ഒരു വർഷത്തേക്ക് അൺലിമിറ്റഡ് വിമാന ടിക്കറ്റ്: നീരജ് ചോപ്രയ്ക്ക് ഇൻഡിഗോയുടെ ആദരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഒളിംപിക്സിൽ സ്വർണ്ണ മെഡൽ നേടിയതിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് സൌജന്യ യാത്ര പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഒരു വർഷത്തേക്ക് അൺലിമിറ്റഡ് യാത്രകൾക്ക് സൌജന്യ യാത്ര അനുവദിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ 2021 ഓഗസ്റ്റ് 8 മുതൽ 2022 ഓഗസ്റ്റ് 7 വരെ നീരജ് ചോപ്രയ്ക്ക് ഇന്ത്യയ്ക്കുള്ളിൽ എവിടേയ്ക്കും സൗജന്യമായി യാത്ര ചെയ്യാം.

ബാങ്ക് സേവിങ്സ് അക്കൗണ്ടുകളേക്കാൾ മികച്ച റിട്ടേണ ലഭിക്കുന്ന നിക്ഷേപ സാധ്യതകൾബാങ്ക് സേവിങ്സ് അക്കൗണ്ടുകളേക്കാൾ മികച്ച റിട്ടേണ ലഭിക്കുന്ന നിക്ഷേപ സാധ്യതകൾ

ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായി മണിക്കൂറുകൾ ശേഷമാണ് ഇൻഡിഗോ എയർലൈൻസ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റോണോജോയ് ദത്ത ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. "നീരജ് നിങ്ങളുടെ ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും സന്തോഷിച്ചു. നിങ്ങളെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുന്നു. ഞങ്ങളുടെ വിമാനങ്ങളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതോടെ എല്ലാ ഇൻഡിഗോ ജീവനക്കാരും ശരിക്കും ആദരിക്കപ്പെടുമെന്ന് എനിക്കറിയാം. എല്ലാ വിനയത്തോടും കൂടി, ഒരു വർഷത്തേക്ക് ഇൻഡിഗോയിൽ നിങ്ങൾക്ക് സൗജന്യ സർവീസ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും റോണോ ജോയ് വ്യക്തമാക്കി.

ഒരു വർഷത്തേക്ക് അൺലിമിറ്റഡ് വിമാന ടിക്കറ്റ്: നീരജ് ചോപ്രയ്ക്ക് ഇൻഡിഗോയുടെ ആദരം

2021 ഓഗസ്റ്റ് 7 ന് നടന്ന പുരുഷ ജാവലിൻ ത്രോയുടെ ഫൈനലിൽ 2020 ടോക്കിയോ ഒളിമ്പിക്സിൽ ചോപ്ര സ്വർണ്ണ മെഡൽ നേടി എന്നത് ശ്രദ്ധേയമാണെന്നും ദത്ത കൂട്ടിച്ചേർത്തു. 'അഭിനിവേശം, കഠിനാധ്വാനം, തിച്ചുവരവിലൂടെ നേട്ടം കൊയ്യാമെന്ന് നിങ്ങൾ കാണിച്ചുതന്നു. നിങ്ങൾ വരാനിരിക്കുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് പ്രചോദനമാകും..അഭിനന്ദനങ്ങൾ നീരജ്- എന്നും ഇൻഡിഗോ സിഇഒ രൻജോയ് ദത്ത പറഞ്ഞു.

നേരത്തെ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ശനിയാഴ്ച കമ്പനിയുടെ വരാനിരിക്കുന്ന SUV XUV700 ചോപ്രയ്ക്ക് സമ്മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, ഇതിന് പുറമേ ഇന്ത്യയുടെ അഭിമാനമായ നീരജിന് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും യാത്രാ പാസ് അനുവദിച്ചിട്ടുണ്ട്. ആജീവനാന്ത കാലത്തേക്ക് ഏത് സംസ്ഥാനത്തെ ഏത് ബസുകളിലും യാത്ര ചെയ്യുന്നതിനുമുള്ള പാസാണ് കർണ്ണാടക അനുവദിച്ചുള്ളത്. ഇതിന് പുറമേ ഐപിഎൽ ടീമായ ടീം ചെന്നൈ സൂപ്പർ കിംഗ്സും നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ നീരജ് ഒളിംപിക്സിൽ എറിഞ്ഞ ദൂരത്തിന്റെ സ്മരണയ്ക്ക് വേണ്ടി 8758 എന്ന നമ്പറിൽ ജേഴ്സി പുറത്തിക്കുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് വ്യക്തമാക്കിയിരുന്നു.

നീരജ് ചോപ്രയ്ക്കും ഒന്നാം ക്ലാസ് കാറ്റഗറി സർക്കാർ ജോലി നൽകുമെന്നും ഹരിയാന സർക്കാർ ആറ് കോടി രൂപ പാരിതോഷികം നൽകുമെന്നും ഹരിയാണ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാരും 2 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. നീരജിന് പാരിതോഷികം നൽകാൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവിന് ഒരു കോടി രൂപ പാരിതോഷികം നൽകാൻ മണിപ്പൂർ മന്ത്രിസഭയും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എഡ്യൂ ആപ്പായ ബൈജൂസ് ആപ്പ് രണ്ട് കോടി രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഫസ്റ്റ് എയർവേസും നീരജിനും മറ്റ് മെഡൽ ജേതാക്കൾക്കും അഞ്ച് വർഷത്തേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ

ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!

പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ലപിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ല

വോഡഫോണ്‍ ഐഡിയ ബിഎഎന്‍എല്ലുമായി ലയിക്കുമോ? കമ്പനി പാപ്പരത്തം ഫയല്‍ ചെയ്യില്ല, നീക്കങ്ങള്‍ ഇങ്ങനെവോഡഫോണ്‍ ഐഡിയ ബിഎഎന്‍എല്ലുമായി ലയിക്കുമോ? കമ്പനി പാപ്പരത്തം ഫയല്‍ ചെയ്യില്ല, നീക്കങ്ങള്‍ ഇങ്ങനെ

Read more about: airlines
English summary

IndiGo offers unlimited free tickets for Olympic gold medallist Neeraj Chopra for one year

IndiGo offers unlimited free tickets for Olympic gold medallist Neeraj Chopra for one year
Story first published: Sunday, August 8, 2021, 19:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X