പിടിച്ചുനിന്നത് ഇന്ത്യൻ രൂപ മാത്രം! മൂല്യമിടിയുന്നതിൽ മാത്രമല്ല വാർത്ത... ഏഷ്യൻ കറൻസികളെ ഞെട്ടിച്ച കഥ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതായിരുന്നു കുറച്ച് നാളുകള്‍ക്ക് മുമ്പത്തെ പ്രധാന വാര്‍ത്ത. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രാജ്യത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായിരുന്നു അത്. അതിനിടെ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു.

 

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് ഇന്ത്യന്‍ രൂപയുടെ ശക്തിയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ശക്തി പ്രാപിച്ച ഏക ഏഷ്യന്‍ കറന്‍സി ഇന്ത്യന്‍ രൂപ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് ഇന്ത്യന്‍ രൂപയ്ക്ക് ശക്തി പകര്‍ന്നത് എന്ന് കൂടി പരിശോധിക്കാം.

വിനിമയ നിരക്ക്

വിനിമയ നിരക്ക്

ഡോളറിനെതിരെ ഉള്ള വിനിമയ നിരക്കാണ് രൂപയുടെ മൂല്യമായി കണക്കാക്കുന്നത്. ഡോളര്‍ ശക്തി പ്രാപിച്ചതും കൊവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തികാഘാതവും രൂപയുടെ മൂല്യത്തെ കുത്തനെ ഇടിച്ച കാലമായിരുന്നു കടന്നുപോയത്. ഇപ്പോഴാണ് അതിന് മാറ്റം വന്നത്.

 എത്ര ഉയര്‍ന്നു

എത്ര ഉയര്‍ന്നു

മാര്‍ച്ച് മാസത്തില്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇപ്പോള്‍ ഒരു ഡോളറിന്റെ രൂപ വിനിമയ നിരക്ക് 72.49 രൂപയാണ്. നേരത്തേ ഇത് 75 രൂപ വരെ എത്തിയിരുന്നു.

ഓഹരി വിപണിയില്‍ സംഭവിച്ചത്

ഓഹരി വിപണിയില്‍ സംഭവിച്ചത്

ഓഹരി വിപണിയാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രൂപയെ രക്ഷിച്ചത്. പ്രാദേശിക ഓഹരികള്‍ക്കായി വിദേശ കമ്പനികള്‍ വലിയതോതില്‍ രംഗത്ത് വന്നത് രൂപയുടെ മൂല്യം ഉയര്‍ത്തുകയായിരുന്നു. മൊത്തം 2.4 ബില്യണ്‍ ഡോളറിന്റെ പ്രാദേശിക ഓഹരികളാണ് ഈ കാലയളവില്‍ വിദേശ കമ്പനികള്‍ വാങ്ങിയത്.

ശക്തമായ നിലയില്‍

ശക്തമായ നിലയില്‍

ഇന്ത്യന്‍ സമ്പദ് ഘടന തന്നെ ശക്തമായ നിലയിലേക്കാണ് നീങ്ങുന്നത്. കറന്റ് അക്കൗണ്ട് മിച്ചത്തിലായതും ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ്വ് 600 ബില്യണ്‍ ഡോളറിനോട് അടുക്കുന്നതും ആണ് ഇന്ത്യയെ സംരക്ഷിച്ചത്. അല്ലാത്ത പക്ഷം, യുഎസ് ട്രഷറി നടപടികളുടെ പ്രത്യാഘാതം ഇന്ത്യയേയും രൂക്ഷമായി ബാധിച്ചേനെ.

ഐപിഒകള്‍

ഐപിഒകള്‍

പ്രമുഖ കമ്പനികള്‍ ഐപിഒയ്ക്ക് മുതിര്‍ന്നതാണ് ഓഹരി വിപണിയെ ശരിക്കും ഉണര്‍വ്വിലേക്ക് നയിച്ചത്. പല കമ്പനികളും ഐപിഒ പ്രഖ്യാപിച്ചിട്ടും ഉണ്ട്. ഇതോടെ വിദേശ നിക്ഷേപകരുടെ ശ്രദ്ധ ഇന്ത്യന്‍ വിപണിയിലേക്ക് തിരിയുകയും ചെയ്തു. മറ്റ് പല രാജ്യങ്ങളും പ്രതിസന്ധി തരണം ചെയ്യാനാവാതെ പെടാപ്പാട് പെടുകയാണ് ഇപ്പോഴും

മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ ഡോളര്‍ ലോണ്‍ ഒരു ബി്‌ല്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുകയാണ്. ഇതിനൊപ്പം തന്നെയാണ് റിസര്‍വ്വ് ബാങ്കിന്റെ സഹായ നടപടികളും. ഇവ രണ്ടും രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സഹായകമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്രനാള്‍

എത്രനാള്‍

ഇപ്പോഴത്തെ രൂപയുടെ ഈ മുന്നേറ്റം എത്രനാള്‍ ഉണ്ടാകും എന്നതും ചോദ്യമാണ്. മെയ്, ജൂണ്‍ മാസങ്ങളില്‍ പൊതുവേ രൂപയുടെ മൂല്യം ഇടിയാറുണ്ട്. ജൂണ്‍ മാസമാകുമ്പേഴേക്കും രൂപയുടെ മൂല്യം വീണ്ടും ഇടിയുകയും ഡോളറിനെതിരെ 74 രൂപയിലേക്ക് എത്തുകയും ചെയ്യുമെന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

English summary

Indian Rupee gains in last one month and became stand alone currency in Asian Countries with growth

Indian Rupee gains in last one month and became stand alone currency in Asian Countries with growth.
Story first published: Friday, March 19, 2021, 21:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X