2,300 ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്? കടുത്ത പ്രതിസന്ധിയെന്ന്; 10 ശതമാനം ലേ ഓഫ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊവിഡ് കാല പ്രതിസന്ധിയുടെ മറ്റൊരു മുഖമായി ജീവനക്കാരുടെ തൊഴില്‍ നഷ്ടങ്ങളുടെ കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്വകാര്യ വ്യോമയാന കമ്പനിയായ ഇന്‍ഡിയോ എയര്‍ലൈന്‍സും കടുത്ത പ്രതിസന്ധിയിലാണ്. 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

 

കമ്പനി സിഇഒ റണോ ദത്ത തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചില ത്യാഗങ്ങള്‍ സഹിക്കാതെ ഈ സാമ്പത്തിക കൊടുങ്കാറ്റിനെ മറികടക്കാന്‍ ആവില്ല എന്നായിരുന്നു അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞത്. വിശദാംശങ്ങള്‍

ഭവന വായ്‌പ: വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രോസസ്സിംഗ് ഫീസും- അറിയേണ്ടതെല്ലാം

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

കൊവിഡ് പശ്ചാത്തലത്തില്‍ കമ്പനി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മൂന്ന് മാസം നീണ്ട ലോക്ക് ഡൗണും അതിന് ശേഷം ഉള്ള യാത്രാ നിയന്ത്രണങ്ങളും ലോകവ്യാപകമായി വിമാന കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും ലേ ഓഫുകളും നടന്നുവരികയാണ്.

മറ്റ് വഴിയില്ലെന്ന്

മറ്റ് വഴിയില്ലെന്ന്

എല്ലാ സാധ്യതകളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. പത്ത് ശതമാനം ജീവനക്കാരോട് വേദനയോടെ യാത്ര പറയുകയല്ലാതെ മറ്റ് വഴികള്‍ തങ്ങള്‍ക്ക് മുന്നിലില്ല എന്നാണ് സിഇഒ റോണോ ദത്ത പറയുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ഇത്തരം ഒരു കാര്യം ചെയ്യേണ്ടി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എത്രപേരുടെജോലി?

എത്രപേരുടെജോലി?

2019 മാര്‍ച്ച് 31 വരെ ഉള്ള കണക്കുകള്‍ പ്രകാരം ഇന്‍ന്‍ഡിഗോ എയര്‍ലൈന്‍സിന് കീഴില്‍ 23,531 പേരാണ് ജോലി ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ 2,353 പേര്‍ക്ക് ഈ ലേ ഓഫില്‍ ജോലി നഷ്ടപ്പെടും. പിരിച്ചുവിടപ്പെടുന്ന ജീവനക്കാരുടെ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

തിരിച്ചുവരവിന് ശ്രമങ്ങള്‍

തിരിച്ചുവരവിന് ശ്രമങ്ങള്‍

കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആഭ്യന്തര സര്‍വ്വീസുകള്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ വന്ദേഭാരത് മിഷന് കീഴിലും അല്ലാതേയും ഒട്ടേറെ അന്താരാഷ്ട്ര ചാര്‍ട്ടര്‍ സര്‍വ്വീസുകളും കമ്പനി നടത്തുന്നുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര കാര്‍ഗോ സര്‍വ്വീസുകളും കമ്പനി വിപുലീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന ചില ലൈഫ്‌ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചറിയാം

കഫെ കോഫി ഡേ 280 ഔട്ട്‌ലെറ്റുകൾ അടച്ചു; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണം

ഭാരത് ബോണ്ട് ഇടിഎഫ്; പ്രതീക്ഷതിലും മൂന്നിരട്ടിയിലേറെ നിക്ഷേപം

English summary

IndiGo Airline declares 10 percentage lay off due to Covid19 Economic Crisis

IndiGo Airline declares 10 percentage lay off due to Covid19 Economic Crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X