്‌ എച്ച്‌എസ്‌ബിസി സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ ക്യാപിറ്റല്‍ ലിമിറ്റഡ്‌ എന്നിവരാണ്‌ ലീഡ്‌ മാനേജര്‍മാര്‍.
ബിസിനസ്‌ വളര്‍ച്ചയെ തുടര്‍ന്ന്‌ ഭാവിയിലുണ്ടായേക്കാവുന്ന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കമ്പനി ആവശ്യങ്ങള്‍ക്കും വേണ്ടിയായിരിക്കും ഐപിഒ വഴി സമാഹരിക്കുന്ന പണം പ്രധാനമായി ഉപയോഗിക്കുക.

Read more about: ipo
English summary

indian railway finance corporation IPO started today, good response

indian railway finance corporation IPO started today, good response
Story first published: Monday, January 18, 2021, 22:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X